For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  12 വർഷമാണ് ഡിവോഴ്‌സിനായി അയാൾ എന്നെ നടത്തിച്ചത്, ഒറ്റപ്പെട്ട് പോയപ്പോൾ താങ്ങായത് അവരാണ്; ശ്രീവിദ്യ പറഞ്ഞത്

  |

  മലയാളി പ്രേക്ഷകർക്ക് എക്കാലത്തും പ്രിയങ്കരിയായ നടിയാണ് ശ്രീവിദ്യ. വിടപറഞ്ഞിട്ട് വർഷങ്ങൾ ഏറെ ആയെങ്കിലും ശ്രീവിദ്യ എന്ന നടി ഇന്നും പ്രേക്ഷകരുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. നായികയായും സഹനടിയായുമെല്ലാം അഭിനയിച്ച താരത്തിന് അത്രയേറെ ആരാധകരാണ് ഉണ്ടായിരുന്നത്. മലയാളത്തിന് പുറമെ മറ്റു തെന്നിന്ത്യൻ ഭാഷകളിലും സജീവമായിരുന്ന ശ്രീവിദ്യ അവിസ്മരണമാക്കിയ നിരവധി കഥാപാത്രങ്ങളും പ്രേക്ഷക മനസ്സിൽ നിറം മങ്ങാതെ നിൽക്കുന്നുണ്ട്.

  13- മത്തെ വയസിൽ അഭിനയത്തിലേക്ക് വന്ന നടിയാണ് ശ്രീവിദ്യ. നൃത്തത്തിലൂടെയാണ് നടി അഭിനയത്തിലേക്ക് എത്തുന്നത്. തിരുവുള്‍ ചൊല്‍വര്‍ എന്ന തമിഴ് സിനിമയിലൂടെ ആയിരുന്നു ശ്രീവിദ്യയുടെ അരങ്ങേറ്റം. പിന്നീട് സത്യൻ നായകനായ ചട്ടമ്പിക്കവല എന്ന ചിത്രത്തിലൂടെ ശ്രീവിദ്യ നായികയായി. പിന്നീട് അങ്ങോട്ട് മലയാള സിനിമയുടെ തന്നെ മുഖമായി മാറുകയായിരുന്നു ശ്രീവിദ്യ.

  Also Read: രണ്ട് ആഴ്ച മുന്‍പും വഴക്കിട്ടതാ, എന്നിട്ട് ഡീ ഐ ലവ് യൂ എന്ന് മെസേജ് അയച്ചു; വികാരഭരിതയായി മഞ്ജു പിള്ള

  അതേസമയം, സിനിമയുടെ ഗ്ലാമറൊന്നും ജീവിതത്തിൽ ഉണ്ടാവാതിരുന്ന നടിയാണ് ശ്രീവിദ്യ. താരത്തിന്റെ വ്യക്തിജീവിതം വലിയ പരാജയമായിരുന്നു. പ്രണയത്തിലും വിവാഹത്തിലും താരം അപ്പാടെ പരാജയപ്പെട്ടു പോയിരുന്നു. സിനിമാ നിര്‍മ്മാതാവായിരുന്ന ജോര്‍ജ് തോമസിനെയാണ് ശ്രീവിദ്യ വിവാഹം കഴിച്ചത്. തന്റെ വിവാഹ ജീവിതത്തിൽ സംഭവിച്ചതിനെ കുറിച്ച് നടി തുറന്ന് പറഞ്ഞിട്ടുണ്ട്.

  ഒരിക്കൽ ജെബി ജംഗ്ഷനിൽ അതിഥി ആയി എത്തിയപ്പോൾ തന്റെ വിവാഹം ജീവിതം വന്‍ പരാജയമായിരുന്നുവെന്നും വിവാഹമോചനത്തിനായി തന്റെ ഭര്‍ത്താവ് പന്ത്രണ്ട് വര്‍ഷത്തോളം നടത്തിച്ചുവെന്നും ശ്രീവിദ്യ പറഞ്ഞിരുന്നു. താൻ ഒറ്റപ്പെട്ടിരുന്ന സമയത്ത് താങ്ങും തണലുമായി നിന്നത് തെരുവിലെ ജനങ്ങളാണെന്നും. പലരും കത്തുകളിലൂടെയും മറ്റും ആത്മധൈര്യം തരുന്ന രീതിയില്‍ സംസാരിച്ചിരുന്നുവെന്നും ശ്രീവിദ്യ പറഞ്ഞു.

  'ഞാന്‍ പ്രാര്‍ത്ഥിച്ചതൊക്കെ അതാത് സമയങ്ങളിൽ ദൈവം എനിക്ക് തന്നിട്ടുണ്ട്. ഇതില്‍ നിന്നും എങ്ങനെയെങ്കിലും ഒരു വിടുതൽ നൽകണേ എന്ന് പ്രാർത്ഥിച്ചപ്പോൾ എന്നെ അതില്‍ നിന്നും വേര്‍പ്പെടുത്തി. അപ്പോഴാണ് ഞാന്‍ തെരുവില്‍ ഇറങ്ങി സാധാരണക്കാരെ കാണുന്നത്. ഒറ്റപ്പെട്ടപ്പോൾ ആയിരുന്നു ഇത്.

  അയാൾ എനിക്ക് ആദ്യം ഡിവോഴ്‌സ് തന്നില്ലായിരുന്നു. ഡിവോഴ്‌സിന് വേണ്ടിയിട്ട് 12 വര്‍ഷം അയാൾ എന്നെ നടത്തിച്ചു. പിന്നീട് 1999 ല്‍ മറ്റുമാണ് എനിക്ക് ഡിവോഴ്‌സ് കിട്ടുന്നത്. അത് ഞാൻ കൃത്യമായി ഓര്‍ക്കുന്നില്ല. ആ സമയത്തൊക്കെ ആണ് ഞാൻ സാധാരണക്കാരായ ആളുകളെ കാണുന്നത്. കുറെ പേര് ഞങ്ങളുടെ വീട്ടില്‍ വരികയൊക്കെ ചെയ്യും. അന്ന് സിനിമയില്‍ വണ്ടി ഓടിച്ച ടാക്‌സി ഡ്രൈവേഴ്‌സ് ഒക്കെ ഉണ്ട്. അവരൊക്കെ വീട്ടില്‍ വന്ന് ഒന്നും പേടിക്കേണ്ട, ചേച്ചി കിടന്നോ. ഞങ്ങളൊക്കെ ഇവിടുണ്ട് എന്ന് പറയുമായിരുന്നു.

  അപ്പോഴാണ് യഥാര്‍ത്ഥ മനുഷ്യരെയും മനുഷ്യ ബന്ധങ്ങളെയും ഞാൻ മനസിലാക്കുന്നത്. നമ്മള്‍ അവര്‍ക്ക് എന്താണ് കൊടുത്തത്?, സ്‌നേഹം മാത്രം. മറ്റൊന്നും കൊടുത്തിട്ടില്ല. എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നു എന്ന് പറഞ്ഞ് കുറെ പേര്‍ കത്തുകള്‍ അയച്ചു. നിങ്ങള്‍ക്ക് നല്ലത് മാത്രമേ വരു. നിങ്ങള്‍ നല്ല സ്ത്രീയാണ് എന്നൊക്കെ അവർ പറഞ്ഞു. പല മതങ്ങളില്‍പ്പെട്ടവരും അങ്ങനെ കത്തുകള്‍ അയച്ചിട്ടുണ്ട്.

  Also Read: മാമന് അങ്ങനൊരു ആഗ്രഹം കൂടിയുണ്ടായിരുന്നു; വളരെ സീരിയസായിട്ടുള്ള മനുഷ്യനാണ്, കൊച്ചുപ്രേമനെ കുറിച്ച് അഭയ

  അവരൊക്കെ എന്നെ സിനിമകളില്‍ മാത്രമാണ് കണ്ടത്. എന്‌റെ വ്യക്തിജീവിതത്തെ കുറിച്ച് അധികം അറിയില്ല. എന്നാലും അവര്‍ എന്‌റെ കൂടെനിന്നു. കാരണം ഞാന്‍ എപ്പോഴും വളരെ ഓപ്പണാണ്. ചില ആര്‍ട്ടിസ്റ്റുകള്‍ എന്നോട് ചോദിച്ചിട്ടുണ്ട്, നിങ്ങള്‍ എന്തിനാണ് വ്യക്തിജീവിതത്തിലെ കാര്യങ്ങളൊക്കെ തുറന്നുപറയുന്നത് എന്ന്. വ്യക്തിപരമായ കാര്യങ്ങള്‍ അങ്ങനെ പറയരുത് എന്നൊക്കെ. എന്നാല്‍ ഒന്നും തുറന്നുപറയാതെ ഉളളില്‍ കൊണ്ട് നടക്കുന്ന ഒരാളല്ല ഞാന്‍. അങ്ങനെ ഒരു മടിയും എനിക്കില്ല,' ശ്രീവിദ്യ പറഞ്ഞു.

  ഞാൻ സ്നേഹിക്കുന്നവരോട് ഞാൻ ദേഷ്യപ്പെടാറുണ്ട്. അവർക്ക് അത് ഇഷ്ടപ്പെടുന്നില്ലെന്ന് തോന്നുമ്പോൾ മിണ്ടാതെ ഇരിക്കും. നമ്മൾ എത്ര സിന്സിയർ ആയി നിന്നാലും പലരും അവരവരുടെ കാര്യങ്ങൾ മാത്രമേ കാണുകയുള്ളു എന്നും ശ്രീവിദ്യ പറഞ്ഞിരുന്നു. തനിക്കും കുടുംബത്തിനും മുൻ ഭർത്താവിൽ നിന്നുണ്ടായ ഭീഷണികളെ കുറിച്ചും നടി സംസാരിച്ചിരുന്നു.

  Read more about: sreevidya
  English summary
  When Actress Srividya Opened Up How Hard She Fought For Her Divorce Goes Viral Again
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X