Don't Miss!
- Automobiles
ഹ്യുണ്ടായി ക്രെറ്റക്ക് ഇനി 6 എയര്‍ബാഗിന്റെ സുരക്ഷ; പക്ഷേ വാങ്ങാന്‍ കുറച്ചധികം മുടക്കണം
- Sports
IND vs NZ 2023: ധോണിക്ക് ശേഷം അത് എന്റെ റോള്‍, എനിക്കതിന് സാധിക്കും-ഹര്‍ദിക് പാണ്ഡ്യ
- Finance
റിസ്കില്ലാതെ 18 ലക്ഷം സ്വന്തമാക്കാന്‍ ആവര്‍ത്തന നിക്ഷേപം; ആര്‍ഡി തുടങ്ങുമ്പോള്‍ 4 കാര്യങ്ങള്‍ ശ്രദ്ധിക്കാം
- News
500 പെണ്‍കുട്ടികളെ കണ്ടപ്പോള്‍ 17കാരന് ബോധംകെട്ടുവീണു; ആശുപത്രിയില്‍
- Lifestyle
വാലന്റൈന്‍സ് ഡേ, കാന്‍സര്‍ ദിനം; 2023 ഫെബ്രുവരി മാസത്തിലെ പ്രധാന ദിനങ്ങള്‍
- Travel
വിശാഖപട്ടണം- പടിഞ്ഞാറൻ തീരം ഒരുക്കിയ അത്ഭുത കാഴ്ച, നരസിംഹത്തിന്റെ നാട്
- Technology
'ഏറെ കഷ്ടപ്പെട്ടുകാണും പാവം'! എയർടെൽ 359 രൂപ പ്ലാനിന്റെ വാലിഡിറ്റി കൂട്ടി, എത്രയെന്നോ?
ഇടവകക്കാർ പണിത് തന്ന വീട്ടിലാണ് ജീവിച്ചത്, കഷ്ടപ്പാടിന്റെ അങ്ങേയറ്റം കണ്ടു; അനുഭവിച്ച കഷ്ടതകൾ ഓർത്ത് മെറീന!
മലയാളി പ്രേക്ഷകർക്ക് സുപരിചിതയാണ് നടി മെറീന മൈക്കിൾ. വളരെ കുറച്ചു സിനിമകളിലെ അഭിനയിച്ചിട്ടുള്ളെങ്കിലും ആ സിനിമകളിലൂടെ തന്നെ പ്രേക്ഷക ശ്രദ്ധനേടാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. മോഡലിംഗ് രംഗത്ത് നിന്നാണ് മെറീന സിനിമയിൽ എത്തുന്നത്. 2014ൽ സംസാരം ആരോഗ്യത്തിന് ഹാനീകരം എന്ന സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം. പിന്നീട് ഹരം, അമർ അക്ബർ അന്തോണി, മുംബൈ ടാക്സി, ഹാപ്പി വെഡിങ്ങ്, ചങ്ക്‌സ്, ഇര, വികൃതി, കുമ്പാരീസ് തുടങ്ങിയ സിനിമകളിലും അഭിനയിച്ചു.
എബി എന്ന സിനിമയിലാണ് മെറീന ആദ്യമായി നായികയാവുന്നത്. പിന്നീട് എത്തിയ ചങ്ക്‌സും ഏറെ ശ്രദ്ധനേടിയിരുന്നു. സോഷ്യൽ മീഡിയയിൽ എല്ലാം സജീവമാണ് താരം. അതേസമയം, വളരെ സാധാരണ കുടുംബത്തിലാണ് മെറീന ജനിച്ചത്. ഒരിക്കൽ ജോഷ് ടോക്സിൽ പങ്കെടുത്തപ്പോൾ താൻ ജീവിതത്തിൽ അനുഭവിച്ച കഷ്ടതകളെ കുറിച്ചും തന്റെ വളർച്ചയെ കുറിച്ചും മെറീന മനസ് തുറന്നിരുന്നു. ആ വാക്കുകൾ ഇപ്പോൾ ശ്രദ്ധനേടുകയാണ്.

'എല്ലാവരെയും പോലെ എന്റെ പ്രശ്നങ്ങളും ആരംഭിക്കുന്നത് വീട്ടിൽ നിന്ന് തന്നെയാണ്. എന്റെ അച്ഛനും അമ്മയും ലവ് മാരേജ് ആയിരുന്നു. അമ്മ ഹിന്ദുവും അച്ഛൻ ക്രിസ്ത്യനുമാണ്. സാമ്പത്തികമായി ഒന്നുമില്ലാത്തവർ ആയിരുന്നു. കോഴിക്കോട് ആണ് ഞാൻ ജനിച്ചതും വളർന്നതും. തീപിടിച്ച് കത്തി പോയ ഞങ്ങളുടെ വീട് ഇടവകക്കാർ പിരിവിട്ട് പണിത് തന്നതാണ്.
അമ്മ തയ്യൽക്കാരിയായിരുന്നു. പത്താം ക്ലാസ് വരെ ഞാൻ സ്ഥിരം കാണുന്ന കാഴ്ച ഞാൻ ഉറങ്ങാൻ പോകുമ്പോൾ എന്റെ അമ്മ തയ്ച്ചു കൊണ്ടിരിക്കുന്നതാണ്. പപ്പ മേക്കപ്പ് ആർട്ടിസ്റ്റ് ആയിരുന്നു. എന്റെ ഒരു പ്രായം വരെ പപ്പയെ രാവിലെ ഒന്നും കാണാൻ കിട്ടില്ലായിരുന്നു. ഞാൻ പത്ത് ഒക്കെ കഴിഞ്ഞ സമയത്ത് പപ്പയുടെ ഒപ്പമുണ്ടായിരുന്ന ആൾ മരിച്ചു. പപ്പ ഡിപ്രഷനിലായി, പണിക്ക് പോകാതെ ആയി. പപ്പ വർക്ക് ചെയ്യാതെ ആയതോടെ അമ്മ ബുദ്ധിമുട്ടാൻ തുടങ്ങി.
ഞങ്ങളെ കൂടാതെ പപ്പയുടെ രണ്ടു പെങ്ങന്മാരും വീട്ടിൽ ഉണ്ടായിരുന്നു. അവരെ നോക്കേണ്ട ഉത്തരവാദിത്തവും ഉണ്ടായിരിന്നു. അന്നൊന്നും എനിക്ക് ആ ബുദ്ധിമുട്ട് മനസിലായിട്ടില്ല. പിന്നീട് ഞാൻ പള്ളിയിലെ ഓർക്കസ്ട്രയിൽ പാടാൻ തുടങ്ങി. ചെറിയ തോതിൽ ഒരു തുക കിട്ടും. രാത്രി ഞാനും പപ്പയും കൂടിയാണ് പരിപാടിക്ക് ഒക്കെ പോയി വരിക.
ഇത് നാട്ടുകാർ കാണുന്ന രീതിയും പറയുന്ന രീതിയും ഒക്കെ മോശമായിരുന്നു. പുറത്തുള്ള ബന്ധുക്കളുടെ പഴയ ഡ്രസൊക്കെ എനിക്ക് തരുമായിരുന്നു. അതൊക്കെ ആണ് ഞാൻ ഇടുക. അതൊക്കെ മോഡേൺ വസ്ത്രങ്ങൾ ആയിരിക്കും. അതൊക്കെ നാട്ടിലെ ആളുകൾക്ക് അംഗീകരിക്കാൻ പറ്റില്ലായിരുന്നു.
പിന്നീട് പ്ലസ് ടു ആയപ്പോൾ ഞാൻ ഫേസ്ബുക്ക് അക്കൗണ്ട് എടുത്തു. സ്റ്റുഡിയോയിൽ പോയി ഒരു ഫോട്ടോ എടുത്ത് അതിലിട്ടു. കുറെ കഴിഞ്ഞപ്പോൾ എന്റെ ഒരു ഫ്രണ്ട് ഇന്റെ ഫ്രണ്ട് വിളിച്ച് മോഡലിംഗ് ട്രൈ ചെയ്യണമെന്ന് പറയുന്നത്. അങ്ങനെ അയാളുടെ വാക്ക് കേട്ട് ഞാൻ മിസ് മലബാർ എന്ന കോമപറ്റീഷനിൽ പങ്കെടുത്തു. അതിൽ ടോപ് 6 ൽ വന്നു. ബ്യൂട്ടിഫുൾ സ്മൈൽ എന്നൊരു അവാർഡും ലഭിച്ചു.
അങ്ങനെ ഞാൻ മോഡലിങ്ങിൽ എത്തി. അതിനിടെ പൈസയ്ക്കായി സിനിമകളിൽ തല കാണിക്കാൻ തുടങ്ങി. അതിനിടയിൽ കൊച്ചിയിൽ ഒരു പരസ്യത്തിന്റെ ഷൂട്ടിങ്ങും വന്നു. എന്നാൽ എവിടെയും മെച്ചപ്പെടുന്നുണ്ടായിരുന്നില്ല. ആളുകൾ പടിച്ചൂടേ പഠിച്ച് ജോലി വാങ്ങി കൂടെ എന്നൊക്കെ ചോദിക്കാൻ തുടങ്ങി.
പക്ഷെ എനിക്ക് പഠനവും ജോലിയും ഒരുമിച്ച് കൊണ്ടുപോകാൻ കഴിയില്ലായിരുന്നു. പഠിക്കാൻ പോയാൽ അമ്മയ്ക്ക് അത് ഭാരമാകും. അതുകൊണ്ട് ഞാൻ ജോലി നോക്കി. അങ്ങനെ സുഹൃത്തുക്കളോട് ഒക്കെ പറഞ്ഞു. ആ സമയത്താണ് എബി എന്ന സിനിമ വരുന്നത്. അത് ഒരുപാട് സഹായകമായി. അവിടെ നിന്നാണ് ഞാൻ ശരിക്കും എന്റെ കരിയർ ആരംഭിക്കുന്നത്,' മെറീന പറഞ്ഞു.
പിന്നീട് എനിക്ക് കൂടുതൽ സിനിമകൾ ലഭിച്ചു. പതിയെ ജീവിതം മാറി വന്നു. അമ്മയ്ക്ക് ചെറിയ കമ്മലും മാലയും ഒക്കെ വാങ്ങി കൊടുക്കാനൊക്കെ എനിക്ക് പറ്റി. ആദ്യമൊക്കെ വിഷമിപ്പിച്ച ആളുകൾ പിന്നീട് വന്ന് ക്ഷമ പറഞ്ഞിട്ടുണ്ടെന്നും മെറീന ഓർക്കുന്നു. 'എനിക്ക് പറ്റിയെങ്കിൽ നിങ്ങൾക്കും പറ്റും എല്ലാവരോടും ജാനുവിൻ ആവുക. എവിടെ എത്തിയാലും നമ്മൾ എവിടെ നിന്നാണ് വന്നതെന്ന് ഓർക്കുക,' മെറീന കൂട്ടിച്ചേർത്തു.
-
'പ്ലാൻ ചെയ്ത് തോറ്റ് പോയി, മകളെ എന്നിൽ നിന്നും പറിച്ചെടുത്തു, ഇനി ചെയ്യുന്നത് ബംബർ ഹിറ്റായിരിക്കും'; ബാല
-
'വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം പിറന്നവർ'; ഇരട്ടകുട്ടികളുടെ ഒന്നാം പിറന്നാൾ ആഘോഷിച്ച് നടി സുമ ജയറാം!
-
ഗസ്റ്റിനെ കരയിക്കണം എന്നായിരുന്നു അവരുടെ ആവശ്യം; പറ്റില്ലെന്ന് ഞാൻ; ചാനൽ ഷോയെക്കുറിച്ച് മാല പാർവതി