അമ്മ പതിനഞ്ച് വർഷത്തോളം ഞങ്ങൾക്ക് വേണ്ടി മാത്രം ജീവിച്ചു; കുട്ടികൾക്കും ചില ഉത്തരവാദിത്തങ്ങളുണ്ട്: അഹാന!

സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുള്ള താരകുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. ഭാര്യ സിന്ധുവും മക്കളായ അഹാനയും ദിയയും ഇഷാനിയും ഹൻസികയുമെല്ലാം സോഷ്യൽമീഡിയയിലെ താരങ്ങളാണ്. തങ്ങളുടെയും കുടുംബത്തിന്റെയും എല്ലാ വിശേഷങ്ങളും ഇവർ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. എന്നാൽ അമ്മ സിന്ധു കൃഷ്ണയാണ് കൂടുതൽ സജീവം. അടുത്തിടെയായി ഏറ്റവും കൂടുതൽ യാത്രകൾ നടത്തുന്നത് ഒരുപക്ഷെ ഏറ്റവും കൂടുതൽ ആരാധകർ ഉള്ളതും സിന്ധുവിന് ആയിരിക്കും.

ഒരുകാലം വരെ മക്കൾക്ക് വേണ്ടി മാത്രം ജീവിച്ചിരുന്ന അമ്മയാണ് സിന്ധു കൃഷ്ണ, കോവിഡ് കാലം മുതലാണ് സിന്ധു സോഷ്യൽ മീഡിയയിൽ സജീവമാകാൻ തുടങ്ങിയതും യാത്രകളും മറ്റുമായി ജീവിതം ആസ്വദിക്കാൻ തുടങ്ങിയതും. ഇപ്പോഴിതാ സിന്ധുവിനെ കുറിച്ച് മൂത്തമകൾ അഹാന പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്. മക്കൾക്ക് വേണ്ടി ഒരുപാട് ത്യാഗം സഹിച്ച അമ്മയാണ് സിന്ധു എന്നാണ് അഹാന പറയുന്നത്. ഒരിക്കൽ ബിഹൈൻഡ്വുഡ്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വീണ്ടും വൈറലാകുന്നത്.

ahaana krishna, Sindhu Krishna

'അമ്മ ഞങ്ങൾക്ക് വേണ്ടി ഒരുപാട് സ്ക്രിഫൈസ് ചെയ്തിട്ടുണ്ട്. എനിക്ക് പത്ത് വയസായപ്പോഴേക്കും ഹൻസിക ജനിച്ചു. ഏകദേശം ഒരു പതിനഞ്ച് കൊല്ലം എന്റെ അമ്മ ആകെ ചെയ്തിട്ടുള്ളത് ഈ പിള്ളേരെ നോക്കുക എന്നുള്ളതാണ്. നമ്മളെ കുളിപ്പിക്കുക, നമ്മളെ റെഡിയാക്കുക, നമ്മുടെ മുടി കെട്ടിത്തരിക, നമുക്ക് ഭക്ഷണം തരിക, സ്‌കൂളിൽ നിന്ന് വിളിക്കുക, ട്യൂഷന് വിടുക, ഡാൻസ് ക്ലാസ്സിൽ കൊണ്ടാക്കുക. അതൊക്കെ മാത്രമാണ് അമ്മ ചെയ്തിരുന്നത്. അതായത് അമ്മ അമ്മയ്ക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ല. ആ പതിനഞ്ച് വർഷം അമ്മ അമ്മയെ തന്നെ മറന്നു',

'എനിക്ക് എതിർപ്പുള്ള ഒരുകാര്യം, ഒരു അമ്മ എന്ന് പറഞ്ഞാൽ അവർ അമ്മ മാത്രമല്ല. അതിനു മുൻപും ശേഷവും എല്ലാം അവർ സ്വന്തമായൊരു വ്യക്തിത്വമുള്ള ആളുകൾ കൂടിയാണ്. അവർ അവരുടെ ഇമോഷൻസോ അവർ അവരെ തന്നെയോ മറക്കരുത്. പക്ഷെ അമ്മമാർ അവരുടെ സ്നേഹത്തിന്റെ പുറത്ത് അത് ചിലപ്പോൾ മറന്നു പോകും. അപ്പോൾ കുട്ടികൾ എന്ന നിലയ്ക്ക് അവരെ അത് ഓർമ്മിപ്പിക്കുക എന്നത് നമ്മുടെ ഉത്തരവാദിത്തമാണ്. അവർക്ക് വേണ്ടി ഓരോന്ന് ചെയ്തു കൊടുക്കുക എന്നതും', അഹാന പറയുന്നു.

'അതുകൊണ്ട് തന്നെ ഞാൻ അമ്മയ്ക്ക് വേണ്ടി ചെയ്യുന്നത് എല്ലാം സാധാരണയായി വരുന്നതാണ്. ചിലപ്പോൾ ചില കാര്യങ്ങൾ ഞാൻ ബോധപൂർവം അമ്മയ്ക്ക് വേണ്ടി ചെയ്യാറുണ്ട്. അമ്മയെ ഒന്ന് പുറത്ത് കൊണ്ടുപോകാനോ, അമ്മയ്ക്ക് ഇഷ്ടപ്പെട്ട എന്തെങ്കിലും ഒന്ന് വാങ്ങിച്ചുകൊടുക്കാനോ അമ്മയുടെയും സുഹൃത്തുക്കളുടെയും മീറ്റപ്പ് അറേഞ്ച് ചെയ്യാനോ ഒക്കെ ഞാൻ ബോധപൂർവം ശ്രമിക്കാറുള്ളതാണ്. ബാക്കിയൊക്കെ നാച്ചുറലായി വരുന്നതാണ്', അഹാന പറഞ്ഞു.

അടുത്തിടെ തന്റെ ചാനലിൽ പങ്കുവെച്ച ഒരു ക്യൂ ആൻഡ് എ വീഡിയോയിൽ മക്കൾ ചെറുതായിരുന്നപ്പോൾ താൻ അനുഭവിച്ച കഷ്ടപ്പാടുകളെ കുറിച്ച് സിന്ധു മനസ് തുറന്നിരുന്നു. അന്ന് ഒരുപാട് കഷ്ടപ്പെട്ടിരുന്നു ഇന്ന് അതിന് പലിശ സഹിതം ആസ്വദിക്കുകയാണ് എന്നാണ് സിന്ധു പറഞ്ഞത്.

ahaana krishna, Sindhu Krishna

കുട്ടികളുമായി പുറത്തൊക്കെ പോകുമ്പോൾ നന്നായി പാടുപെട്ടിട്ടുണ്ട്. കുഞ്ഞിനെയും മടിയില്‍ വെച്ച് ഭക്ഷണമൊക്കെ സ്പീഡില്‍ കഴിക്കുമായിരുന്നു. എല്ലാ കാര്യങ്ങളും പെട്ടെന്ന് ചെയ്യാന്‍ പഠിച്ചത് അമ്മയായ ശേഷമാണ്. സിനിമ കാണാന്‍ പോകുമ്പോഴൊക്കെ ബുദ്ധിമുട്ടിയിട്ടുണ്ട്. എന്നാൽ പിള്ളേർ തിയേറ്ററില്‍ ബഹളമുണ്ടാക്കാതിരിക്കാനൊക്കെ ശ്രദ്ധിക്കുമായിരുന്നു. മടിയിലൊക്കെ ഇരുത്തുമ്പോള്‍ കാലുവേദനയും നടുവേദനയുമൊക്കെ വരും.

അന്ന് കഷ്ടപ്പെട്ടതിന് പലിശ സഹിതം റിലാക്‌സ് ചെയ്ത് ഇരിക്കുകയാണ് ഞാനിപ്പോൾ. രണ്ടുമാസം കൂടുമ്പോള്‍ ട്രിപ്പൊക്കെ പോയി, ഫുഡ് കഴിക്കുമ്പോള്‍ വീഡിയോ ഒക്കെ എടുത്ത് കംപ്ലീറ്റ് ഫ്രീയാണ്. വര്‍ഷങ്ങളോളം കഷ്ടപ്പെട്ടതിന് എനിക്ക് തന്നെ ഞാന്‍ കൊടുക്കുന്ന ഗിഫ്റ്റാണ് ഇതെന്നായിരുന്നു സിന്ധുവിന്റെ വാക്കുകൾ.

Read more about: ahaana krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X