വിവാഹ മോചനത്തോടെ തകര്‍ന്നുപോയി; രണ്ട് മാസം ഉറക്കമില്ലാതെ കരഞ്ഞു; ആത്മഹത്യയെക്കുറിച്ചും ചിന്തിച്ചു!
ഗായിക അഞ്ജു ജോസഫ് വിവാഹിതയായിരിക്കുകയാണ്. ആദിത്യ പരമേശ്വരന്‍ ആണ് അഞ്ജുവിന്റെ വരന്‍. രജിസ്റ്റര്‍ ഓഫീസില്‍ നിന്നുള്ള ചിത്രം പങ്കിട്ടു കൊണ്ട് അഞ്ജു തന്നെയാണ് വിവാഹവാര്‍ത്ത പുറത്ത് വിട്ടത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം നവംബര്‍ 28 നാണ് വിവാഹം നടന്നത്. സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമുള്ള റിസപ്ഷന്‍ ഇന്ന് നടക്കുകയാണ്.
മലയാളിള്‍ക്ക് സുപരിചിതയാണ് അഞ്ജു ജോസഫ്. സംഗീത റിയാലിറ്റി ഷോയിലൂടെയാണ് അഞ്ജു കടന്നു വരുന്നത്. സോഷ്യല്‍ മീഡിയയിലും സജീവമാണ് അഞ്ജു ജോസഫ്. തന്റെ വിവാഹ മോചനത്തെക്കുറിച്ചും വിഷാദരോഗത്തെക്കുറിച്ചുമൊക്കെയുള്ള അഞ്ജുവിന്റെ വാക്കുകള്‍ വാര്‍ത്തയായിരുന്നു. താരം വിവാഹിതയായെന്ന വാര്‍ത്ത പുറത്ത് വന്നതോടെ നിരവധി പേരാണ് ആശംസകളുമായി എത്തുന്നത്.

ഇതിനിടെ അഞ്ജു നേരത്തെ പങ്കുവച്ച വാക്കുകളും ചര്‍ച്ചയായി മാറുകയാണ്. മുമ്പൊരിക്കല്‍ ജോഷ് ടോക്‌സിലൂടെ തന്റെ മാനസികാരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ചും വിവാഹ മോചനത്തെക്കുറിച്ചും അഞ്ജു മനസ് തുറന്നിരുന്നു. ഈ വാക്കുകളാണ് ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാകുന്നത്.
സിനിമയായിരുന്നു അഞ്ജുവിന്റെ സ്വപ്‌നം. ഇതിനിടെയാണ് റിയാലിറ്റി ഷോയിലെത്തുന്നത്. ഷോയിലൂടെ പ്രശസ്തി നേടാന്‍ അഞ്ജുവിന് സാധിച്ചു. ഷോകളും താരെ തേടിയെത്തി. ലോകത്തിന്റെ പല ഭാഗങ്ങളിലും ഷോ അവതരിപ്പിക്കാന്‍ സാധിച്ചു. എന്നാല്‍ അപ്പോഴും സിനിമ എന്ന സ്വപ്‌നത്തിലേക്ക് എത്താന്‍ അഞ്ജുവിന് സാധിച്ചിരുന്നില്ല. അതോടെ അഞ്ജു അവസരം ചോദിക്കാന്‍ തുടങ്ങി. അവസരം ചോദിച്ച് നടക്കുമ്പോള്‍ താന്‍ കേട്ട, തന്നെ തളര്‍ത്തിയ കമന്റായിരുന്നു ശബ്ദം കൊള്ളില്ല എന്നത് എന്നാണ് അഞ്ജു പറയുന്നത്. അതോടെ തന്റെ ആത്മവിശ്വാസം നടത്തുകയും പാടാന്‍ ധൈര്യമില്ലാതായെന്നും താരം പറഞ്ഞിരുന്നു.
ഇതിനിടെയാണ് അഞ്ജു വിവാഹിതയാകുന്നത്. എന്നാല്‍ ആ ദാമ്പത്യ ജീവിതത്തിന് അധികനാള്‍ ആയുസുണ്ടായിരുന്നില്ല. വൈകാതെ തന്നെ വിവാഹ മോചനവും നടന്നു. അത് തന്റെ മാനസികാരോഗ്യത്തെ തകര്‍ത്തു കളഞ്ഞുവെന്നാണ് അഞ്ജു പറയുന്നത്. ''ജീവിതത്തിലും കരിയാറിലുമെല്ലാം തോറ്റുപോയി എന്ന ചിന്തയായി. ഡിപ്രഷന്‍ അടക്കം പല പ്രശ്‌നങ്ങളും അനുഭവിച്ചു. അതിനിടയിലും ഷോ ചെയ്യുന്നുണ്ടായിരുന്നു. ഷോയ്ക്ക് പോകുന്ന ദിവസം രാവിലെ ഇരുന്ന് കരയും. അല്ലെങ്കില്‍ സ്റ്റേജില്‍ കയറുന്നതിന് മുന്നേ ഇരുന്ന് കരയും'' എന്നാണ് അഞ്ജു പറയുന്നത്.

താന്‍ ആ സമയത്ത് ആത്മഹത്യ ചെയ്യുന്നതിനെ കുറിച്ച് പോലും ചിന്തിച്ചിരുന്നുവെന്നാണ് അഞ്ജു പറയുന്നത്. ഒന്ന് രണ്ടുമാസം ഉറക്കമില്ലാതെ ഇരുന്ന് കരഞ്ഞിട്ടുണ്ട്. എങ്ങനെ അതില്‍ നിന്ന് കയറി വരണമെന്ന് പോലും അറിയില്ലായിരുന്നുവെന്നും അഞ്ജു പറയുന്നു. ആ അവസ്ഥയില്‍ നിന്നും പുറത്ത് വരാന്‍ കാരണം തെറാപ്പിയും സുഹൃത്തുക്കളുമാണെന്നാണ് അഞ്ജു പറയുന്നത്. ആ വേദനകൡ നന്നും പുറത്ത് വന്ന അഞ്ജു സ്വന്തമായി ബാന്റ് ഒരുക്കുകയും സംഗീതം തയ്യാറാക്കുകയും ചെയ്തു. സോഷ്യല്‍ മീഡിയയിലും സജീവമായി മാറി അഞ്ജു.
സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോയിലൂടെയാണ് അഞ്ജു താരമാകുന്നത്. പിന്നീട് അവതാരകയായും ഗായികയായുമെല്ലാം കയ്യടിനേടി. സംഗീതത്തിന് പുറമെ അഭിനയത്തിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് അഞ്ജു ജോസഫ്. അര്‍ച്ചന 31 നോട്ടൗട്ട് അടക്കമുള്ള സിനിമകളില്‍ അഞ്ജു അഭിനയിച്ചിട്ടുണ്ട്.


Click it and Unblock the Notifications











