17-ാം വയസില്‍ 50 കാരനെ കെട്ടി, ചതി മനസിലായപ്പോഴേക്കും ഗര്‍ഭിണി; അഞ്ജു വീണ്ടും മലയാളത്തിലേക്ക്
മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് അഞ്ജു. ബാലതാരമായാണ് അഞ്ജു സിനിമയിലെത്തുന്നത്. പിന്നീട് നായികയായി മാറുകയായിരുന്നു. തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം അഭിനയിച്ച് കയ്യടി നേടാന്‍ അഞ്ജുവിന് സാധിച്ചിരുന്നു. പിന്നീട് അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത അഞ്ജു തിരികെ വരികയും ചെയ്തു. ഇപ്പോള്‍ അഭിനയത്തില്‍ വീണ്ടും സജീവമായി മാറിയിരിക്കുകയാണ് അഞ്ജു.
ഇപ്പോഴിതാ മലയാളത്തിലേക്കും തിരികെ വന്നിരിക്കുകയാണ് അഞ്ജു പ്രഭാകര്‍. മലയാളത്തിലെ പുതിയ സീരിയല്‍ അമ്മേ ഭഗവതിയിലൂടെയാണ് താരത്തിന്റെ മടങ്ങി വരവ്. മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കും ഒപ്പമെല്ലാം നായികയായി അഭിനയിച്ചിട്ടുള്ള നടിയാണ് അഞ്ജു. ഒരിക്കല്‍ തന്റെ ജീവിതത്തില്‍ നേരിടേണ്ടി വന്ന പ്രതിസന്ധികളെക്കുറിച്ച് മഞ്ജു തുറന്ന് സംസാരിച്ചിരുന്നു.

അച്ഛനെക്കാള്‍ പ്രായമുള്ള ആളെ വിവാഹം ചെയ്തതിനെ കുറിച്ചും അഞ്ജു മുന്‍പൊരിക്കല്‍ തുറന്നു പറഞ്ഞിരുന്നു. തന്റെ പതിനേഴാം വയസിലായിരുന്നു അഞ്ജുവിന്റെ ജീവിതം മാറ്റി മറിച്ച സംഭവമുണ്ടാകുന്നത്. ഒരു കന്നഡ സിനിമയുടെ ചിത്രീകരണത്തിനായി ബാംഗ്ലൂര്‍ എത്തിയതായിരുന്നു അഞ്ജു. അന്നത്തെ താരമായിരുന്ന ടൈഗര്‍ പ്രഭാകര്‍ ആയിരുന്നു ചിത്രത്തിലെ നായകന്‍. അദ്ദേഹം അഞ്ജുവിനോട് പ്രണയാഭ്യര്‍ത്ഥന നടത്തി.
എന്നാല്‍ ഇതിനോടകം മൂന്ന് വിവാഹം കഴിച്ചിരുന്നു പ്രഭാകര്‍. പക്ഷെ തനിക്ക് ഭാര്യയും കുട്ടികളുമുണ്ടെന്ന വസ്തുത മറച്ചുവെച്ച് തന്നെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു എന്നാണ് നേരത്തെ അഞ്ജു വെളിപ്പെടുത്തിയത്. അന്ന് തനിക്ക് 17 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും വിവാഹത്തിന് തയ്യാറല്ലായിരുന്നുവെന്നും പറഞ്ഞു. എന്നാല്‍ താന്‍ പറയുന്നത് കേള്‍ക്കാതെ തന്റെ പിന്നാലെ വരുകയായിരുന്നു എന്നാണ് അഞ്ജു പറയുന്നത്.
പ്രഭാകറിന് അമ്പത് വയസായിരുന്നു. വിവാഹത്തെക്കുറിച്ച് മാതാപിതാക്കളോട് പറഞ്ഞപ്പോള്‍ അവര്‍ സമ്മതിച്ചില്ല. ഇതോടെ താന്‍ അവരുടെ വാക്ക് കേള്‍ക്കാതെ പ്രഭാകറിനൊപ്പം വീടുവിട്ടിറങ്ങുകയായിരുന്നു എന്നാണ് അഞ്ജു പറയുന്നത്. മാതാപിതാക്കളുടെ സമ്മതമില്ലാതെയായിരുന്നു അഞ്ജുവിന്റേയും പ്രഭാകറിന്റേയും വിവാഹം. അങ്ങനെ മാതാപിതാക്കളുടെ സമ്മതമില്ലാതെ വിവാഹം കഴിച്ചു. പക്ഷെ വിവാഹ ശേഷമാണ് താന്‍ എല്ലാം അറിയുന്നതെന്നാണ് അഞ്ജു പറയുന്നത്.
പ്രഭാകര്‍ മൂന്ന് തവണ വിവാഹിതനായിട്ടുണ്ടെന്നും കുട്ടികളുണ്ടെന്നും അറിഞ്ഞതോടെ താന്‍ ഞെട്ടിപ്പോയെന്നാണ് അഞ്ജു പറയുന്നത്. സത്യം മറച്ചുവെച്ച് തന്നെ ചതിച്ചതാണെന്ന് അറിഞ്ഞപ്പോള്‍ താന്‍ തകര്‍ന്ന് പോയി. അയാള്‍ തന്നെ തെറ്റിദ്ധരിപ്പിച്ച് തെറ്റായ തീരുമാനം എടുപ്പിച്ചതാണെന്നും അഞ്ജു പറഞ്ഞിരുന്നു. സത്യം അറിയുമ്പോഴേക്കും താന്‍ ഗര്‍ഭിണിയായിരുന്നുവെന്നാണ് അഞ്ജു പറയുന്നത്.

പ്രഭാകറിന്റെ കൂടെ കഴിയാന്‍ താല്‍പര്യമില്ലാത്തതിനാല്‍ സ്വര്‍ണം പോലും എടുക്കാതെ അവിടം വിട്ടിറങ്ങുകയായിരുന്നുവെന്നും അഞ്ജു നേരത്തെ വെളിപ്പെടുത്തിയിരുന്നു. ''നിങ്ങള്‍ എന്നെ ചീത്തയാക്കി, ഞാന്‍ ഈ വീട്ടില്‍ നിന്ന് പോവുകയാണ്, ഇനി ഒരിക്കലും ഈ വീടിന്റെ പടി ചവിട്ടില്ല, മരിച്ചാലും നിങ്ങളുടെ മുഖം ഞാന്‍ കാണില്ല'' എന്നു പറഞ്ഞാണ് അഞ്ജു ആ വീട്ടില്‍ നിന്നും ഇറങ്ങിപ്പോന്നത്.
ഈ സംഭവത്തോടെ താന്‍ കുറച്ചു നാള്‍ വിഷാദാവസ്ഥയില്‍ ആയിരുന്നെന്നും അഞ്ജു വെളിപ്പെടുത്തിയിരുന്നു. 1996 ല്‍ ആയിരുന്നു ടൈഗര്‍ പ്രഭാകറുമായുള്ള അഞ്ജുവിന്റെ വിവാഹം. അടുത്ത വര്‍ഷം തന്നെ ഇവര്‍ വേര്‍പിരിയുകയും ചെയ്തു. ഇവര്‍ക്ക് അര്‍ജുന്‍ പ്രഭാകര്‍ എന്ന മകനുണ്ട്. അതേസമയം, 2001 ല്‍ ടൈഗര്‍ പ്രഭാകര്‍ മരണപ്പെട്ടു.


Click it and Unblock the Notifications











