For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്നോട് ഒരു വാക്ക് പോലും ചോദിക്കാതെയാണ് അമ്മ അത് ചെയ്തത്; ജീവിതത്തിൽ വഴിത്തിരിവായ സംഭവത്തെ കുറിച്ച് മിയ!

  |

  മലയാളികളുടെ ഇഷ്ട നടിമാരിൽ ഒരാളാണ് മിയ ജോർജ്. മിനിസ്‌ക്രീനില്‍ നിന്ന് ബിഗ് സ്‌ക്രീനിലെത്തിയ മിയ അതിവേഗമാണ് ആരാധകർക്ക് പ്രിയങ്കരിയാകുന്നത്. അൽഫോൺസാമ്മ എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് മിയ അഭിനയജീവിതം ആരംഭിക്കുന്നത്. 2010ല്‍ പുറത്തിറങ്ങിയ ഒരു സ്‌മോള്‍ ഫാമിലി എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമ അരങ്ങേറ്റം.

  പിന്നീട് ഒരുപിടി മികച്ച ചിത്രങ്ങള്‍ മിയയെ തേടി എത്തുകയായിരുന്നു. മലയാള സിനിമയിലെ പവര്‍ഫുള്‍ നായികമാരില്‍ ഒരാളാണ് മിയ. ശക്തമായ കഥാപാത്രങ്ങളെയായിരുന്നു നടി അധികവും സ്‌ക്രീനില്‍ അവതരിപ്പിച്ചത്. മലയാളം കൂടാതെ തമിഴിലും സജീവമാണ് മിയ.

  Also Read: കുഞ്ഞിനെ കാണാൻ വിഷ്ണു എത്തി, ചിത്രങ്ങളിൽ അനുശ്രീ ഇല്ല, ബന്ധങ്ങളുടെ വില അറിയില്ലെന്ന് സോഷ്യൽ മീഡിയ

  പതിനാറാം വയസിൽ അൽഫോൺസാമ്മ, കുഞ്ഞാലി മരക്കാർ തുടങ്ങിയ സീരിയലുകളുടെ ഭാഗമായെങ്കിലും മിയയുടെ കരിയറിലെ വലിയ ബ്രേക്ക് ഉണ്ടാകുന്നത് 2012 ലെ മിസ് കേരള ഫിറ്റ്നസ് മത്സരത്തിൽ പങ്കെടുത്ത ശേഷമാണ്. ആ വർഷത്തെ കിരീടം ചൂടിയത് മിയ ആയിരുന്നു. കുറച്ചു നാൾ മുൻപ് അമൃത ടിവിയിലെ പറയാം നേടാം എന്ന പരിപാടിയിൽ താൻ അതിലേക്ക് എത്തിയതിനെ കുറിച്ച് മിയ പറയുകയുണ്ടായി.

  അമ്മയാണ് തന്നെ മത്സരത്തിൽ പങ്കെടുപ്പിച്ചത് എന്നാണ് മിയ പറഞ്ഞത്. തന്നോട് പോലും ചോദിക്കാതെ ആയിരുന്നു അമ്മ അത് ചെയ്തത് എന്നാണ് നടി പറഞ്ഞത്. അവതാരകൻ എം ജി ശ്രീകുമാർ ആ നേട്ടത്തെ കുറിച്ച് ചോദിച്ചപ്പോൾ ആണ് താരം ഇതിനെ കുറിച്ച് സംസാരിച്ചത്. മിയയുടെ വാക്കുകൾ ഇങ്ങനെ ആയിരുന്നു.

  Also Read: 17-ാം വയസില്‍ അച്ഛനേക്കാള്‍ പ്രായമുള്ളയാളുമായി വിവാഹം; നാലാം ഭാര്യയെന്ന് അറിയുന്നത് ഗര്‍ഭിണിയായപ്പോള്‍

  'ഒരു ദിവസം ന്യൂസ് പേപ്പറിൽ വന്ന വാർത്തയായിരുന്നു അത്. മിസ് കേരളം ഫിറ്റ്നസ് എന്നൊരു ബ്യൂട്ടി പേജന്റ്റ് നടക്കുന്നുണ്ട് എന്ന്. എന്റെ മമ്മിയാണ് ഇത് കാണുന്നത്. ഞാൻ പോലും അറിയാതെ മമ്മി ആപ്ലിക്കേഷൻ ഒക്കെ അയച്ചു. സെലക്റ്റ് ആയ ശേഷമാണു മമ്മി എന്നോട് ഇക്കാര്യം പറയുന്നത്. ഇങ്ങനെയൊരു സംഭവമുണ്ട്. നമ്മുക്ക് കൊച്ചി വരെ പോണമെന്ന്. ഞാൻ ചോദിച്ചു, എന്നോട് ചോദിക്കാതെ മമ്മി എന്ത് പണിയാണ് കാണിച്ചേ. ഞാൻ വരില്ല. പോകില്ല എന്ന് പറഞ്ഞിട്ട് ഇരിക്കുകയായിരുന്നു.'

  'പിന്നെ മമ്മി നമ്മുക്ക് പോയി നോക്കാം എന്നൊക്കെ പറഞ്ഞു. അങ്ങനെ ആ താത്പര്യത്തിന്റെ പുറത്താണ് പോകുന്നത്. അതിൽ എത്തി കഴിഞ്ഞപ്പോൾ പിന്നെ അതിൽ അങ്ങോട്ട് ആയി. ഓരോ റൗണ്ടുകൾ ഉണ്ടായിരുന്നു. അതുക്കെ ചെയ്തു. ഫിനാലെയിൽ എത്തി. അഞ്ച് പേരാണ് ഉണ്ടായിരുന്നത്. ചക്ക ഇട്ടപ്പോൾ മുയൽ ചത്തു എന്ന് പറഞ്ഞപോലെ ആണ് ഫൈനൽ ഫൈവിലേക്ക് ഞാൻ എത്തുന്നത്.'

  Also Read: 17-ാം വയസില്‍ അച്ഛനേക്കാള്‍ പ്രായമുള്ളയാളുമായി വിവാഹം; നാലാം ഭാര്യയെന്ന് അറിയുന്നത് ഗര്‍ഭിണിയായപ്പോള്‍

  'ഫൈനൽ റൗണ്ടിൽ ചോദ്യങ്ങൾ ഒക്കെ ഉണ്ടായിരിന്നു. അതൊക്കെ കഴിഞ്ഞ് ആദ്യ റണ്ണറപ്പിനെയും എല്ലാം പ്രഖ്യാപിച്ചു കഴിഞ്ഞപ്പോൾ ആണ് എനിക്ക് ഇത് കിട്ടിയാൽ കൊള്ളാമെന്ന് തോന്നുന്നത്. അതുവരെ അങ്ങനെ ഒന്ന് ഉണ്ടായില്ല. അങ്ങനെ അത് കിട്ടുകയും ചെയ്തു.' മിയ ഓർത്തു.

  വിക്രം നായകനായ തമിഴ് ചിത്രം കോബ്രയാണ് മിയയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. വിവാഹ ശേഷം മിയ അഭിനയിച്ച ചിത്രമായിരുന്നു ഇത്. 2020 സെപ്റ്റംബർ 12 ന് ആയിരുന്നു മിയയുടെ വിവാഹം. ലോക്ക്ഡൗണ്‍ കാലത്തായിരുന്നു മിയയുടെ വിവാഹം. അശ്വിന്‍ ഫിലിപ്പാണ് ഭര്‍ത്താവ്. ഇവര്‍ക്ക് ലുക്ക എന്നൊരു മകനുണ്ട്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായി നിൽക്കുന്ന മിയ തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

  Also Read: എപ്പോഴും ഒപ്പമുള്ളയാൾ, പലരും ചോദിച്ചിട്ടുണ്ട് ഈ ബന്ധത്തെ കുറിച്ച്, സാംസണുമായുള്ള റിലേഷൻ വെളിപ്പെടുത്തി സാനിയ!

  മകന്റെ ചെറിയ വിശേഷവും സന്തോഷങ്ങളും ഉൾപ്പടെ മിയ പങ്കുവക്കാറുള്ളത് കൊണ്ട് തന്നെ ലൂക്കയും ആരാധകർക്ക് പ്രിയങ്കരനാണ്. ലൂക്കയുടെ ജനന ശേഷം അധികം വൈകാതെ തന്നെ മിയ മിനി സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ടിരുന്നു. സീ കേരളത്തിലെ ഒരു ഡാൻസ് റിയാലിറ്റി ഷോയിൽ വിധികർത്താവായാണ് മിയ എത്തിയത്. തന്റെ ജോലിയും കുടുംബജീവിതവും ഒന്നിച്ച് കൊണ്ട് പോകണമെന്ന് മുൻപേ എടുത്ത തീരുമാനമാണെന്നാണ് മിയ ഒരിക്കെ പറഞ്ഞിരുന്നു. പ്രണയവിലാസം എന്ന ചിത്രമാണ് മിയയുടെതായി അണിയറയിൽ ഒരുങ്ങുന്നത്.

  Read more about: miya george
  English summary
  When Actress Miya George revealed that her mother was reason for one of her biggest achievement
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X