രഘുവിനെ പോലെ തന്നെയാണ് മകനും, അവന്റെ പ്രവൃത്തികളിലൊക്കെ അത് കാണാം; രോഹിണിയുടെ വാക്കുകൾ

തെന്നിന്ത്യൻ പ്രേക്ഷകരുടെ ഇഷ്ട താരമാണ് നടി രോഹിണി. ബാലതാരമായിട്ടാണ് രോഹിണി സിനിമയിൽ എത്തുന്നത്. തമിഴിലും മലയാളത്തിലുമായി നായിക വേഷങ്ങളിൽ ഉൾപ്പെടെ തിളങ്ങിയിട്ടുള്ള രോഹിണി തെന്നിന്ത്യയിലെ ഏറ്റവും മികച്ച നടിമാരിൽ ഒരാളാണ്. കൈനിറയെ ചിത്രങ്ങളുമായി ഇന്നും സിനിമകളിൽ സജീവമാണ് താരം. തമിഴ്, തെലുങ്ക് ഭാഷകളിലാണ് രോഹിണി ഇപ്പോൾ കൂടുതലായി അഭിനയിക്കുന്നത്. കൂടുതലും അമ്മ വേഷങ്ങളാണ് താരത്തെ തേടി എത്തുന്നത്.

രോഹിണിയുടെ കരിയർ പോലെ തന്നെ പ്രേക്ഷകർക്ക് സുപരിചിതമാണ് വിവാഹജീവിതവും വേർപിരിയലുമൊക്കെ. തെന്നിന്ത്യൻ സിനിമ കണ്ട എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളായ രഘുവരനെയാണ് രോഹിണി വിവാഹം കഴിച്ചത്. 1996 ല്‍ സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന കാലത്തായിരുന്നു രഘുവരനുമായുള്ള രോഹിണിയുടെ വിവാഹം. ഈ ബന്ധത്തില്‍ ഋഷിവരൻ എന്നൊരു മകനുമുണ്ട് ഇവർക്ക്. എന്നാൽ 2004 ല്‍ ഇരുവരും വേര്‍പിരിഞ്ഞു. അധികം വൈകാതെ രഘുവരനും വിടപറഞ്ഞു.

Rohini, Raghuvaran

അമിത മദ്യപാനമാണ് രഘുവരന്റെ ജീവനെടുത്തത്. മദ്യപാനത്തെ തുടർന്നുണ്ടായ പ്രശ്‌നങ്ങളാണ് ഇവരുടെ ദാമ്പത്യ ജീവിതത്തെയും ബാധിച്ചത്. വേർപിരിഞ്ഞെങ്കിലും മരണം വരെ നടനെ തിരികെ കൊണ്ടുവരാനുള്ള കഠിനപ്രയത്‌നത്തിൽ തന്നെയായിരുന്നു രോഹിണി. ഇന്നും രഘുവിന്റെ ഓർമ്മകളിലാണ് രോഹിണിയും മകനും കഴിയുന്നത്. അഭിമുഖങ്ങളിലൊക്കെ രോഹിണി രഘുവരനെ കുറിച്ച് സംസാരിക്കാറുണ്ട്. ഒരിക്കൽ ഒരു അഭിമുഖത്തിൽ മകൻ ഋഷിവരൻ അച്ഛൻ രഘുവരനെ പോലെ തന്നെയാണെന്ന് രോഹിണി പറഞ്ഞിരുന്നു. ആ വാക്കുകൾ ഇപ്പോൾ ശ്രദ്ധനേടുകയാണ്.

'ഞങ്ങൾക്കിടയിൽ ഒരുപാട് പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു, എനിക്ക് അദ്ദേഹത്തിനെതിരെ പറയാൻ ഒരുപാട് കാര്യങ്ങളുണ്ടായിരുന്നു. ദേഷ്യവും ഉണ്ടായിരുന്നു, എന്നാൽ അതെല്ലാം ഞങ്ങൾക്കിടയിൽ മാത്രമായിരുന്നു, അതിനപ്പുറം, അദ്ദേഹം നല്ലൊരു നടനായി നമുക്കിടയിൽ ഒക്കെ തന്നെയുണ്ട്. എന്റെ ഉള്ളിലും അദ്ദേഹമുണ്ട്. എന്റെ മകന്റെ ഓരോ പ്രവൃത്തിയിലും അവൻ കാര്യങ്ങളെ കാണുന്ന രീതിയിലുമെല്ലാം അദ്ദേഹമുണ്ട്. അദ്ദേഹം ഇതെല്ലാം കാണാൻ ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നേനെ',

'ആദ്യം ഞാൻ അദ്ദേഹത്തിന്റെ വലിയ ആരാധികയായിരുന്നു, വ്യക്തിപരമായി, ഞങ്ങൾക്കിടയിൽ നിരവധി പ്രശ്നങ്ങൾ ഉണ്ടായിരുന്നു. എന്റെ ഭാഗത്തും പ്രശ്നങ്ങളുണ്ടായിരുന്നു. പക്ഷേ അതെല്ലാം വ്യക്തിപരമാണ്. മരണശേഷവും അദ്ദേഹം ഞങ്ങളിൽ ജീവിക്കുന്നുണ്ട്. ലുക്കിന് പുറമെ എന്റെ മകന്റെ വ്യക്തിത്വവും രഘുവിനോട് സാമ്യമുള്ളതാണ്, അവന് എന്തെങ്കിലും കാര്യം നടത്തണമെങ്കിൽ, അവൻ അത് കടുത്ത ശാഠ്യത്തോടെ തന്നെ ചെയ്യാറുണ്ട്', രോഹിണി പറഞ്ഞു.

Rohini, Raghuvaran

ഒരിക്കൽ ജെബി ജങ്ഷനിൽ അതിഥിയായി എത്തിയപ്പോൾ രഘുവരനോട് അല്ല അദ്ദേഹത്തിന്റെ അഡിക്ഷമോഡേണ് താനും മകനും തോറ്റ് പോയതെന്ന് രോഹിണി പറഞ്ഞിരുന്നു. 'ഞാനും മകൻ ഋഷിയും ഒരുപാട് പരിശ്രമിച്ചു. അവനെ കാണിച്ച് കുടി നിർത്താൻ ശ്രമിച്ചു. പക്ഷെ ഞങ്ങൾ പരാജയപ്പെട്ടു. അതിനെ ഓവർക്കം ചെയ്യുക എന്നത് വലിയ ഒരു സ്ട്രഗിൾ ആണ്. അത് എല്ലാവര്ക്കും അറിയാം. അതിൽ നിന്ന് വിട്ടു നിർത്താനുള്ള ശ്രമത്തിൽ ഞങ്ങൾ പരാജയപ്പെട്ടു. ആ അഡിക്ഷൻ ജയിച്ചു',

'മോനോട് അദ്ദേഹത്തിന് ഭയങ്കര അറ്റാച്ച്മെന്റ് ആയിരുന്നു. പിരിഞ്ഞ ശേഷവും അടുത്തടുത്ത് ഫ്ലാറ്റ് എടുത്ത് താമസിക്കാം എന്നാണ് ഞങ്ങൾ തീരുമാനിച്ചത്. ഋഷിക്ക് ഞങ്ങൾ പിരിഞ്ഞിരിക്കുന്നു എന്ന തോന്നലുണ്ടാകാൻ പാടില്ലെന്ന് തോന്നി. പക്ഷെ അങ്ങനെയെല്ലാം നോക്കി വന്നപ്പോഴേക്കും ഒരുപാട് ലേറ്റായിരുന്നു', എന്നാണ് രോഹിണി പറഞ്ഞത്.

More from Filmibeat

Read more about: rohini
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X