'അഭിരാമി ഭയങ്കര അഹങ്കാരിയാണ്, ജാഡയാണ് എന്നൊക്കെ പറയാൻ അവർക്ക് തോന്നും, പക്ഷേ..!'; അമൃത പറഞ്ഞത്!

മലയാളികൾക്ക് പ്രിയപ്പെട്ട താരസഹോദരിമാരാണ് അമൃത സുരേഷും അഭിരാമി സുരേഷും. ഗായികമാരായ ഇരുവരും റിയാലിറ്റി ഷോകളിലൂടെയാണ് പ്രേക്ഷകർക്ക് സുപരിചിതരാകുന്നത്. സൂപ്പർ ഹിറ്റായ ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെയാണ് അമൃത സുരേഷ് ശ്രദ്ധ നേടിയതെങ്കിൽ, ചേച്ചിക്ക് ഒപ്പം ബിഗ് ബോസ് മലയാളം സീസൺ 2 ൽ മത്സരാർത്ഥി ആയി എത്തിയതോടെയാണ് അഭിരാമി കൂടുതൽ പരിചിതയാകുന്നത്.

തുടർന്നാണ് ഇരുവരെയും പ്രേക്ഷകർ അടുത്തറിയുന്നത്. അമൃത ഗായിക എന്ന നിലയിൽ തിളങ്ങി നിൽക്കുമ്പോൾ അഭിനയത്തിൽ ഉൾപ്പെടെ കൈവെച്ചിട്ടുണ്ട് അഭിരാമി. നിലവിൽ ഒരു കഫേയുടെ ഉടമ കൂടിയാണ് താരം. ഈയിടെയാണ് അഭിരാമി തന്റെ കഫേ ആരംഭിച്ചത്. എന്നാൽ അതിന് പിന്നാലെ വലിയൊരു സങ്കടവും ഇവരുടെ ജീവിതത്തിൽ സംഭവിക്കുകയുണ്ടായി. അടുത്തിടെയാണ് ഇവരുടെ അച്ഛൻ സുരേഷ് മരണപ്പെട്ടത്. സ്ട്രോക്ക് വന്ന് ചികിത്സയിൽ ഇരിക്കെ ആയിരുന്നു അന്ത്യം.

amrutha abhirami

സോഷ്യൽ മീഡിയയിൽ സജീവമായ അഭിരാമി തന്നെയാണ് വിയോഗ വാർത്ത പങ്കുവച്ചത്. ഇപ്പോഴും ആ വിയോഗത്തിന്റെ വേദനയിലാണ് ഇരുവരും. അതിനിടെ ഇവരുടെ പഴയൊരു അഭിമുഖം വീണ്ടും വൈറലായി മാറുകയാണ്. അഭിരാമിയുടെ സ്വഭാവത്തെ കുറിച്ച് അമൃത സംസാരിക്കുന്നതാണ് വീഡിയോ. ഒരിക്കൽ ജെബി ജംഗ്ഷൻ എന്ന പരിപാടിയിൽ അമൃത അഭിരാമിക്കൊപ്പം പങ്കെടുത്തപ്പോഴുള്ള വീഡിയോ ആണിത്. അഭിരാമിക്ക് അഭിനയത്തോടുള്ള ഇഷ്ടത്തെ കുറിച്ചൊക്കെ സംസാരിക്കുന്നുണ്ട്.

അഭിരാമിക്ക് പണ്ട് മുതൽ അഭിനയത്തോട് വല്ലാത്തൊരു ആഗ്രഹം ഉണ്ടായിരുന്നു. ചെറുപ്പം മുതലേ ഉള്ളതാണ്. അച്ഛനും അമ്മയുമൊന്നും ഒരിക്കലും അതിന് എതിര് നിന്നിട്ടില്ല. ഞങ്ങളുടെ എല്ലാ ഇഷ്ടങ്ങളെയും അവർ പിന്തുണച്ചിട്ടേ ഉള്ളു. അഭിനയത്തിൽ ഇവൾക്കൊരു ഇഷ്ടം ഉണ്ടെന്ന് അറിഞ്ഞപ്പോൾ വീട്ടിലും നല്ല സപ്പോർട്ട് ആയിരുന്നുവെന്ന് അമൃത പറയുന്നു.

അഭിരാമിയുടെ സ്വഭാവത്തിൽ ഏറ്റവും മോശപ്പെട്ട കാര്യം എന്താണെന്ന ചോദ്യത്തിന്, ഈ കാണുന്ന പൊഷൊക്കെ ഉള്ളു. ആൾ ഭയങ്കര സെൻസിറ്റീവ് ആണെന്നായിരുന്നു അമൃതയുടെ മറുപടി. വഴക്കൊക്കെ ഇട്ടാൽ, എന്നോടും അമ്മയോടുമൊക്കെ ഒച്ചയൊക്കെ ഉണ്ടാക്കി പോയി കിടന്ന് കരയും. ഗോ ടു ഹെൽ ചേച്ചി എന്നൊക്കെയാണ് പറയുക. ആളുടെ കള്ളത്തരമൊക്കെ ഞാൻ പൊളിക്കും. അമ്മയോട് പറയുമ്പോൾ അമ്മ എടുത്തിട്ട് പൂശും.

amrtha abhirami

അപ്പോൾ നിങ്ങളോട് ഒന്നും പറയാൻ പറ്റില്ല എന്നൊക്കെ പറഞ്ഞ് വലിയ അഹങ്കാരമൊക്കെ കാണിച്ച് മുറിയിൽ പോയിരിക്കും. കുറെ കഴിഞ്ഞ് നമ്മൾ മുറിയിൽ ചെന്ന് നോക്കുമ്പോൾ കരഞ്ഞ് കണ്ണൊക്കെ വീർത്ത് ഇരിക്കുന്നത് കാണാം. ഭയങ്കര സെൻസിറ്റീവാണ്. പെട്ടെന്ന് കരയും. ഇത്രയൊക്കെ കാണിച്ചിട്ട് എന്തിനാണ് പോയി കിടന്ന് കരയുന്നതെന്ന് എനിക്ക് ഇടയ്ക്ക് തോന്നാറുണ്ട്. പക്ഷേ ഇവൾ പുറത്ത് കാണിക്കുന്നത് കാണുമ്പോൾ എല്ലാവർക്കും കുറ്റപ്പെടുത്താൻ തോന്നും.

ആൾ ഭയങ്കര അഹങ്കാരിയാണ്, ഭയങ്കര ജാഡയാണ് എന്നൊക്കെ ഉള്ളൊരു ഇമേജ് കൊടുക്കാൻ ആളുകൾക്ക് തോന്നും. കാരണം ഇവളുടെ ആറ്റിറ്റ്യൂഡ് അങ്ങനെ ആണല്ലോ. എന്ത്‌ പറഞ്ഞാലും ഒരു കൂസലുമില്ല, അമൃത പറഞ്ഞു. ഒരു രീതിക്ക് അതല്ലേ നല്ലത് എന്നായിരുന്നു അഭിരാമിയുടെ ചോദ്യം. നമ്മൾ എന്തിനാണ് സോഫ്റ്റ് ആയിട്ട് കാണിക്കുന്നത്. ജാഡ ഇടണമെന്നല്ല. പക്ഷേ സെൻസിറ്റീവ് ആണെന്നത് കാണിക്കുന്നതിലും നല്ലത് അങ്ങനെ ഒരു ഇമേജ് ഉണ്ടാകുന്നതല്ലേയെന്ന് അഭിരാമി പറഞ്ഞു.

More from Filmibeat

Read more about: amrutha suresh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X