മൂഡ് വന്നാല്‍ സെക്‌സി ഫോട്ടോഷൂട്ട് ചെയ്യും, ഇപ്പോള്‍ ആ മൂഡില്ല; നെഗറ്റീവ് കമന്റുകളോട് അനാര്‍ക്കലി

മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് അനാര്‍ക്കലി മരിക്കാര്‍. ആനന്ദം എന്ന ചിത്രത്തിലൂടെയായിരുന്നു അനാര്‍ക്കലിയുടെ സിനിമാ അരങ്ങേറ്റം. പിന്നീട് നിരവധി സിനിമകളില്‍ അഭിനയിച്ചു. മികച്ചൊരു ഗായിക കൂടിയായ അനാര്‍ക്കലി സോഷ്യല്‍ മീഡിയയിലേയും നിറ സാന്നിധ്യമാണ്. താരത്തിന്റെ പാട്ടുകളും റീലുകളുമെല്ലാം വൈറലായി മാറാറുണ്ട്. ഈയ്യടുത്തിറങ്ങിയ സുലൈഖ മന്‍സിലിലെ പ്രകടനവും കയ്യടി നേടിയിരുന്നു.

സോഷ്യല്‍ മീഡിയയില്‍ സജീവമായ മിക്ക നടിമാരും നേരിടുന്നതാണ് സൈബര്‍ ആക്രമണം. താരങ്ങളുടെ വസ്ത്രത്തിന്റെ ഇറക്കവും മറ്റും നോക്കി മോശം കമന്റ് ചെയ്യുന്നവര്‍ക്ക് ഒരു കുറവുമില്ല. നേരത്തെ ഒരു അഭിമുഖത്തില്‍ താന്‍ എങ്ങനെയാണ് നെഗറ്റീവ് കമന്റുകളോട് പ്രതികരിക്കാറെന്ന് അനാര്‍ക്കലി വ്യ്കതമാക്കിയിരുന്നു. തന്റെ സിനിമയായ അമലയുടെ റിലീസിന്റെ സമയത്തായിരുന്നു അനാര്‍ക്കലിയുടെ പ്രതികരണം.

Anarkali Marikar

നേരത്തെയൊക്കെ എന്ത് ഫോട്ടോ പോസ്റ്റ് ചെയ്താലും നെഗറ്റീവ് കമന്റുകള്‍ ഉണ്ടാവുമായിരുന്നു എന്നാണ് അനാര്‍ക്കലി പറയുന്നത്. അതേസമയം, ഇടയ്ക്ക് സെക്സി ഫോട്ടോഷൂട്ട് ഒക്കെ ചെയ്യണം എന്ന് ആഗ്രഹിച്ചാലും, മതി എന്തിനാണ് വെറുതേ എന്നാലോചിക്കുമെന്നും അനാര്‍ക്കലി പറയുന്നു. അതേസമയം, കമന്റ് പേടിച്ചിട്ടാണോ എന്ന് ചോദിച്ചാല്‍ തനിക്ക് കമന്റുകളെ പേടിയില്ലെന്നും അതൊന്നും താന്‍ ഗൗനിക്കാറില്ലെന്നും അനാര്‍ക്കലി പറയുന്നു. തനിക്ക് മൂഡ് ഇല്ല എന്നതാണ് അനാര്‍ക്കലി പറയുന്ന കാരണം.

''വേണം എന്നുണ്ടെങ്കില്‍ ഞാന്‍ സെക്സി ഫോട്ടോഷൂട്ട് ചെയ്യും. പക്ഷേ ഇപ്പോള്‍ ആ മൂഡിലല്ല, മൂഡ് വന്നാല്‍ ചെയ്യും.'' എന്നതാണ് അനാര്‍ക്കലിയുടെ നിലപാട്. അതേസമയം എന്ത് പോസ്റ്റ് ചെയ്്താലും നെഗറ്റീവ് കമന്റിടുന്നവരുണ്ട്. പക്ഷെ താന്‍ ഇതുവരേയും അവരോട് പ്രതികരിക്കാന്‍ പോയിട്ടില്ലെന്നാണ് അനാര്‍ക്കലി പറയുന്നത്. അവര്‍ നന്നാകില്ലെന്നാണ് അനാര്‍ക്കലിയുടെ അഭിപ്രായം. അതിനാല്‍ അവരോട് പ്രതികരിച്ച് സമയം കളയാനോ തന്റെ സ്‌ട്രേസ് കൂട്ടാനോ അനാര്‍ക്കലിയില്ല.

താന്‍ നേരിട്ട വിവാദത്തെക്കുറിച്ചും അഭിമുഖത്തില്‍ അനാര്‍ക്കലി തുറന്നു പറഞ്ഞിരുന്നു. മുമ്പ് അനാര്‍ക്കലി ചെയ്‌തൊരു ഫോട്ടോഷൂട്ട് വലിയ വിവാദമായി മാറിയിരുന്നു. കളിയായി മാറിയ ഫോട്ടോഷൂട്ടായിരുന്നു വിവാദമായത്. വിശ്വാസത്തെ വ്രണപ്പെടുത്തിയെന്നായിരുന്നു ആരോപണം. ഇതോടെ ഫോട്ടോഷൂട്ട് നീക്കം ചെയ്ത് മാപ്പ് ചോദിച്ചുവെന്നാണ് അനാര്‍ക്കലി പറയുന്നത്. തെറ്റ് പറ്റിയെന്ന് ബോധ്യപ്പെട്ടാല്‍ മാപ്പ് പറയുന്നതില്‍ താന്‍ മടിക്കാറില്ലെന്നും അനാര്‍ക്കലി പറയുന്നു.

Anarkali Marikar

സിനിമയിലെ വേര്‍തിരിവുകളെക്കുറിച്ചും അനാര്‍ക്കലി സംസാരിക്കുന്നുണ്ട്. നിറത്തിന്റേയും ജാതിയുടേയും പേരിലുള്ള വേര്‍തിരിവ് എല്ലാ മേഖലയിലും ഉണ്ടെന്നാണ് അനാര്‍ക്കലി പറയുന്നത്. സിനിമയില്‍ വന്ന കാലത്ത് താനും വിവേചനം നേരിട്ടിട്ടുണ്ട്. ചെറിയ നടിമാര്‍ക്കും നായിക നടിമാര്‍ക്കും സിനിമയില്‍ രണ്ട് തരം ട്രീറ്റ്‌മെന്റാണെന്നും അനാര്‍ക്കലി പറയുന്നു. താനിത് രണ്ടും അനുഭവിച്ചിട്ടുണ്ടെന്നും താരം പറയുന്നു.

ആനന്ദം ആയിരുന്നു അനാര്‍ക്കലിയുടെ ആദ്യ സിനിമ. പിന്നീട് വന്ന ഉയരെയിലെ പ്രകടനം കയ്യടി നേടിയിരുന്നു. വി്മാനം, പ്രിയന്‍ ഓട്ടത്തിലാണ് തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും വളരെ സജീവാണ് അനാര്‍ക്കലി. പോയവര്‍ഷം പുറത്തിറങ്ങിയ സുലൈഖ മന്‍സില്‍, ബി 32 മുതല്‍ 44 വരെ എന്നീ സിനിമകളിലെ അനാര്‍ക്കലിയുടെ പ്രകടനം കയ്യടി നേടിയിരുന്നു. കിര്‍ക്കന്‍ ആണ് അനാര്‍ക്കലിയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.

Read more about: anarkali marikar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X