For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആൾക്ക് ഭയങ്കര നാണമാണ്, എന്റൊപ്പം ഫോട്ടോ എടുക്കാൻ പോലും മടിയാണ്; ഭർത്താവിനെ കുറിച്ച് ഉർവ്വശി പറഞ്ഞത്

  |

  മലയാള സിനിമയിലെ എക്കാലത്തെയും മികച്ച നടിമാരിൽ ഒരാളാണ് ഉർവ്വശി. വർഷങ്ങളായി തെന്നിന്ത്യൻ സിനിമയിലെ നിറസാന്നിധ്യമായ താരം ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ചിട്ടുണ്ട്. 1979 ൽ കതിർമണ്ഡപം എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടായിരുന്നു ഉർവ്വശിയുടെ അരങ്ങേറ്റം.

  സിനിമാ കുടുംബത്തിൽ നിന്നുള്ള ഉർവ്വശി തന്റേതായ ഇടം ഇതിനകം മലയാള സിനിമയിൽ ഉണ്ടാക്കിയെടുത്തിട്ടുണ്ട്. പ്രേക്ഷകർക്കും ഏറെ പ്രിയങ്കരിയാണ് നടി. നടിയുടെ വ്യക്തിജീവിതത്തെ കുറിച്ചും ഓരോ പ്രേക്ഷകർക്കും അറിയുന്നതാണ്. നടൻ മനോജ് കെ ജയനുമായുള്ള വിവാഹവും വിവാഹമോചനവും താരങ്ങളുടെ രണ്ടാം വിവാഹവും എല്ലാം വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്.

  Also Read: അപ്പച്ചന്‍ ആഗ്രഹിച്ചത് റിമിയെ കൊണ്ട് കെട്ടിക്കാന്‍; ശരിക്കും കെട്ടാത്തത് തന്റെ ഭാഗ്യമാണെന്ന് കുഞ്ചാക്കോ ബോബന്‍

  ഇപ്പോഴിതാ, തന്റെ കരിയറിലും ജീവിതത്തിലും ഭർത്താവ് നൽകുന്ന പിന്തുണയെ കുറിച്ച് സംസാരിക്കുന്ന ഉർവ്വശിയുടെ വീഡിയോ ശ്രദ്ധനേടുകയാണ്. റെയിൻഡ്രോപ്‌സ് വിമൺ അച്ചീവേഴ്സ് അവാർഡ് നിശയിൽ മികച്ച തമിഴ് നടിക്കുള്ള പുരസ്‌കാരം സ്വീകരിക്കവേ ഉർവ്വശി നടത്തിയ ഒരു പ്രസംഗമാണ് ശ്രദ്ധനേടുന്നത്. ഒരു വർഷം മുൻപ് നടന്ന ചടങ്ങിൽ നിന്നുള്ളതാണ് വീഡിയോ.

  എന്റെ ഭർത്താവ് ഒന്ന് സ്റ്റേജിൽ വരാൻ പോലും നാണമുള്ള ഒരാളാണ്. ഒരു ഫോട്ടോ എടുക്കാൻ പോലും മടിയാണ്. എന്റെ സഹപ്രവർത്തകർക്കെല്ലാം ഇതറിയാം എന്നാണ് ഉർവ്വശി പറയുന്നത്.

  ഈ ലോക്ക്ഡൗൺ സമയത്തും ഞാൻ ഇത്രയും ചുറുചുറുക്കോടെ നിൽക്കുന്നുവെങ്കിൽ അതിന് ഒരേയൊരു കാരണം എന്റെ ഭർത്താവാണ്. അദ്ദേഹം ഒരു ഗ്രാമത്തിൽ സ്വന്തം കാര്യങ്ങളിലേക്ക് മുഴുകുമ്പോഴും എന്നെ അഭിനയിക്കാൻ പ്രചോദിപ്പിച്ചു കൊണ്ടേ ഇരിക്കുകയായിരുന്നു. അദ്ദേഹത്തിന് നന്ദി. എന്നെ നല്ലൊരു നടിയായി വാർത്തെടുത്ത എന്റെ ഗുരു ഭാഗ്യരാജ് സാറിനു നന്ദി. ഈ അവാർഡിന് അർഹയാക്കിയ സുധ മാഡത്തിനും, ബാലാജിക്കും നന്ദി എന്നും ഉർവ്വശി പറയുന്നുണ്ട്.

  അതേസമയം, ഉർവ്വശി ഇതെല്ലാം പറയുമ്പോൾ എന്തിനാടീ ഇതൊക്കെ പറയുന്നത് എന്ന ഭാവത്തിൽ ശിവ പ്രസാദ് ആംഗ്യം കാണിക്കുന്നതും വീഡിയോയിൽ കാണാം. 2013 ലാണ് ഉർവ്വശിയും ശിവപ്രസാദും വിവാഹിതരായത്.

  മുപ്പതു വർഷങ്ങൾക്ക് മുൻപ് താൻ സംവിധാനം ചെയ്ത മുന്താണി മുടിച്ചു എന്ന സിനിമ റീമേക് ചെയ്യുമ്പോൾ നേരിടാൻ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി ഉർവ്വശി ആണെന്ന് വേദിയിൽ ഉണ്ടായിരുന്ന പ്രശസ്ത നടനും, സംവിധായകനുമായ ഭാഗ്യരാജ് പറഞ്ഞു. അന്ന് ഉർവശി അഭിനയിച്ചു അത്ഭുതപ്പെടുത്തിയ രംഗങ്ങൾ ഒരു നടി എങ്ങനെ ചെയ്യും എന്നതാണ് ഏറ്റവും വലിയ വെല്ലുവിളിയെന്നാണ് അദ്ദേഹം പറഞ്ഞത്.

  അതേസമയം, അടുത്തിടെ ഒരു അഭിമുഖത്തിൽ ഉർവ്വശിയുമായി വേർപിരിഞ്ഞതിനെ കുറിച്ച് മനോജ് കെ ജയൻ സംസാരിച്ചിരുന്നു. ആ തീരുമാനം കൊണ്ട് ഞങ്ങൾക്ക് നല്ലതല്ലേ ഉണ്ടായുള്ളൂ എന്നാണ് അദ്ദേഹം പറഞ്ഞത്.

  Also Read: 'ഏത് ആൾക്കൂട്ടത്തിലും അദ്ദേഹം തിരയുന്നത് നിമ്മിയെയാണ്, അന്ന് പൊട്ടികരഞ്ഞു'; രജനിയുടെ കാമുകിയെ കുറിച്ച് ദേവൻ!

  ഉർവ്വശി വേറെ വിവാഹം ചെയ്ത് മോനുമായി സന്തോഷത്തോടെ കഴിയുന്നു. ആശയും കുഞ്ഞാറ്റയും അമൃതുമായി ഞാനും ഹാപ്പിയാണ്. ആശ തന്റെ ജീവിതത്തില്‍ എത്തിയതോടെയാണ് താന്‍ നല്ലൊരു കുടുംബ നാഥന്‍ കൂടിയായതെന്നും മനോജ് കെ ജയൻ പറഞ്ഞിരുന്നു. ഏറെ നാൾ പ്രണയിച്ച ശേഷമാണു ഉർവ്വശിയും മനോജ് കെ ജയനും വിവാഹിതരായത്. 2000 ൽ വിവാഹിതരായ ഇവർ 2008 ൽ വേർപിരിയുകയായിരുന്നു.

  Read more about: urvashi
  English summary
  When Actress Urvashi Opened Up About Her Husband On An Award Show Goes Viral Again
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X