For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സിംഗിൾ ആയി ജീവിതം ആസ്വദിക്കാനായിരുന്നു ഇഷ്ടം; 48-ാം വയസ്സിൽ അമ്മ ആയതിനെ കുറിച്ചും സുമ ജയറാം

  |

  ഒരുകാലത്ത് മലയാള സിനിമയിൽ നിറഞ്ഞുനിന്ന നടിയാണ് സുമ ജയറാം. എണ്‍പതുകളിലും തൊണ്ണൂറുകളിലും നിരവധി സീരിയലുകളിലും സിനിമകളിലും സുമ ജയറാം അഭിനയിച്ചിരുന്നു. മലയാള സിനിമകളിൽ ചെറുതും വലുതുമായ അനേകം കഥാപാത്രങ്ങളെ അവതരിപ്പിച്ച നടി പ്രേക്ഷകർക്കും ഏറെ പ്രിയങ്കരിയായിരുന്നു.

  എന്നാല്‍ ഇടയ്ക്ക് നടി സിനിമയിൽ നിന്ന് വലിയൊരു ഇടവേള എടുക്കുകയായിരുന്നു. 1988 ല്‍ പുറത്തിറങ്ങിയ ഉത്സവപ്പിറ്റേന്ന് എന്ന സിനിമയിലൂടെയാണ് സുമ ജയറാം മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. തുടര്‍ന്ന് കുട്ടേട്ടന്‍, ഇഷ്ടം, ഭര്‍ത്താവുദ്യോഗം, ക്രൈം ഫയല്‍, എന്റെ സൂര്യപുത്രിക്ക് തുടങ്ങി നിരവധി സിനിമകളില്‍ നടി അഭിനയിച്ചു.

  Also Read: മോഹൻലാലിനും മമ്മൂട്ടിക്കും ഒപ്പം നിൽക്കാൻ പറ്റുന്ന നായിക വേണം; ഹരികൃഷ്ണൻസിലേക്ക് ജൂഹി ചൗള വന്നതിങ്ങനെ

  മലയാളത്തിലെ മുന്‍നിര നായകന്മാരായ മമ്മൂട്ടി, മോഹൻലാൽ, ദിലീപ് എന്നിവരോടൊപ്പമെല്ലാം അഭിനയിച്ചിട്ടുള്ള താരം തമിഴിലും അഭിനയിച്ചിട്ടുണ്ട്. എന്നാൽ മലയാള സിനിമ തന്നെ വേണ്ട വിധത്തിൽ ഉപയോഗിച്ചിട്ടില്ല എന്ന് നടി പലപ്പോഴും പറഞ്ഞിട്ടുണ്ട്. സിനിമയിൽ വിട്ട് നിൽക്കുന്ന സുമ ഇപ്പോൾ ഭർത്താവിനും രണ്ടു മക്കൾക്കുമൊപ്പം കുടുംബ ജീവിതം ആസ്വദിക്കുകയാണ് സോഷ്യൽ മീഡിയയിലും സജീവമാണ്.

  2013-ലായിരുന്നു സുമ ജയറാമിന്റെ വിവാഹം. 37-ാം വയസ്സില്‍ ബിസിനസ്സുകാരനായ ലല്ലുഷിനെയാണ് സുമ വിവാഹം ചെയ്തത്. ചെറുപ്പത്തിലേ സുഹൃത്തുക്കൾ ആയിരുന്നു ഇരുവരും. വിവാഹം കഴിഞ്ഞ് പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു സുമ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. ഒരിക്കൽ വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ തന്റെ വിവാഹത്തെ കുറിച്ചും കുഞ്ഞുങ്ങൾ ജനിച്ചതിനെ കുറിച്ചും സുമ സംസാരിച്ചിരുന്നു. ഇപ്പോഴിതാ അത് വീണ്ടും ശ്രദ്ധനേടുകയാണ്.

  സിനിമയിൽ സജീവമായി നിൽക്കുന്ന സമയത്തൊന്നും തനിക്ക് വിവാഹത്തെ കുറിച്ചുള്ള ചിന്ത മനസ്സിലുണ്ടായിരുന്നില്ലെന്നാണ് സുമ പറഞ്ഞത്. പ്രണയവും ഉണ്ടായിരുന്നില്ല. പ്രണയാഭ്യർഥന നടത്തിയവരെയൊക്കെ ഒഴിവാക്കി വിട്ടു. നിനക്ക് ആരെയെങ്കിലും പ്രണയിക്കാമായിരുന്നില്ലേ എന്ന് മമ്മി ഇടയ്ക്ക് ചോദിച്ചിട്ടുണ്ട്.

  എനിക്ക് അന്നൊക്കെ കുടുംബം നോക്കുന്നതിൽ ആയിരുന്നു ശ്രദ്ധ. ഇതിനിടയിൽ എന്റെ വിവാഹത്തെക്കുറിച്ച് ഞാൻ ചിന്തിച്ചില്ല. ഒരുപാട് യാത്രകളൊക്കെ ചെയ്ത് സിംഗിൾ ആയി ജീവിതം ആസ്വദിക്കാനായിരുന്നു ഇഷ്ടം. വരുമാനത്തിന്റെ ഒരു പങ്ക് മാറ്റിവെച്ച് യാത്ര ചെയ്യാൻ ആയിരുന്നു ആഗ്രഹമെന്നും സുമ പറഞ്ഞു.

  എന്നാൽ വിവാഹ ശേഷം യാത്രകൾക്കൊന്നും കുറവ് വന്നിരുന്നില്ലെന്നും നടി പറയുന്നുണ്ട്. വിവാഹം കഴിഞ്ഞും ധാരാളം യാത്രകൾ ചെയ്തു. മുപ്പതോളം രാജ്യങ്ങൾ ഇതുവരെ കണ്ടിട്ടുണ്ട്. കോവിഡ് വന്നപ്പോഴാണ് യാത്രകൾ നിന്നത്. കുഞ്ഞുങ്ങൾ ഉണ്ടാകാൻ അത് സഹായകമായി. ഇനി കുഞ്ഞുങ്ങളെയും കൊണ്ട് യാത്ര ചെയ്യാനാണ് പ്ലാനെന്നും സുമ പറയുന്നുണ്ട്.

  Also Read: 'ഇന്റിമേറ്റ് സീനുകൾ ചെയ്യുന്നതിൽ ഒട്ടും താൽപര്യമില്ല, റോഷാക്ക് ഇറങ്ങിയപ്പോൾ കോൺഫിഡൻസ് കൂടി'; വിനീത് ശ്രീനിവാസൻ

  ലല്ലുഷുമായുള്ള വിവാഹത്തെ കുറിച്ചും നടി സംസാരിക്കുന്നുണ്ട്. ഞാനും ലല്ലുഷും ആദ്യമായി കാണുമ്പോൾ ഞങ്ങൾക്ക് പത്തു വയസായിരുന്നു. പള്ളിയിൽ പോകുമ്പോൾ ഞങ്ങളുടെ അമ്മമാർ സംസാരിക്കും. ഞങ്ങളും അടുത്തുണ്ടാകും. പണ്ട് ലല്ലുഷിന്റെ മമ്മി വീട്ടിൽ വരുമ്പോൾ നല്ല കുടുംബത്തിൽ നിന്ന് വിവാഹം വരാൻ മാതാവിനോട് പ്രാർഥിക്ക് എന്ന് പറയുമായിരുന്നു. അപ്പോൾ 'മാതാവേ, വലുതാകുമ്പോൾ ഈ ചെറുക്കനെ കെട്ടാൻ ഭാഗ്യം തരണേ' എന്നാണ് ഞാൻ പ്രാർത്ഥിച്ചിരുന്നത്.

  പിന്നീട് അതൊക്കെ മറന്നു. ലല്ലുഷിന്റെ കുടുംബം ചങ്ങാനാശ്ശേരിയിലേക്ക് വന്നു. ഞങ്ങളും സ്വന്തം നാടായ കൊച്ചിയിലേക്ക് വന്നു. ലല്ലുഷ് പഠനം കഴിഞ്ഞ് ഹോട്ടൽ ബിസിനസിലേക്ക് കടന്നു. ഞാൻ അഭിനയത്തിൽ നിന്ന് ഞാൻ മാറി നിൽക്കുന്ന കാലത്ത് ആണ് ലല്ലുഷിന്റെ വീട്ടുകാർ ആലോചനയുമായി വരുന്നത്. ഈ കാലയളവിൽ ഞാനും ലല്ലുഷും വ്യക്തിപരമായി പല ബുദ്ധിമുട്ടുകളും അനുഭവിക്കുകയും
  അതിനെയൊക്കെ അതിജീവിക്കുകയും ചെയ്തിരുന്നു.

  വിവാഹം കഴിഞ്ഞപ്പോൾ എനിക്ക് എന്റെ പഴയ പ്രാർഥനയെക്കുറിച്ച് ഓർമ വന്നു. മാതാവ് ആ പ്രാർത്ഥന കേട്ടല്ലോ എന്ന് അതിശയം തോന്നി. എനിക്ക് എല്ലാ സൗഭാഗ്യങ്ങളും മാതാവ് തന്നു എന്നാണ് വിശ്വാസം. എന്റെ കുഞ്ഞുങ്ങളാണ് ഒടുവിൽ കിട്ടിയ അനുഗ്രഹമെന്നും സുമ പറഞ്ഞു. 48 വയസായി എന്നത് അമ്മയാകുന്നതിൽ നിന്ന് തന്നെ ഒരിക്കലും പിന്നോട്ട് വലിച്ചിരുന്നില്ലെന്നും നടി പറയുന്നുണ്ട്. സദാ മനസ്സിൽ ഇരുപതുകാരിയെ സൂക്ഷിക്കുന്ന ആളാണ് ഞാൻ എന്ന് സുമ ജയറാം പറഞ്ഞു.

  Read more about: actress
  English summary
  When Actress Suma Jayaram Opens Up About Her Wedding And Being Mom Of Twins Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X