For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നിങ്ങൾ സ്‌ക്രീനിൽ കാണുന്ന ആളല്ല ശരിക്കും റിമി ടോമി!, വീട്ടിൽ മറ്റൊരാളാണ്; മുക്ത പറഞ്ഞത്

  |

  മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ ഗായികമാരിൽ ഒരാളാണ് റിമി ടോമി. സൂപ്പർ ഹിറ്റ് ചിത്രമായ മീശ മാധവനിലെ ചിങ്ങമാസം വന്നുചേര്‍ന്നാല്‍ എന്ന ഹിറ്റ് ഗാനമാലപിച്ച്സിനിമാ പിന്നണി ഗാനരംഗത്തേക്ക് കടന്നുവന്ന റിമി ടോമി ഇന്ന് ഒരു ഗെയിൽ എന്നതിന് അപ്പുറം അവതാരകയും അഭിനയത്രിയും എല്ലാമാണ്.

  മലയാളത്തിന് നിരവധി ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ചിട്ടുള്ള റിമി ടോമി ഒരുകാലത്ത് സ്‌റ്റേജ് ഷോകളിലെ മിന്നും താരമായിരുന്നു. റിമിയുടെ അണ്‍ലിമിറ്റഡ് എനര്‍ജിയും പാട്ടിനനുസരിച്ചുള്ള ചുവടുകളുമൊക്കെ ഏതൊരു വേദിയെയും ഇളക്കി മറിക്കാൻ പോന്നതാണ്. ഇത് തന്നെയാണ് മികച്ച അവതാരകയാകാൻ റിമിക്ക് സഹായകമായത്.

  Also Read: തെലുങ്കിലെ നടിമാരുമായി മലയാളി നടികളെ താരതമ്യം ചെയ്യാൻ പറ്റില്ല; കാരണമെന്തെന്ന് ഉണ്ണി മുകുന്ദൻ

  അവതാരകയായതിന് പിന്നാലെയാണ് സിനിമയിൽ നിന്ന് അഭിനയിക്കാനുള്ള അവസരങ്ങൾ റിമിയെ തേടി എത്തിയത്. 2013 ല്‍ അഞ്ച് സുന്ദരികള്‍, 2015 ല്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ, കുഞ്ഞിരാമായണം തുടങ്ങിയ സിനിമകളിൽ റിമി അഭിനയിച്ചിട്ടുണ്ട്.

  മിനിസ്‌ക്രീനിൽ ഏറെ സജീവമാണ് റിമി ഇപ്പോൾ. നിരവധി റിയാലിറ്റി ഷോകളിലും ഷോകളിലും ഇതിനകം അവതാരകയായി റിമി എത്തിയിട്ടുണ്ട്. സംഗീത, കോമഡി റിയാലിറ്റി ഷോകളില്‍ ജഡ്ജായും റിമി എത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ റിമി അങ്ങനെയും നിരവധി ആരാധകരെ ഇപ്പോൾ സ്വന്തമാക്കിയിട്ടുണ്ട്. അടുത്തിടെ ഗംഭീര മേക്കോവറിലൂടെ റിമി ആരാധകരെ ഞെട്ടിച്ചിരുന്നു.

  തന്റെ യൂട്യൂബ് ചാനലിലൂടെ ജീവിതത്തിലെ ഓരോ വിശേഷങ്ങളും റിമി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. റിമി ടോമിയുടെ വിശേഷങ്ങളിൽ എപ്പോഴും ഇടം പിടിക്കാറുള്ളവരാണ് നടി മുക്തയും മകൾ കിയരായും. റിമിയുടെ സഹോദരൻ റിങ്കു ടോമിയെ ആണ് മുക്ത വിവാഹം കഴിച്ചിരിക്കുന്നത്.

  Also Read: ഇനി സ്റ്റേജിൽ കയറില്ലെന്ന് ദിലീപ് അന്ന് ശപഥം ചെയ്തു; ഞങ്ങളുടെ ആദ്യത്തെയും അവസാനത്തെയും ഷോ: സലിം കുമാർ

  മലയാളം, തമിഴ്, കന്നട, തെലുങ്ക് സിനിമകളിലൂടെ തിളങ്ങിയ നടിയാണ് മുക്ത. മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് താരം. ലാൽ ജോസ് സംവിധാനം ചെയ്ത അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെയാണ് മുക്ത സിനിമയിലേക്ക് എത്തുന്നത്. വിവാഹശേഷം അഭിനയത്തിൽ നിന്ന് ഇടവേളയെടുത്ത മുക്ത ഇപ്പോൾ കുടുംബ കാര്യങ്ങളൊക്കെയായി സന്തോഷകരമായ ജീവിതം നയിക്കുകയാണ്.

  സോഷ്യൽ മീഡിയയിൽ സജീവമായ മുക്ത തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇടയ്ക്ക് ചില ടെലിവിഷൻ പരിപാടികളിലും അതിഥി ആയി മുക്ത എത്തിയിരുന്നു. ഇപ്പോഴിതാ, ഒരിക്കൽ ഫ്‌ളവേഴ്‌സ് ടിവിയിലെ സ്റ്റാർ മാജിക് വേദിയിൽ മുക്ത അതിഥി ആയി എത്തിയപ്പോൾ റിമിയെ കുറിച്ച് പറഞ്ഞ വാക്കുകൾ വീണ്ടും ശ്രദ്ധനേടുകയാണ്.

  സ്‌ക്രീനിൽ കാണുന്ന ആളല്ല റിമി വീട്ടിലെന്നും എല്ലാത്തിലും മറ്റൊരു രീതിയാണെന്നും മുക്‌ത പറയുന്നു. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അപ്പോൾ കരയുന്ന വ്യക്തിയാണെന്നും മുക്ത പറഞ്ഞു. അവതാരക ലക്ഷ്‌മി നക്ഷത്രയുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു താരം. മുക്തയുടെ വാക്കുകൾ ഇങ്ങനെ.

  'നിങ്ങൾ സ്‌ക്രീനിൽ കാണുന്ന ആളെയല്ല റിമി. ആൾ വെറും പാവമാണ്. വീട്ടിൽ ആൾക്ക് മറ്റൊരു മുഖമാണ്. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അപ്പോൾ കരയുന്ന രീതിയാണ് റിമിയുടേത്. എല്ലാവരും ഫാമിലിക്ക് വേണ്ടിയാണ് ജീവിക്കുന്നത് പക്ഷെ ചേച്ചി അൽപ്പം സ്പെഷ്യലാണ്,'

  'പത്താം ക്ലാസ്സ് മുതലേ ചേച്ചി പാടുന്നുണ്ട്. ഇപ്പോഴും ചേച്ചി അത് തുടരുകയാണ്. ചേച്ചി എപ്പോഴും പറയാറുണ്ട് വെറുതെ ഇരിക്കരുത് എന്ന്. എല്ലാ നാത്തൂന്മാരും അങ്ങനെ പറയില്ല. പക്ഷേ ചേച്ചിക്ക് ഞാൻ എപ്പോഴും എൻഗേജ് ആയിരിക്കുന്നതാണ് ഇഷ്ടം,' മുക്ത പറഞ്ഞു.

  Read more about: rimi tomy
  English summary
  When Actress Muktha Opened Up About Rimi Tomy's Real Life Character, Video Goes Viral Again - Read in Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X