'സ്വന്തമായി അഭിപ്രായമുള്ള സ്വന്തം ഇഷ്ടത്തിന് ജീവിക്കുന്ന പെണ്ണ് താന്തോന്നിയല്ല', ഇപ്പോൾ കോൺഫിഡന്റായി!: ഐഷു

മലയാളത്തിൽ നിന്ന് അരങ്ങേറ്റം കുറിച്ച് വളരെ പെട്ടെന്ന് തെന്നിന്ത്യയിലെ തന്നെ ശ്രദ്ധേയ താരങ്ങളിൽ ഒരാളായി മാറിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. അരങ്ങേറ്റം കുറിച്ച ആദ്യ ചിത്രം മുതൽ തുടർച്ചെ വിജയങ്ങൾ സ്വന്തമാക്കിയ ഐശ്വര്യയ്ക്ക് അധികം വൈകാതെ തമിഴിൽ നിന്നും തെലുങ്കിൽ നിന്നും മികച്ച അവസരങ്ങൾ ലഭിക്കുകയായിരുന്നു. അങ്ങനെ മലയാളത്തിന്റെ ഭാഗ്യ നായിക തെന്നിന്ത്യൻ സിനിമയിൽ ഒരിടം നേടിയെടുക്കുന്നത്.

മണിരത്‌നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗമാണ് ഐശ്വര്യയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ചിത്രത്തിൽ പൂങ്കുഴലീ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത് വളരെ ബോൾഡായ ഒരു കഥാപാത്രത്തെയാണ് ഐശ്വര്യ ചിത്രത്തിൽ കൈകാര്യം ചെയ്തിരിക്കുന്നത്. മലയാളത്തിൽ കുമാരി എന്ന സിനിമയിലാണ് ഐശ്വര്യ അവസാനമായി അഭിനയിച്ചത്.

aishwarya lekshmi

യഥാർത്ഥ ജീവിതത്തിൽ തന്റെ അഭിപ്രായങ്ങൾ തുറന്നു പറയാൻ യാതൊരു മടിയും കാണിക്കാത്ത നടിയാണ് ഐശ്വര്യ ലക്ഷ്മി. ഐശ്വര്യ അവതരിപ്പിക്കുന്ന മിക്ക കഥാപാത്രങ്ങൾക്കും അങ്ങനെയൊരു ബോൾഡ്നെസ് കടന്നു വരാറുണ്ട്. അടുത്തിടെ വനിതയ്ക്ക് നൽകിയ ഒരു അഭിമുഖത്തിൽ ഐശ്വര്യ ഇതേ കുറിച്ച് സംസാരിച്ചിരുന്നു. കൂടാതെ താൻ സിനിമയിലേക്ക് വന്ന ശേഷം ജീവിതത്തിൽ ഉണ്ടായ മറ്റാങ്ങളെ കുറിച്ചും നടി സംസാരിച്ചിരുന്നു. ആ വാക്കുകൾ ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുകയാണ്.

ഒട്ടും പ്രതീക്ഷിക്കാതെ ഞാൻ എത്തിപ്പെട്ട മേഖലയാണ് സിനിമ. ഇവിടെ എനിക്ക് കിട്ടിയതെല്ലാം ലാഭങ്ങളാണ്. നല്ല സംവിധായകരോടൊപ്പം ജോലി ചെയ്യാനായി ആഷിഖ് അബു മായാനദി എന്ന സിനിമയിൽ എന്നെ വിശ്വസിച്ച് വലിയൊരു കഥാപാത്രം നൽകി. അന്നു മുതൽ ഓരോ കഥാപാത്രവും കൂടുതൽ മെച്ചപ്പെടുത്താൻ എനിക്ക് കഴിഞ്ഞിട്ടുണ്ട് എന്നാണ് വിശ്വാസം.

പുതിയ കാര്യങ്ങൾ പഠിക്കാൻ ഇഷ്ടമുള്ളയാളാണ് ഞാൻ. ഞാൻ ഇടപെട്ട ഓരോന്നിൽ നിന്നു പഠിക്കാനുള്ള ശ്രമം ഉണ്ടായിരുന്നു എന്നാണ് തന്റെ കടന്നു വരവിനെ കുറിച്ച് ഐശ്വര്യ പറഞ്ഞത്.

സിനിമയിൽ വന്നതോടെ ജീവിതത്തിൽ കുറേ കൂടി കോൺഫിഡന്റ് ആയി. തുടക്കക്കാലത്തുണ്ടായ കൺഫ്യൂഷൻ പരിഭ്രമം ഒക്കെ മാറി റിസ്ക് എടുക്കാൻ പാകപ്പെട്ടു. ഉയർച്ച താഴ്ചകളെ സംയമനത്തോടെ നേരിടാൻ പഠിച്ചു. പണ്ട് സിനിമയെ എന്തെന്നറിയാതെ സ്നേഹിച്ചിരുന്നെങ്കിൽ ഇപ്പോൾ അത്രമേൽ അറിഞ്ഞാണ് സ്നേഹിക്കുന്നത്. സിനിമയിൽ ഏറ്റവും സന്തോഷകരമായൊരു കാലഘട്ടത്തിലൂടെയാണ് പോകുന്നത്. നല്ല നല്ല സിനിമകൾ, പ്രേക്ഷകരുടെ അംഗീകാരം എല്ലാം കൂടുതൽ ലഭിക്കുന്നുണ്ടെന്ന് താരം പറഞ്ഞു.

തന്റെയും കഥാപാത്രങ്ങളുടെയും ബോൾഡ്നെസിനെ കുറിച്ച് ചോദിച്ചപ്പോൾ ഐശ്വര്യയുടെ പ്രതികരണം ഇങ്ങനെ ആയിരുന്നു. 'സ്വന്തം കാര്യത്തിൽ സ്വയം തീരുമാനമെടുക്കാൻ കഴിയുന്ന പെണ്ണിനെയാണ് ബോൾഡ് എന്നതു കൊണ്ട് സമൂഹം ഉദ്ദേശിക്കുന്നത്. ബോൾഡ് പെൺകുട്ടി എന്ന് എടുത്തു പറയുന്നതിൽ നിന്നും സമൂഹത്തിലെ ഒരു സാധാരണ കാര്യമായി മാറണം പെൺകുട്ടിയുടെ ബോൾഡ്നെസ്. സ്വന്തമായി അഭിപ്രായമുള്ള സ്വന്തം ഇഷ്ടത്തിന് ജീവിക്കുന്ന ഒരു പെണ്ണ് താന്തോന്നിയല്ല. സ്നേഹമില്ലാത്തവളല്ല,'

aishwarya lekshmi

'എന്റെ ബോൾഡ് കഥാപാത്രങ്ങളെല്ലാം തന്റെ അഭിപ്രായത്തെ വിലമതിക്കുന്നതിനൊപ്പം കുടുംബത്തെ സ്നേഹിക്കുന്ന, ഭർത്താവിനെ സ്നേഹിക്കുന്ന, കാമുകനെ സ്നേഹിക്കുന്ന അലിവുള്ള സ്ത്രീ കഥാപാത്രങ്ങൾ ആയിരുന്നു എന്നാണ് ഐശ്വര്യ പറഞ്ഞത്,' ഐശ്വര്യ പറഞ്ഞു.

2017 ൽ പുറത്തിറങ്ങിയ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയിലൂടെയാണ് ഐശ്വര്യ ലക്ഷ്മി സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. എന്നാൽ ഐശ്വര്യയ്ക്ക് ഒരു ബ്രേക്ക് നൽകിയ ചിത്രം ആഷിഖ് അബുവിന്റെ മയനാദി ആയിരുന്നു. ആക്ഷൻ എന്ന ചിത്രത്തിലൂടെ ആയിരുന്നു ഐശ്വര്യയുടെ തമിഴ് അരങ്ങേറ്റം. എന്നാൽ ധനുഷിനൊപ്പം ചെയ്ത ജഗമേ തന്ദിരം ആണ് ഐശ്വര്യയെ തമിഴ് ആരാധകർക്ക് പ്രിയങ്കരിയാക്കിയത്. ദുൽഖർ സൽമാൻ നായകനാകുന്ന കിംഗ് ഓഫ് കൊത്തയാണ് താരത്തിന്റെ ഇനി പുറത്തിറങ്ങാൻ ഇരിക്കുന്ന ചിത്രം.

More from Filmibeat

Read more about: aishwarya lekshmi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X