അഡ്ജസ്റ്റ്‌മെന്റിനെക്കുറിച്ച് ചോദിച്ചത് അച്ഛനോട്, എന്ത് വൃത്തികെട്ട മെന്റാലിറ്റിയാണത്; സംസ്‌കൃതി അന്ന് പറഞ്ഞത്

ആരാധകരുടെ മനസില്‍ എന്നന്നേക്കുമായെരു ഇടം കണ്ടെത്താന്‍ ഒരുപാട് സിനിമകള്‍ ചെയ്യണമെന്നില്ല. വിരലിലെണ്ണാവുന്ന സിനിമകളിലൂടേയും അത് സാധിക്കും. ചിലപ്പോഴൊക്കെ ഒരൊറ്റ സിനിമ കൊണ്ട് തന്നെ താരമായി മാറാനും സാധിക്കും. അങ്ങനെ ചുരുക്കം സിനിമകള്‍ കൊണ്ട് തന്നെ ശ്രദ്ധ നേടിയ നടിയാണ് സംസ്‌കൃതി ഷേണായി.

2013ല്‍ മൈ ഫാന്‍ രാമു എന്ന സിനിമയിലെ ചെറിയ ഒരു വേഷത്തിലൂടെയാണ് സംസ്‌കൃതി കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് വേഗം എന്ന സിനിമയിലൂടെ നായികയാവുകയായിരുന്നു. വിനീത് കുമാര്‍ ആയിരുന്നു ചിത്രത്തിലെ നായകന്‍. സിനിമ വലിയ വിജയമായില്ലെങ്കിലും സംസ്‌കൃതി കയ്യടി നേടിയിരുന്നു. തുടര്‍ന്ന് പൃഥ്വിരാജ് ചിത്രം അനാര്‍ക്കലിയിലും സംസ്‌കൃതി അഭിനയിച്ചു.

Samskruthi Shenoy

ഇതിനിടെ മലയാളത്തിന് പുറമെ തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലും സാന്നിധ്യം അറിയിക്കാന്‍ സംസ്‌കൃതിയ്ക്ക് സാധിച്ചിരുന്നു. പിന്നീടാണ് താരം വിവാഹിതയാകുന്നത്. 2017ലായിരുന്നു സംസ്‌കൃതിയുടെ വിവാഹം. എന്നാല്‍ വിവാഹിതയായതോടെ താരം അഭിനയത്തിന് ഇടവേള നല്‍കുകയായിരുന്നു. പത്തൊന്‍പതാം വയസ്സിലായിരുന്നു സംസ്‌കൃതിയുടെ വിവാഹം. വിവാഹശേഷം ആറു വര്‍ഷങ്ങള്‍ കഴിഞ്ഞാണ് സംസ്‌കൃതി തിരികെ വന്നത്.

മുമ്പൊരിക്കല്‍ നല്‍കിയ അഭിമുഖത്തില്‍ കാസ്റ്റിംഗ് കൗച്ച് അടക്കമുളള പ്രശ്‌നങ്ങളെക്കുറിച്ച് സംസ്‌കൃതി തുറന്നു പറഞ്ഞിരുന്നു. തുടക്കകാലത്ത് അഡ്ജസ്‌റ്‌മെന്റ് ചെയ്യുന്നതിനെ കുറിച്ച് തന്റെ അച്ഛനോട് വരെ ചോദിച്ചിട്ടുണ്ടെന്നാണ് സംസ്‌കൃതി നേരത്തെ വെളിപ്പെടുത്തിയത്. മുമ്പൊരിക്കല്‍ മൈല്‍സ്റ്റോണ്‍ മേക്കേഴ്സ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സംസ്‌കൃതിയുടെ വെളിപ്പെടുത്തല്‍.

'കാസ്റ്റിങ് കൗച്ച് അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. തുടക്ക സമയത്ത് ഞാന്‍ അത്യാവശ്യം ചെറുപ്പമാണ്. അതുകൊണ്ട് അധികം ഞാന്‍ ഫേസ് ചെയ്തിട്ടില്ലായെങ്കിലും ചെയ്തിട്ടുണ്ട്. എന്നാല്‍ അന്നൊന്നും തുറന്നു പറയാനുള്ള ഗട്ട്‌സ് ഉണ്ടായിട്ടില്ല. അച്ഛനായിരുന്നു കാര്യങ്ങള്‍ എല്ലാം മാനേജ് ചെയ്തിരുന്നത്. അതുകൊണ്ട് എന്നെ അത്രയും സേഫ് ആയി കൊണ്ടുനടന്നു' എന്നാണ് സംസ്‌കൃതി പറഞ്ഞത്.

'ആ ഒരു സമയത്ത് ഒരു ഓഫര്‍ വന്നപ്പോള്‍ എന്റെ അച്ഛനോടാണ് ഫോണിലൂടെ അവര്‍ ഇക്കാര്യം പറഞ്ഞത്. പുറത്താണ് ഷൂട്ട്, ജസ്റ്റ് ആ ഒരു രീതിയിലൊക്കെ നിന്ന് കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് എല്ലാ രീതിയിലും സഹായമാകുമെന്ന് അച്ഛനോടാണ് പറയുന്നത്. ഒരു മോളുടെ കാര്യം ഒരു അച്ഛനെ വിളിച്ച് സംസാരിക്കുകയാണ് എന്നുണ്ടെങ്കില്‍ അത് എത്രത്തോളം വൃത്തികെട്ട മെന്റാലിറ്റി ആയിരിക്കണം. അത് അച്ഛന്‍ അച്ഛന്റെ രീതിയില്‍ ഡീല്‍ ചെയ്തു. അത് ഒരു പ്രശ്‌നമാക്കാനൊന്നും നമ്മള്‍ നിന്നില്ല' എന്നും സംസ്‌കൃതി പറഞ്ഞിരുന്നു.

Samskruthi Shenoy

തിരിച്ചുവരാന്‍ ശ്രമിക്കുമ്പോഴും എല്ലാവരും ചോദിക്കുന്നത്, ഇതൊക്കെ സര്‍വ്വസാധാരണമല്ലേ എന്നാണെന്നും സംസ്‌കൃതി വെളിപ്പെടുത്തിയിരുന്നു. അതെനിക്ക് മനസിലാകുന്നില്ല. സിനിമ ഇന്‍ഡസ്ട്രി ഇങ്ങനെയാണ് എന്നൊക്കെയാണ് പറയുന്നതെന്നും സംസ്‌കൃതി പറഞ്ഞിരുന്നു. അതേസമയം, നല്ല ആളുകള്‍ ഉണ്ടെന്നാണ് എന്റെ വിശ്വാസം. ഈ കലയ്ക്ക് വേണ്ടി നില്‍ക്കുന്ന ആളുകളുണ്ട്. എനിക്ക് അങ്ങനെയുള്ളവരോടൊപ്പം വര്‍ക്ക് ചെയ്താല്‍ മതി എന്നും സംസ്‌കൃതി പറഞ്ഞിരുന്നു,

സഹകരിച്ചാല്‍ നിങ്ങള്‍ക്ക് വര്‍ക്ക് തരാം എന്ന് പറയുന്നത് എന്ത് രീതിയാണെന്ന് മനസിലാകുന്നില്ല', ഇതൊക്കെ സര്‍വ്വസാധാണരമല്ലേ. നമ്മളൊന്ന് ഇഷ്ടം പങ്കുവച്ചു എന്ന് കരുതി എന്താണ് എന്നൊക്കെ ചോദിക്കുന്നത് ആണ് മനസിലാകാത്തത്. ഇതൊക്കെ അവരുടെ വീട്ടിലെ ആരോടെങ്കിലും ചോദിച്ചാല്‍ ഇഷ്ടപ്പെടുമോ. എന്റെ ഹസ്ബന്റിനോടും അച്ഛനോടുമൊക്കെയാണ് ആളുകള്‍ ഇത് ചോദിക്കുന്നതെന്നും സംസ്‌കൃതി പറഞ്ഞിരുന്നു.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X