നിയമപരമായി വിവാഹം ചെയ്യാതെ ലിവിങ് ടുഗെദർ ആയിട്ടുള്ള ജീവിതത്തോട് യോജിപ്പില്ല; അമൃതയുടെ അച്ഛൻ പറഞ്ഞത്!
സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുള്ള താരസഹോദരിമാരാണ് അമൃത സുരേഷും അഭിരാമി സുരേഷും. ഇവരുടെ വിശേഷങ്ങളെല്ലാം ഏറെ ശ്രദ്ധനേടാറുണ്ട്. ഇവരുടെ കുടുംബവും പ്രേക്ഷകർക്ക് പരിചിതമാണ്. വിദേശ യാത്രയിലാണ് അമൃതയിപ്പോൾ. ഗോപി സുന്ദറിനൊപ്പം സംഗീത പരിപാടികൾക്കായി പോയിരിക്കുകയാണ് താരം. ഇവരുടെ യാത്ര ചിത്രങ്ങളും വീഡിയോകളുമൊക്കെ വൈറലായി മാറിയിരുന്നു.
അടുത്തിടെയാണ് അമൃതയുടെയും അഭിരാമിയുടെയും അച്ഛൻ പി ആർ സുരേഷ് അന്തരിച്ചത്. ഓടക്കുഴല്‍ വാദകനായിരുന്നു അദ്ദേഹം. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. അച്ഛന്റെ അവസാന പിറന്നാള്‍ ആഘോഷത്തിന്റെ വീഡിയോ അഭിരാമി അടുത്തിടെ പങ്കുവെച്ചിരുന്നു. മരിക്കുന്നതിന് ദിവസങ്ങൾക്ക് മുൻപായിരുന്നു അദ്ദേഹം പിറന്നാൾ ആഘോഷിച്ചത്. അഭിരാമി പങ്കുവച്ച വീഡിയോ ഏറെ ശ്രദ്ധനേടുകയുണ്ടായി. ഇപ്പോഴിതാ ഒരിക്കൽ അച്ഛന്റെയും അമ്മയുടെയും വിവാഹവാർഷിക ദിനത്തിൽ ഇവർ പങ്കുവച്ച വീഡിയോയും ശ്രദ്ധനേടുകയാണ്.

അച്ഛനും അമ്മയ്ക്കും സർപ്രൈസ് ഡിന്നർ ഒരുക്കിയ വീഡിയോ ആണ് അമൃതയും അഭിരാമിയും പങ്കുവച്ചത്. പ്രണയിച്ചു വിവാഹം കഴിച്ചവരാണ് അമൃതയുടെയും അഭിരാമിയുടെയും അച്ഛനും അമ്മയും. അച്ഛന്റെ പുല്ലാങ്കുഴലിൽ വീണുപോയതാണ് അമ്മയെന്ന് ഒരിക്കൽ ജെബി ജങ്ഷനിൽ എത്തിയപ്പോൾ അമൃത പറഞ്ഞിരുന്നു. ക്രൈസ്തവ കുടുംബത്തിൽ നിന്നുള്ളയാളാണ് അമൃതയുടെ അമ്മ ലൈല. സുരേഷിന്റെ മുരളി ഗാനം കേട്ടാണ് താൻ വീണുപോയതെന്ന് ലൈല തുറന്നു പറഞ്ഞിട്ടുണ്ട്. സാഹസികമായ ഒളിച്ചോട്ടമായിരുന്നു ഇവരുടേത്.
അതേസമയം അച്ഛന്റെയും അമ്മയുടെയും 34-ാം വിവാഹവാർഷികം ആഘോഷിക്കുന്നതാണ് വൈറൽ വീഡിയോയിൽ. ഡിസംബറിൽ ആണ് ഇരുവരും വിവാഹ വാർഷികം ആഘോഷിച്ചത്. എന്താണ് ഈ ജീവിതത്തിൽ നിങ്ങൾ പഠിച്ചത്. എന്താണ് വിവാഹം കഴിക്കുന്നവർക്കും, വിവാഹം കഴിച്ചവർക്കും നൽകാനുള്ള ഉപദേശമെന്നൊക്കെ മക്കൾ ഇവരോട് ചോദിക്കുന്നുണ്ട്. കൂട്ടത്തിൽ കല്യാണം കഴിക്കരുത് എന്ന് മാത്രം പറയരുതെന്ന് അഭിരാമി തമാശയായി പറയുന്നതും കേൾക്കാം.
നമ്മൾ ഒരു കടലിലൂടെ യാത്ര ചെയ്യുകയാണെങ്കിൽ, വലിയ ഒരു തിരമാലയിൽ പെട്ടാൽ നമ്മൾ ആടി ഉലഞ്ഞു പോകും. സുനാമി വന്നാലും അങ്ങനെ തന്നെയാണ്. പക്ഷെ എവിടെയോ ഒരു കരയുണ്ടെന്ന പ്രതീക്ഷ നമുക്കുണ്ടാകും. ആ പ്രതീക്ഷയാണ് നമ്മളെ മുൻപോട്ട് കൊണ്ട് പോകുക. ജീവിതവും അതുപോലെയാണ്. നമ്മൾ ആ വലിയ തിരയിൽ പെടാതെ മുൻപോട്ട് പോകേണ്ടതുണ്ട്, എന്നായിരുന്നു അമ്മ ലൈല പറഞ്ഞത്.
നമ്മൾ ജനിച്ച പോലെ നമ്മളും ആരെയെങ്കിലുമൊക്കെ ജനിപ്പിക്കണം. അത് നമ്മുടെ ഒരു കടമയാണ്. കല്യാണം കഴിക്കുക എന്നുള്ളത് പ്രകൃതി നിയമമാണ്. അത് ചെയ്യണം. നിയമപരമായി കല്യാണം കഴിക്കാതെ ലിവിങ് ടുഗെദർ ആയിട്ടുള്ള ജീവിതത്തോട് ഇപ്പോഴത്തെ അവസ്ഥയിൽ യോജിപ്പില്ല എന്നായിരുന്നു അമൃതയുടെ അച്ഛൻ സുരേഷിന്റെ വാക്കുകൾ.

അമൃതയ്ക്കും അഭിരാമിക്കും ആവശ്യത്തിന് സ്വാതന്ത്ര്യം നൽകിയാണ് അച്ഛനും അമ്മയും വളർത്തിയത്. മക്കളുടെ അടുത്ത് എല്ലാ കാര്യങ്ങളും പറയാറുണ്ടെന്ന് ഇരുവരും പറഞ്ഞിട്ടുണ്ട്. അച്ഛന്റെ മരണശേഷം അഭിരാമി സോഷ്യൽമീഡിയയിൽ പങ്കുവച്ച കുറിപ്പുകളൊക്കെ വലിയ ശ്രദ്ധനേടുകയുണ്ടായി. ഇനിയൊരു ജന്മമുണ്ടെങ്കില്‍ ഈ അച്ഛന്റെ മകളായി ജനിക്കണമെന്നാണ് അച്ഛന്റെ മരണത്തിന് പിന്നാലെ അഭിരാമി കുറിച്ചത്. അച്ഛന്റെ മരണത്തിനു മുൻപ് തന്റെ സ്വപ്ന സംരംഭം ആരംഭിക്കാൻ ആയതിന്റെ സന്തോഷവും താരം പങ്കുവച്ചിരുന്നു.
അച്ഛന്‍ മരിക്കുന്നതിന് ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് അഭിരാമി കൊച്ചിയില്‍ സ്വന്തമായി ആര്‍ട് കഫേ തുടങ്ങിയത്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‌നത്തിന് അച്ഛന്റെ പിന്തുണയും അനുഗ്രഹവും ലഭിച്ചതിന്റെ സന്തോഷം അഭിരാമി പോസ്റ്റില്‍ കുറിച്ചിരുന്നു. ജീവിതത്തില്‍ പ്രകാശമായതിനും ഒരുപാട് നന്മയും കലയും ഹൃദയത്തില്‍ പതിപ്പിച്ചതിനും മുന്നോട്ട് നയിച്ചതിനും അച്ഛനോട് നന്ദി പറയുന്നുവെന്നായിരുന്നു അഭിരാമിയുടെ കുറിപ്പ്.


Click it and Unblock the Notifications











