For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്റെ മകൾ അങ്ങനെയൊരു കാര്യം പറയരുതെന്ന് ഉണ്ടായിരുന്നു, അതാണ് എന്നെ ഇവിടെ വരെ എത്തിച്ചതും; അമൃത പറഞ്ഞത്

  |

  സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് ഗായിക അമൃത സുരേഷ്. റിയാലിറ്റി ഷോയിലൂടെയാണ് അമൃത ആദ്യം പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്. പിന്നീട് പിന്നണി ഗാനരംഗത്തും താരം ചുവടുറപ്പിച്ചു. അതിനിടെ നടൻ ബാലയെ വിവാഹം കഴിച്ച അമൃത അതോടെ പ്രേക്ഷകർക്ക് സുപരിചിതയായി മാറി. ഇരുവരും പിന്നീട് വിവാഹമോചിതരായെങ്കിലും അമൃത എന്നും വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു.

  ഇടയ്ക്ക് സഹോദരി അഭിരാമിയോടൊപ്പം ബിഗ് ബോസ് മലയാളം സീസണ്‍ 2 വിലും അമൃത പങ്കെടുത്തിരുന്നു. താരത്തെ പ്രേക്ഷകർ കൂടുതൽ മനസിലാക്കുന്നത് അതിന് ശേഷമാണ്. ബിഗ് ബോസിൽ നിന്ന് പുറത്തെത്തിയ ശേഷം യൂട്യൂബ് ചാനലും സംഗീത പരിപാടികളും ഒക്കെയായി തിരക്കിലായിരുന്നു നടി. അടുത്തിടെ സംഗീത സംവിധായകൻ ഗോപി സുന്ദറുമായി പ്രണയത്തിൽ ആണെന്ന് അമൃത വെളിപ്പെടുത്തിയിരുന്നു.

  Also Read: പേടിക്കേണ്ടെന്ന് ലാലേട്ടൻ പറഞ്ഞു, വയ്യാതിരുന്നിട്ടും അദ്ദേഹം എനിക്ക് വേണ്ടി അത് ചെയ്തു; നിവിൻ പോളി പറഞ്ഞത്

  അതിന് പിന്നാലെ വലിയ രീതിയിലുള്ള വിമർശനങ്ങളും സൈബർ ആക്രമണങ്ങളുമാണ് താരം നേരിട്ടത്. 10 വർഷത്തോളം മറ്റൊരാളുമായി ലിവിങ് റിലേഷനിൽ ആയിരുന്ന ഗോപി സുന്ദറിനൊപ്പം അമൃത ജീവിക്കാൻ തീരുമാനിച്ചതാണ് ചിലരെ അസ്വസ്ഥരാക്കിയത്. ഇതിനെതിരെ അമൃതയും കുടുംബവും രംഗത്തെത്തിയിരുന്നു. വിവാഹമോചനം മുതൽ അമൃത നേരിടുന്ന സൈബർ ആക്രമങ്ങളുടെ തുടർച്ചയായിരുന്നു ഇതും. അത്രയേറെ വിഷമകരമായ ഘട്ടങ്ങളിലൂടെയാണ് താരം കടന്നു പോയത്.

  ഒരിക്കൽ ജോഷ് ടോൾക്സ് എന്ന പരിപാടിയിൽ പങ്കെടുത്തപ്പോൾ അമൃത താൻ അനുഭവിച്ച ബുദ്ധിമുട്ടുകളെ കുറിച്ചും അതിജീവനത്തെ കുറിച്ചും തുറന്നു പറഞ്ഞിരുന്നു. താൻ മുൻപ് എവിടെയും പറയാത്ത കാര്യങ്ങളാണ് ഇതെന്ന് പറഞ്ഞാണ് അമൃത തന്റെ ജീവിതത്തിലുണ്ടായ മാറ്റങ്ങളെ കുറിച്ച് പറഞ്ഞത്. അമൃതയുടെ വാക്കുകൾ ഇങ്ങനെ ആയിരുന്നു.

  '12ത് കഴിഞ്ഞു പഠിക്കാൻ പറ്റാതെ സംഗീതം എന്ന പാഷന് പിന്നാലെ പോയ അമൃത സുരേഷിനെ നിങ്ങൾ അറിയില്ല, സ്വപ്‍നം കണ്ട ജീവിതം ഒരു ദുരന്തമായിരുന്നു എന്ന് മനസിലാക്കി ആരോടും ഒന്നും പറയാൻ കഴിയാതെ കരഞ്ഞു കഴിഞ്ഞിരുന്ന അമൃതയെയും നിങ്ങൾക്ക് അറിയില്ല. പൈസ ഇല്ലാത്തതിനാൽ ഡിഗ്രിക്ക് ജോയിൻ ചെയ്യാൻ കഴിയാതെ കരഞ്ഞിരുന്ന അമൃത് സുരേഷിനെയും നിങ്ങൾക്ക് അറിയില്ല,'

  Also Read: എട്ട് മാസം വീട്ടിലിരുന്നു, ആരും തിരിഞ്ഞു നോക്കിയില്ല; ബലമായത് പാർവ്വതി; വിഷമഘട്ടത്തെ കുറിച്ച് ജയറാം പറഞ്ഞത്

  'ഞാൻ സ്വപ്‌നം കണ്ട, എന്റെ പാഷനായ സംഗീത ജീവിതം ഇനി മുന്നോട്ട് കൊണ്ടുപോകാൻ പറ്റില്ല എന്ന് തിരിച്ചറിഞ്ഞപ്പോൾ ആ നിമിഷം ഞാൻ ഒരു തീരുമാനം എടുത്തു. ആ ഡ്രീം ലൈഫ് ഉപേക്ഷിക്കാൻ തീരുമാനിച്ചു. ആ ദിവസമാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദിവസം എന്ന് വേണമെങ്കിൽ പറയാം. അന്ന് ആ ഡ്രീം ലൈഫ്, ആ പാലസ് വിട്ട് ഇറങ്ങുമ്പോൾ എന്റെ കയ്യിൽ ഉണ്ടായിരുന്നത് രണ്ടു കാര്യങ്ങൾ ആയിരുന്നു. രണ്ടു വയസുള്ള പെൺകുട്ടിയും ഒരു സീറോ ബാലൻസ് അക്കൗണ്ടും,'

  'അന്ന് മീഡിയയിൽ നിന്നടക്കം ഒരുപാട് കോളുകൾ വന്നു. ഞാൻ ആദ്യം മിണ്ടാതെ ഇരുന്നു. അപ്പോൾ അവളെ കൊണ്ട് ഒന്നിനും കൊള്ളില്ലെന്ന് പറഞ്ഞു. പിന്നെ ഞാൻ പ്രതികരിച്ചു. അപ്പോൾ അഹങ്കരിയായി. എന്ത് ചെയ്താലും കുറ്റം മാത്രമായിരുന്നു. എന്നെ പോലെയുള്ള എല്ലാ പെൺകുട്ടികളും അനുഭവിക്കുന്നതാണ്. അന്ന് എന്റെ കുടുംബമാണ് ഒപ്പമുണ്ടായിരുന്നത്,'

  'അന്ന് എല്ലാ കാര്യങ്ങളും എഴുതി വെക്കുന്ന സ്വഭാവം എനിക്കുണ്ടായിരുന്നു. എന്റെ ഡയറി മുഴുവൻ ഹൗ (how) എന്ന വാക്കുകൾ ആയിരുന്നു. ഞാൻ എങ്ങനെ ചെയ്യും എന്ന്. പിന്നീട് ഞാൻ അത് ഹു ഐ (who I) എന്നാക്കി. ആ മാറ്റം എന്റെ ജീവിതം തന്നെ മാറ്റി. ഇന്ന് ഞാൻ എന്റെ മോളും പിടിച്ച് ഇവിടെ ഇങ്ങനെ നില്കുന്നുണ്ടെങ്കിൽ എനിക്ക് മനസിലായി. ഞാൻ ഒരു ധീരയായ വനിതയാണെന്ന്. എന്തിനും പൊട്ടിക്കരയുന്ന, നാണം വിചാരിക്കുന്ന ഒരു അമൃത ഉണ്ടായിരുന്നു പത്ത് വർഷം മുൻപ്. എന്നാൽ ഇന്ന് അതല്ല,' എന്നാണ് അമൃത പറഞ്ഞത്.

  'ശക്തിയില്ലാത്ത അമ്മയുടെ മകളാണെന്ന് ഒരിക്കലും എന്റെ മകൾ പറയരുത് എന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. അവൾ അമൃതയുടെ മകളാണെന്ന് പറയണം എന്നായിരുന്നു. അത് തന്നെയാണ് എന്നെ മുന്നോട്ട് നയിച്ചതും ഇവിടെ വരെ എത്തിച്ചതെന്ന് അമൃത പരഞ്ഞിരുന്നു.

  Read more about: amrutha suresh
  English summary
  When Amrutha Suresh Opened Up About Her Life After Divorce With Bala Video Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X