'അരവിന്ദ് തീവ്രവാദി ആയിരിക്കും എന്നാണ് വീട്ടുകാർ പറഞ്ഞത്; അവരുടെ സംസ്കാരം പഠിക്കാൻ ജമ്മുവിൽ പോയി': നിത്യ ദാസ്

അഭിനയിച്ച ആദ്യ സിനിമ തന്നെ ബ്ലോക്ക്ബസ്റ്റർ ഹിറ്റാവുക നിരവധി പ്രേക്ഷകരുടെ ഇഷ്ടതാരമാവുക എന്നതൊക്കെ എല്ലാ താരങ്ങൾക്കും ലഭിക്കുന്ന ഭാഗ്യമല്ല. എന്നാൽ അങ്ങനെയൊരു ഭാഗ്യം ലഭിച്ച നടിയാണ് നിത്യ ദാസ്. ആദ്യ ചിത്രമായ ഈ പറക്കും തളികയിലൂടെ തന്നെ നിത്യ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയത്. ദിലീപ് നായകനായ ചിത്രത്തിൽ ബാസന്തി എന്ന കഥാപാത്രമായാണ് നിത്യ എത്തിയത്.

ആദ്യ സിനിമയുടെ വമ്പൻ ജയത്തോടെ കൂടുതൽ അവസരങ്ങൾ നിത്യയെ തേടി എത്തിയിരുന്നു. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമെല്ലാം നിത്യ തിളങ്ങിയിട്ടുണ്ട്. എന്നാൽ 2007 ൽ വിവാഹിത ആയതോടെ നിത്യ ​ദാസ് അഭിനയത്തിൽ നിന്ന് ഇടവേളയെടുത്ത് കുടുംബ ജീവിതത്തിലേക്ക് ഒതുങ്ങിയിരുന്നു.

കോഴിക്കോട് നിന്ന് ചെന്നൈയിലേക്കുള്ള വിമാന യാത്രക്കിടെയാണ് കണ്ടുമുട്ടുന്നതും പ്രണയത്തിലാവുന്നതും

പഞ്ചാബിയായ അരവിന്ദ് സിങ് ജംവാളാണ് നിത്യയുടെ ഭർത്താവ്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. ഇന്ത്യൻ എയർലൈൻസിന്റെ ക്യാബിൻ ക്രൂ ആയിരുന്ന അരവിന്ദും നിത്യയും കോഴിക്കോട് നിന്ന് ചെന്നൈയിലേക്കുള്ള വിമാന യാത്രക്കിടെയാണ് കണ്ടുമുട്ടുന്നതും പ്രണയത്തിലാവുന്നതും. രണ്ട് മക്കളാണ് നിത്യക്കുള്ളത്. മൂത്തമകളായ നൈന ജംവാൾ നിത്യക്ക് ഒപ്പമുള്ള വീഡിയോകളിലൂടെ ശ്രദ്ധനേടിയിട്ടുണ്ട്.

ഒരിക്കൽ കൗമുദി ടിവിക്ക് നൽകിയ അഭിമുഖത്തിൽ നിത്യ തന്റെ പ്രണയവിവാഹത്തെ കുറിച്ച് സംസാരിച്ചിരുന്നു. ഇപ്പോഴത് വീണ്ടും ശ്രദ്ധനേടുകയാണ്. 'ഫ്‌ളൈറ്റിൽ വച്ചിട്ടാണ് ഞാൻ ആദ്യമായിട്ട് ആളെ കാണുന്നത്. ഞാൻ ഒരു പത്തുതവണ എങ്കിലും ചെന്നൈയിൽ നിന്ന് കോഴിക്കോടെയ്ക്കും, കോഴിക്കോട്ന്ന് ചെന്നൈക്കും പോയിട്ടുണ്ടാകും.

ഒരു തവണ കയറുന്ന ആൾ ആയിരിക്കില്ല അടുത്ത തവണ വരുമ്പോൾ

എന്നാൽ ഈ പത്തുതവണ പോയപ്പോഴും ഞാൻ ഈ വ്യക്തിയെ കണ്ടിട്ടുണ്ട്. ഒരിക്കലും അങ്ങനെ സംഭവിക്കാറില്ല. ഇപ്പോൾ ഒരു തവണ കയറുന്ന ആൾ ആയിരിക്കില്ല അടുത്ത തവണ വരുമ്പോൾ. എന്നാൽ പത്തുതവണ പോയപ്പോഴും ഞാൻ കണ്ടത് ഈ വ്യക്തിയെ തന്നെയാണ്. പിന്നെ വിധി എന്ന് പറയുന്നത് ഉണ്ടല്ലോ. അതിനെ ആർക്കും തടുക്കാൻ കഴിയില്ല.

ആദ്യം ഞങ്ങൾ കാണുമ്പോൾ രഞ്ജിത്തേട്ടനും വി എം വിനുവും ഉണ്ടായിരുന്നു. അവർ എയർ ഹോസ്റ്റസിനെ കുറിച്ച് കമന്റ് ചെയ്തു. അപ്പോൾ ഞാൻ പറഞ്ഞു എനിക്ക് ചേരുന്ന ഒരു പയ്യൻ ഉണ്ടെന്ന്. അപ്പോൾ തന്നെ അവർ അരവിന്ദിനെ അടുത്തേക്ക് വിളിച്ചു. ഇവൾക്ക് ഇഷ്ടം ആണെന്ന് പറയുകയും ചെയ്തു. ഞാൻ അന്ന് ഒന്നും ഉദ്ദേശിച്ചു പറഞ്ഞതായിരുന്നില്ല,

അപ്പോൾ പുള്ളിക്ക് അത് ഓർമ്മ വന്നു

അത് കഴിഞ്ഞ് ഞങ്ങൾ പിന്നീടൊരിക്കൽ ഫ്‌ളൈറ്റിൽ വരുമ്പോൾ പുള്ളി എന്നോട് പറഞ്ഞു ഞാൻ എവിടയോ കണ്ടിട്ടുണ്ടല്ലോ എന്ന്. അപ്പോൾ ഞാൻ ഇക്കാര്യം ഓർമ്മിപ്പിച്ചു, ഞാൻ അല്ല കേട്ടോ അത്പറഞ്ഞത് എന്നും പറഞ്ഞു. അപ്പോൾ പുള്ളിക്ക് ഓർമ്മ വന്നു. പിന്നീടുള്ള യാത്രകളിൽ ഒക്കെ പുള്ളിയെ കാണാൻ തുടങ്ങി. ഫോൺ നമ്പർ പഒക്കെ കൈമാറി. അങ്ങനെയാണ് ഞങ്ങൾക്കിടയിൽ പ്രണയം തുടങ്ങുന്നത്.

പ്രണയം വീട്ടിൽ അവതരിപ്പിച്ചു. എന്നാൽ വീട്ടിൽ ആർക്കും ഇഷ്ടം ഉണ്ടായിരുന്നില്ല. പുള്ളി ജമ്മുവാണ്. അച്ഛനൊക്കെ പറഞ്ഞു പുള്ളി തീവ്രവാദി ആയിരിക്കുമെന്ന്. ജമ്മു കശ്മീർ ആണെന്ന് കൂടി കേട്ടപ്പോൾ വീട്ടുകാർ അതങ്ങോട്ട് ഉറപ്പിച്ചു. ആളെ കണ്ടപ്പോഴും അച്ഛൻ അത് തന്നെയാണ് പറഞ്ഞത്. പിന്നെ വീട്ടുകാർ ഒരു തീരുമാനം എടുത്തു.

ബാക്കിയെല്ലാം നമ്മളെ പോലെ തന്നെയായിരുന്നു

അവരുടെ സംസ്കാരമൊക്കെ കണ്ട് അറിഞ്ഞിട്ട് ആകാം വിവാഹമെന്ന്. അങ്ങനെ ഇരിക്കെ പുള്ളിയുടെ ഒരു സഹോദരന്റെ വിവാഹം ഉണ്ടായിരുന്നു. അതിന് ഞങ്ങൾ കുടുംബസമ്മേതം പോയി പത്ത് ദിവസം അവിടെ താമസിച്ചു. അങ്ങനെ അവിടുത്തെ സംസ്കാരമെല്ലാം മനസിലാക്കി. വലിയ മാറ്റം ഒന്നും ഉണ്ടായിരുന്നില്ല. ഭാഷയുടെ വ്യത്യാസം, കൾച്ചറിൽ ഉള്ള ചെറിയ മാറ്റം അത്രയേ തോന്നിയുള്ളൂ. ബാക്കിയെല്ലാം നമ്മളെ പോലെ തന്നെയായിരുന്നു,' നിത്യ പറഞ്ഞു.

 15 വർഷങ്ങൾക്ക് ശേഷം വീണ്ടും സിനിമയിലേക്ക് തിരിച്ചുവരുകയാണ്

വിവാഹ ശേഷം സിനിമയിൽ നിന്ന് വിട്ടു നിന്ന നിത്യ, 15 വർഷങ്ങൾക്ക് ശേഷം വീണ്ടും സിനിമയിലേക്ക് തിരിച്ചുവരുകയാണ് ഇപ്പോൾ. അനിൽ കുമ്പഴ സംവിധാനം ചെയ്യുന്ന സൈക്കോ ഹൊറർ ത്രില്ലർ ചിത്രമായ പള്ളിമണിയിൽ നായികയായാണ് നിത്യ തിരിച്ചുവരുന്നത്. ശ്വേതാ മേനോൻ, കൈലാഷ്, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നേരത്തെ ഒരു തമിഴ് സീരിയലിലൂടെ നിത്യ അഭിനയത്തിലേക്ക് തിരിച്ചുവരവ് നടത്തിയിരുന്നു.

Read more about: nithya das
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X