വിവാഹം കുറച്ചു കഴിയും, കാമുകനെ കുറിച്ചും വിവാഹം എന്നുണ്ടാവും എന്നെല്ലാം ഞാൻ തന്നെ പറയും; അമല പോൾ പറഞ്ഞത്

മലയാളത്തിൽ നിന്നും തമിഴിലേക്ക് ചേക്കേറി നേട്ടം കൊയ്ത താരങ്ങളിൽ ഒരാളാണ് നടി അമല പോൾ. തമിഴിലും തെലുങ്കിലുമെല്ലാം ഒരുപിടി ശ്രദ്ധേയ സിനിമകളുടെ ഭാഗമായിട്ടുള്ള അമല ഇന്ന് തെന്നിന്ത്യയിലെ മുൻനിര നായികമാരിൽ ഒരാളാണ്. 2009ൽ ലാൽ ജോസിന്റെ നീലത്താമര എന്ന സിനിമയിൽ ചെറിയ വേഷത്തിൽ അഭിനയിച്ചതുകൊണ്ടാണ് അമല കരിയർ ആരംഭിക്കുന്നത്. പിന്നീട് തമിഴിലേക്ക് പോയ താരം മൈന എന്ന സിനിമയിലൂടെ തമിഴ് പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയായിരുന്നു. അതിനുശേഷം അമലയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

എന്നാൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി വളരെ സെലക്ടീവായി മാത്രമാണ് അമല സിനിമയിൽ അഭിനയിക്കുന്നത്. വിവാഹമോചനമടക്കമുള്ള കാര്യങ്ങളിലൂടെ കടന്നുപോയ ശേഷമാണ് താരം സിനിമയിൽ പഴയപോലെ സജീവമല്ലാതായത്. അതിനിടെ ഒരുപാട് വിവാദങ്ങളും പ്രണയഗോസിപ്പുകളുമെല്ലാം അമലയുടെ പേരിലുണ്ടായി. ഇപ്പോഴിതാ ഗോസിപ്പുകൾക്കെല്ലാം വിരാമമിട്ട് രണ്ടാമതും വിവാഹിതയാകാൻ ഒരുങ്ങുകയാണ് താരം.

Amala Paul

സുഹൃത്ത് ജഗദ് ദേശായിയാണ് വരന്‍. അമല പോളിനെ പ്രപ്പോസ് ചെയ്യുന്ന വീഡിയോ പങ്കുവെച്ച് ജഗദ് തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്. മൈ ജിപ്സി ക്വീൻ യെസ് പറഞ്ഞു എന്നായിരുന്നു വീഡിയോയ്ക്ക് തലക്കെട്ടായി ജ​ഗദ് കുറിച്ചത്. അമലയെ പ്രൊപ്പോസ് ചെയ്യുന്ന ജഗദിന്റെ റൊമാന്റിക് വീഡിയോ ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലാണ്. അമലയുടെ പിറന്നാൾ ദിവസത്തിൽ ആരാധകരെയെല്ലാം ഞെട്ടിച്ചുകൊണ്ടാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്.

സംവിധായകൻ എ എല്‍ വിജയുമായുള്ള വിവാഹമോചനത്തിന് ശേഷം പലതവണ അമല പോളിന്റെ രണ്ടാം വിവാഹത്തെ കുറിച്ചുള്ള അഭ്യൂഹങ്ങളും ഗോസിപ്പുകളും വന്നിരുന്നു. അമലയുടെ വിവാഹം കഴിഞ്ഞു എന്ന തരത്തിൽ പോലും വാര്‍ത്തകള്‍ പ്രചരിക്കുകയുണ്ടായി. എന്നാൽ ഈ ഗോസിപ്പുകളോടൊന്നും അമല ആദ്യം പ്രതികരിച്ചിരുന്നില്ല. പിന്നീട് വിവാഹം കഴിഞ്ഞു എന്ന തരത്തിൽ ഏതാനും ചിത്രങ്ങളടക്കം പ്രചരിച്ചപ്പോൾ ഇതിനെതിരെ അമല രംഗത്ത് വന്നിരുന്നു.

'എന്റെ വിവാഹം നടക്കാന്‍ ഇനിയും കുറച്ച് കാലം കഴിയും. നിലവില്‍ ഞാന്‍ എന്റെ സിനിമകളുമായി തിരക്കിലാണ്. അത് പൂര്‍ത്തിയായ ശേഷം എന്റെ വിവാഹത്തെ കുറിച്ച് ഞാന്‍ തന്നെ പ്രഖ്യാപിക്കുന്നതായിരിക്കും. എന്റെ പ്രണയത്തെ കുറിച്ചും കാമുകനെ കുറിച്ചും വിവാഹം എന്നുണ്ടാവും എന്നതിനെ കുറിച്ചുമൊക്കെ ഞാൻ തന്നെ പറയും' എന്നാണ് 2020ല്‍ അമല പോള്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്'

എന്നിട്ടും ഗോസിപ്പുകള്‍ക്ക് അവസാനം ഉണ്ടായിരുന്നില്ല. എവിടെ പോയാലും വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ നിരന്തരമായതോടെ അമല അതിനോട് പ്രതികരിക്കാതെയായി. ഒരു സിനിമയുടെ പ്രസ് മീറ്റിനിടയിൽ, രണ്ടാം വിവാഹത്തെ കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകളെ കുറിച്ച് ഒരു മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചപ്പോൾ, 'അത് പേഴ്‌സണലാണ്, ഇപ്പോള്‍ ഇവിടെ വന്നത് സിനിമാ പ്രമോഷനല്ലേ. അതിനെ കുറിച്ച് മാത്രം ചോദിക്കൂ' എന്നായിരുന്നു അമലയുടെ മറുപടി.

Amala Paul

പിന്നീടൊരിക്കൽ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്ന ആള്‍ക്ക് വേണ്ട യോഗ്യതയെ കുറിച്ച് ഒരു ആരാധകൻ ചോദിച്ചപ്പോൾ, താനിപ്പോള്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ്അമല പറഞ്ഞത്. ഇപ്പോള്‍ സ്വയം പരിഷ്‌കരിച്ച് തന്നെ രൂപീകരിക്കാനുള്ള ശ്രമത്തിലാണെന്നും തന്റെ ജീവിത പങ്കാളിയ്ക്ക് ആവശ്യമുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് വൈകാതെ പറയാമെന്നും നടി പറയുകയുണ്ടായി.

2014 ലാണ് അമല പോളും സംവിധായകന്‍ എ എല്‍ വിജയും വിവാഹിതരാകുന്നത്. ഏകദേശം നാല് വർഷം നീണ്ടുനിന്ന പ്രണയത്തിനൊടുവിലായിരുന്നു ഇവരുടെ വിവാഹം. എന്നാൽ 2017ല്‍ ഓവർ ബന്ധം വേര്‍പിരിയുകയും ചെയ്തു. അതിന് ശേഷം വിജയ് മറ്റൊരാളെ കണ്ടെത്തി വിവാഹം കഴിക്കുകയും സെറ്റില്‍ഡ് ആവുകയും ചെയ്തു. അന്ന് മുതൽ അമലയുടെ രണ്ടാം വിവാഹത്തെ കുറിച്ചുള്ള ചർച്ചകൾ സജീവമായിരുന്നു. അതിനാണ് ഇപ്പോൾ വിരാമമായിരിക്കുന്നത്. വിവാഹം സംബന്ധിച്ച കൂടുതൽ വിവരങ്ങളൊന്നും ഇരുവരും പങ്കുവെച്ചിട്ടില്ല.

Read more about: amala paul
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X