പാവമാണെന്ന് കരുതി ഒന്ന് പേടിക്കാമെന്ന് കരുതി, പക്ഷെ അവന്‍ സ്മാര്‍ട്ട് ആയിരുന്നു; പൃഥ്വിയെപ്പറ്റി ഐശ്വര്യ

ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയാണ് ഐശ്വര്യ റായ്. സൗന്ദര്യം എന്നതിന്റെ മറുവാക്കാണ് ഐശ്വര്യ റായ്. ഇന്നും ഐശ്വര്യ റായിയുടെ താരപദവിയ്ക്ക് കോട്ടം തട്ടിയിട്ടില്ല. ബോളിവുഡിലെ മാത്രമല്ല, ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ നായികയാണ് ഐശ്വര്യ. ഇന്ത്യയില്‍ മാത്രമല്ല, ലോകമെമ്പാടും ഐശ്വര്യയ്ക്ക് ആരാധകരുണ്ട്. എത്ര നായികമാര്‍ വന്നാലും ഐശ്വര്യയോളം സ്വാധീനമുണ്ടാക്കുക അസാധ്യമാണ്. ഇന്നും ഒരു പെണ്‍കുട്ടി ഒരുങ്ങി വന്നാല്‍ കാണാന്‍ ഐശ്വര്യ റായിയെ പോലെയുണ്ട് എന്നാകും ആദ്യ കമന്റ്.

മണിരത്‌നം സംവിധാനം ചെയ്ത ഇരുവറിലൂടെയായിരുന്നു ഐശ്വര്യയുടെ അരങ്ങേറ്റം. മോഹന്‍ലാല്‍ ആയിരുന്നു ചിത്രത്തില്‍ ഐശ്വര്യയുടെ നായിക. പിന്നീട് മമ്മൂട്ടിയുടെ നായികയായും ഐശ്വര്യ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലെ മറ്റൊരു സൂപ്പര്‍ താരമായ പൃഥ്വിരാജിന്റെ നായികയായും ഐശ്വര്യ അഭിനയിച്ചിട്ടുണ്ട്. മണിരത്‌നം സംവിധാനം ചെയ്ത രാവണിലാണ് പൃഥ്വിരാജ് ഐശ്വര്യയുടെ നായകനായത്.

Aishwarya Rai

ഇപ്പോഴിതാ പൃഥ്വിരാജിനെക്കുറിച്ച് മുമ്പൊരിക്കല്‍ ഐശ്വര്യ റായ് പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയായി മാറുകയാണ്. മണിരത്‌നത്തിന്റെ രാവണന്‍ സിനിമയെക്കുറിച്ച് സംസാരിക്കവെയാണ് ഐശ്വര്യ റായ് പൃഥ്വിയെക്കുറിച്ച് സംസാരിച്ചത്. 'പൃഥി വളരെ അഡോറബിള്‍ ആയിരുന്നു. സിനിമയുടെ ഷെഡ്യൂളിന്റെ തുടക്കത്തില്‍ ഞങ്ങളവനെ ടീസ് ചെയ്തു. കാരണം ക്യാമറയ്ക്ക് മുന്നില്‍ അവന്‍ കുറച്ച് റിസേര്‍വ്ഡ് ആയിരുന്നു. ആ സമയത്ത് ഒരാളെ ടീസ് ചെയ്യാനുള്ള അവസരം ആയി സിനിമയിലെ ടീം അത് കണ്ടു' എന്നാണ് ഐശ്വര്യ പറഞ്ഞത്.

പക്ഷെ അവന്‍ സ്മാര്‍ട്ട് ആയിരുന്നു. വളരെ പെട്ടെന്ന് പൃഥി മാറി. കഥാപാത്രത്തിനായി കമ്മിറ്റ് ചെയ്തു. വളരെ കോണ്‍ഫിഡന്റ് ആയിരുന്നുവെന്നും ഐശ്വര്യ പറയുന്നു. രാവണില്‍ ഐശ്വര്യയുടെ ഭര്‍ത്താവിന്റെ വേഷത്തിലാണ് പൃഥ്വിരാജ് എത്തിയത്. ഇരുവരുടേയും കെമിസ്ട്രി കയ്യടി നേടുകയും ചെയ്തിരുന്നു. വിക്രം ആയിരുന്നു ചിത്രത്തിലെ നായകന്‍. അതേസമയം സിനിമ ബോക്‌സ് ഓഫീസില്‍ വലിയ വിജയമായി മാറിയില്ല. എന്നാല്‍ പിന്നീട് സിനിമ കള്‍ട്ട് സ്റ്റാറ്റസ് നേടുകയായിരുന്നു.

Aishwarya Rai

അതേസമയം തന്റെ വ്യക്തിജീവിതത്തിന്റെ പേരില്‍ വാര്‍ത്തകളില്‍ നിറയുകയാണ് ഐശ്വര്യ റായ് ഇപ്പോള്‍. നടന്‍ അഭിഷേക് ബച്ചനുമായുള്ള ദാമ്പത്യ ജീവിതം ഐശ്വര്യ റായ് അവസാനിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇരുവരും പിരിഞ്ഞിട്ട് ഏറെനാളായെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഐശ്വര്യ മകള്‍ക്കും അമ്മയ്ക്കുമൊപ്പമാണ് ഇപ്പോള്‍ താമസിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ എന്താണ് പിരിയാന്‍ കാരണമെന്ന കാര്യത്തില്‍ വ്യക്തത ലഭ്യമായിട്ടില്ല.

തുടക്കത്തില്‍ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ പറഞ്ഞത് അഭിഷേകിന്റെ അമ്മയും സഹോദരിയുമായുള്ള പ്രശ്‌നങ്ങളാണ് വിവാഹ മോചനത്തിന് കാരണം എന്നായിരുന്നു. എന്നാല്‍ ഈയ്യടുത്ത് പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ പ്രചരണം അഭിഷേക് ബച്ചന് മറ്റൊരു നടിയുമായുള്ള ബന്ധമാണ് പിരിയാന്‍ ഇടയാക്കിയത്. നടി നിമ്രത് കൗറുമായി അഭിഷേക് അടുത്തതോടെയാണ് ഐശ്വര്യ വിവാഹ ബന്ധം അവസാനിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അഭിഷേകും നിമ്രത് കൗറം നേരത്തെ ദസ്വി എന്ന ചിത്രത്തില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു. എന്നാല്‍ വാര്‍ത്തകളോട് ഐശ്വര്യയും അഭിഷേകും ഇതുവരേയും പ്രതികരിച്ചിട്ടില്ല.

More from Filmibeat

Read more about: aishwarya rai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X