അക്ഷയ് കുമാറിനായി അവസരം ചോദിച്ച് നടന്ന പൂജ ബത്ര; താരമായതോടെ എല്ലാം മറന്ന് അക്ഷയ്

ബോളിവുഡിലെ സൂപ്പര്‍ താരമാണ് അക്ഷയ് കുമാര്‍. ബോളിവുഡിലേക്ക് എത്തുമ്പോള്‍ അക്ഷയ് കുമാറിന് അവകാശപ്പെടാന്‍ താരകുടുംബങ്ങളുടെ പിന്‍ബലമോ ഗോഡ് ഫാദര്‍മാരോ ഉണ്ടായിരുന്നില്ല. തന്റെ കഠിനാധ്വാനവും പ്രയത്‌നവുമാണ് അക്ഷയ് കുമാറിന് കരുത്തായിരുന്നത്. പിന്നീട് ബോളിവുഡിലെ സൂപ്പര്‍ താരമായി മാറുകയായിരുന്നു അക്ഷയ് കുമാര്‍. കരിയറിന്റെ തുടക്കത്തില്‍ ആക്ഷന്‍ ഹീറോ ഇമേജായിരുന്നു അക്ഷയ് കുമാറിനുണ്ടായിരുന്നത്. അപകടം പിടിച്ച ആക്ഷന്‍ രംഗങ്ങള്‍ ഡ്യൂപ്പിന്റെ സഹായമില്ലാതെ ചെയ്ത് അമ്പരപ്പിച്ച അക്ഷയ് കുമാര്‍ ബോളിവുഡിന്റെ കില്ലാഡി കുമാര്‍ ആയി മാറുകയായിരുന്നു.

സിനിമയിലെത്തുന്നതിന് മുമ്പ് ആയോധനകല അധ്യാപകന്‍ ആയിരുന്നു അക്ഷയ് കുമാര്‍. ഇത് ആക്ഷന്‍ രംഗങ്ങള്‍ ചെയ്യുന്നതിലും ഫിറ്റ്‌നസ് നിലനിര്‍ത്തുന്നതിലുമൊക്കെ അക്ഷയ് കുമാറിനെ ഒരുപാട് സഹായിച്ചിട്ടുണ്ട്. പിന്നീട് തന്റെ ആക്ഷന്‍ ഹീറോ ഇമേജില്‍ നിന്നും പുറത്തു കടക്കാനായി കോമഡി വേഷങ്ങള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു അക്ഷയ് കുമാര്‍. കോമഡിയിലും കയ്യടി നേടാന്‍ സാധിച്ച അക്ഷയ് കുമാര്‍ തന്റെ കുതിപ്പ് ഇന്നും തുടരുകയാണ്.

 ഓഫ് സ്‌ക്രീന്‍ ജീവിതം

അതേസമയം ഓഫ് സ്‌ക്രീനിലെ ജീവിതം പോലെ തന്നെ അക്ഷയ് കുമാറിന്റെ ഓഫ് സ്‌ക്രീന്‍ ജീവിതവും എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. ഓഫ് സ്‌ക്രീനില്‍ എന്നുമൊരു കാസനോവ ഇമേജായിരുന്നു അക്ഷയ് കുമാറിനുണ്ടായിരുന്നത്. ബോളിവുഡിലെ പല മുന്‍നിര നായികമാര്‍ക്കൊപ്പവും അക്ഷയ് കുമാറിന്റെ പേര് ഉയര്‍ന്നു വന്നിട്ടുണ്ട്. രവീണ ടണ്ടന്‍, ശില്‍പ ഷെട്ടി, സുസ്മിത സെന്‍, രേഖ, ആയിഷ ജുല്‍ക്ക, ട്വിങ്ക്വിള്‍ ഖന്ന എന്നിവരുമായി അക്ഷയ് കുമാര്‍ പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ട്വിങ്കിള്‍ ഖന്നയാണ് അക്ഷയ് കുമാര്‍ വിവാഹം കഴിച്ചത്. ഇരുവരുടേയും പ്രണയവും വിവാഹവുമൊക്കെ വലിയ വാര്‍ത്തകളായിരുന്നു. വിവാഹ ശേഷവും അക്ഷയുടെ പേര് ഗോസിപ്പ് കോളങ്ങളില്‍ ഇടം നേടിയിട്ടുണ്ട്. സൂപ്പര്‍ താരം പ്രിയങ്ക ചോപ്രയുമായി താരം അടുപ്പത്തിലാണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഒടുവില്‍ ദാമ്പത്യ ജീവിതം തകരുമെന്നായതോടെ പ്രിയങ്കയോടൊപ്പം അഭിനയിക്കുന്നത് അക്ഷയ് കുമാര്‍ അവസാനിപ്പിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പൂജ ബത്ര

ബോളിവുഡിലെത്തും മുമ്പ് അക്ഷയ് കുമാര്‍ നടി പൂജ ബത്രയുമായി പ്രണയത്തിലായിരുന്നുവെന്നും ചില റിപ്പോര്‍ട്ടുകളുണ്ട്. അന്ന് അക്ഷയ് കുമാര്‍ മോഡലിംഗ് ചെയ്യുന്ന കാലമായിരുന്നു. ബോളിവുഡില്‍ പരിചയക്കാരുണ്ടായിരുന്നില്ല അക്ഷയ് കുമാറിന്. എന്നാല്‍ പൂജയാകട്ടെ വളര്‍ന്നു വരുന്ന താരവും. മോഡലിംഗ് രംഗത്തെ താരമായിരുന്നു പൂജ. സിനിമകളിലും അഭിനയിച്ച് തുടങ്ങിയിരുന്നു. പൂജയ്‌ക്കൊപ്പം ബോളിവുഡ് പാര്‍ട്ടികളില്‍ അക്ഷയ് കുമാര്‍ സ്ഥിരമായി വരുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ബോളിവുഡിലെ തന്റെ പരിചയക്കാരോട് അക്ഷയ് കുമാറിന്റെ പേര് പറഞ്ഞിരുന്നത് പൂജയായിരുന്നുവെന്നും ഇതാണ് താരത്തിന് തുടക്കകാലത്ത് അവസരങ്ങള്‍ ലഭിക്കാനുള്ള കാരണമായതെന്നും ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍ ഈ പ്രണയം അധികനാള്‍ നീണ്ടു നിന്നില്ല. അക്ഷയ് കുമാര്‍ അധികം വൈകാതെ തന്നെ ബോളിവുഡില്‍ അരങ്ങേറുകയും തിരക്കുള്ള താരമായി മാറുകയായിരുന്നു. ഇതോടെ ഇരുവരും പിരിഞ്ഞുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

വെളിപ്പെടുത്തിയിട്ടില്ല


എന്തുകൊണ്ടാണ് അക്ഷയ് കുമാറും പൂജ ബത്രയും പിരിഞ്ഞതെന്ന് ഇരുവരും ഒരിക്കലും വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ ഇരുവരും ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്. പൂജ ഒരിടവേളയ്ക്ക് ശേഷം തിരികെ വന്ന ചിത്രമായിരുന്ന മിറര്‍ ഗെയിംസ്. ഈ സിനിമയുടെ സ്‌ക്രീനിംഗ് നടക്കുമ്പോള്‍ അക്ഷയ് കുമാര്‍ എത്തിയിരുന്നില്ല. സിനിമ കാണാന്‍ നിന്നില്ലെങ്കിലും തന്റെ സുഹൃത്തിനൊപ്പം ഫോട്ടോയെടുക്കുകയും ആശംസകള്‍ നേരുകയും ചെയ്ത ശേഷമാണ് അക്ഷയ് കുമാര്‍ പിരിയുന്നത്.

മലയാളികള്‍ക്കും പരിചിതയായ നടിയാണ് പൂജ ബത്ര. മേഘം, ചന്ദ്രലേഖ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് പൂജ മലയാളികളുടെ മനസില്‍ ഇടം നേടുന്നത്. മോഹന്‍ലാല്‍ ചിത്രം കര്‍മ്മയോദ്ധയിലാണ് രേഖ ഒടുവിലായി മലയാളത്തില്‍ അഭിനയിച്ചത്. 2019 ലാണ് നടന്‍ നവാബ് ഷായെ പൂജ വിവാഹം കഴിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് പൂജ ബത്ര.

കട്ട്പുത്ത്‌ലി

അതേസമയം കട്ട്പുത്ത്‌ലിയാണ് അക്ഷയ് കുമാറിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. തമിഴ് ചിത്രം രാക്ഷസന്റെ ഹിന്ദി റീമേക്കായിരുന്നു ഈ സിനിമ. എന്നാല്‍ തമിഴിലെ വിജയം ആവര്‍ത്തിക്കാന്‍ ഹിന്ദി പതിപ്പിനായിരുന്നില്ല. ചിത്രത്തിലേക്ക് അനാവശ്യമായി കുത്തിക്കയറ്റിയ പ്രണയ രംഗങ്ങളും പാട്ടുകളുമൊക്കെ കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. അക്ഷയുടെ ഒടുവിലിറങ്ങിയ മിക്ക സിനിമകളും ബോക്‌സ് ഓഫീസില്‍ വന്‍ പരാജയമായി മാറിയിരുന്നു. സൂരരൈ പൊട്രിന്റെ ഹിന്ദി റീമേക്കാണ് താരത്തിന്റേതായി ഇനി പുറത്തിറങ്ങാനുള്ളത്.

Read more about: akshay kumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X