'അവൾ എനിക്ക് മകളെപ്പോലെയാണ്, പക്ഷേ...; ആ ഒരു കാര്യത്തിൽ അവളെ തടയാറുണ്ട്; ഹൻസികയെ കുറിച്ച് അഹാന കൃഷ്ണ

മലയാള സിനിമയിലെ യുവനടിമാരില്‍ ശ്രദ്ധേയ താരമാണ് അഹാന കൃഷ്ണ. അച്ഛന്‍ കൃഷ്ണ കുമാറിന്റെ പാതയിലൂടെയാണ് അഹാന സിനിമയിലേക്കെത്തുന്നത്. രാജീവ് രവി സംവിധാനം ചെയ്ത ഞാന്‍ സ്റ്റീവ് ലോപ്പസ് ആയിരുന്നു ആദ്യ സിനിമ. പിന്നീട് ലൂക്ക, പതിനെട്ടാം പടി എന്നിങ്ങനെ ഒരുപിടി ശ്രദ്ധേയ സിനിമകളിലും അഹാന അഭിനയിച്ചു. എന്നാൽ സിനിമകളേക്കാളേറെ സോഷ്യൽ മീഡിയയിലൂടെയാണ് അഹാന ആരാധകരെ സ്വന്തമാക്കിയത്.

ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലുമെല്ലാം വളരെ സജീവമായ അഹാന തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരത്തിന്റെ അമ്മയും സഹോദരിമാരുമെല്ലാം ഇന്ന് പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. എല്ലാവരും സോഷ്യൽ മീഡിയയിലെ നിറസാന്നിധ്യങ്ങളാണ്. എല്ലാവർക്കും സ്വന്തമായി യൂട്യൂബ് ചാനലുകളുമുണ്ട്. അതുകൊണ്ട് തന്നെ ഇവരുടെ ചെറിയ വിശേഷങ്ങൾ പോലും ആരാധകരിലേക്ക് എത്താറുണ്ട്. ഫുഡ്, ട്രാവൽ, ലൈഫ് സ്റ്റൈൽ വ്ലോഗുകളിലൂടെ ഒക്കെയാണ് അഹനായും അമ്മയും സഹോദരിമാരുമെല്ലാം ശ്രദ്ധ നേടാറുള്ളത്.

Ahaana Krishna, Hansika Krishna

അഹാനയുടെ സഹോദരിമാരിൽ ഏറ്റവും ഇളയ ആളാണ് ഹൻസിക കൃഷ്ണ. കൂട്ടത്തിൽ ഏറ്റവും ചെറുത് ആയതുകൊണ്ട് തന്നെ അഹാനയ്ക്ക് ഏറ്റവും പ്രിയപ്പെട്ട സഹോദരിയും ഹൻസികയാണ്. ഹൻസിക ജനിച്ചപ്പോൾ മുതൽ തന്നെ അമ്മയ്‌ക്കൊപ്പം ഹൻസികയുടെ കാര്യങ്ങളൊക്കെ നോക്കിയിരുന്നത് അഹാനയാണ്. ഇപ്പോഴിതാ ഹൻസികയെ കുറിച്ച് ഒരിക്കൽ അഹാന പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്. ഹൻസു തനിക്ക് മകളെ പോലെ ആണെന്നാണ് അഹാന പറയുന്നത്. ബിഹൈന്‍ഡ്വുഡ്‌സിന് അഭിമുഖത്തിലാണ് താരം മനസ്സുതുറന്നത്.

'ഹന്‍സു എനിക്ക് മകളെപ്പോലെയാണ്. അവള്‍ക്ക് ഞാന്‍ അമ്മയെപ്പോലെയല്ല, അവളെന്നെ ചേച്ചിയായി തന്നെയാണ് കാണുന്നത്. ഞാന്‍ ഇടയ്ക്ക് സ്ട്രിക്ടായൊക്കെ സംസാരിക്കുമ്പോള്‍ നീ എന്റെ അമ്മയല്ലെന്നൊക്കെ അവള്‍ പറയാറുണ്ട്. പക്ഷേ, അവളെനിക്കിപ്പോഴും മോളെപ്പോലെ തന്നെയാണ്', അഹാന പറഞ്ഞു. മുടി വെട്ടുന്ന കാര്യത്തിൽ മാത്രമാണ് താൻ സഹോദരിയെ റെസ്ട്രിക്റ്റ് ചെയ്യാറുള്ളതെന്നും അഹാന പറയുകയുണ്ടായി.

'അവള്‍ മുടി വെട്ടണം എന്നൊക്കെ പറയാറുണ്ട്. അവള്‍ക്ക് കൊറിയന്‍ ഡ്രാമയും വെബ് സീരീസുമൊക്കെ ഭയങ്കര ഇഷ്ടമാണ്. അവരുടെ ഹെയര്‍ സ്റ്റൈലും ഇഷ്ടമാണ്. ഇവളുടെ ചുരുണ്ട മുടി വെട്ടിക്കഴിഞ്ഞാല്‍ അതുപോലെയാവുമെന്നാണ് അവളുടെ വിചാരം. അതുവേറെ, നിന്റെ മുടി വെട്ടിയാല്‍ നീ ഷോക്കടിച്ചത് പോലെയുണ്ടാവുമെന്ന് ഞാന്‍ അവളോട് പറയാറുണ്ട്',

Ahaana Krishna, Hansika Krishna

'മുടി വെട്ടി സ്ട്രയ്റ്റാക്കി, അത് കളര്‍ ചെയ്ത് നല്ല സ്റ്റൈലാക്കി നടക്കണം എന്നൊക്കെയുണ്ട് അവള്‍ക്ക്. അതിനോട് എനിക്ക് എതിര്‍പ്പുണ്ട്. അവളുടെ ചുരുണ്ട മുടി എനിക്ക് ഭയങ്കര ഇഷ്ടമാണ്. അതൊരു ഇന്‍ഡിവിജ്വാലിറ്റിയാണ്. മുടി വെട്ടണം എന്ന് അവളെപ്പോഴും പറയും. വളരെ ചെറിയൊരു ആഗ്രഹമല്ലേ ഞാന്‍ പറഞ്ഞുള്ളൂവെന്നും അവള്‍ ചോദിക്കാറുണ്ട്. ഞാനും അമ്മയും അത് മൈന്‍ഡ് ചെയ്യാറില്ല', അഹാന പറഞ്ഞു. തനിക്ക് പത്ത് വയസ്സായപ്പോഴാണ് ഹൻസിക ജനിച്ചതെന്നും നടി ഈ അഭിമുഖത്തിൽ പറയുന്നുണ്ട്.

അതേസമയം അടുത്തിടെ തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിൽ മുടി വെട്ടാൻ വീട്ടുകാർ സമ്മതിക്കാത്തതിനെ കുറിച്ച് പറഞ്ഞിരുന്നു. പിറന്നാളിന് മുന്നോടിയായി അഹാന തന്റെ നീണ്ട മുടി മുറിച്ചിരുന്നു. അത് ചൂണ്ടിക്കാട്ടി വന്ന കമന്റിനോട് ആയിരുന്നു ഹൻസികയുടെ പ്രതികരണം. അഹാന വെട്ടിയത് പോലെ മുടിവെട്ടാൻ അമ്മ എന്നെ സമ്മതിക്കില്ലെന്ന പരാതിയാണ് ഹൻസിക പങ്കുവച്ചത്. അഹാന മുടിവെട്ടിയത് തനിക്ക് ഇഷ്ടമായില്ലെന്ന് അമ്മ സിന്ധു നേരത്തെ പറഞ്ഞിരുന്നു. അന്ന് അഹാനയെ പിന്തുണച്ചത് ഹനാസികയാണ്.

More from Filmibeat

Read more about: ahaana krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X