എനിക്ക് അത്തരം വിശ്വാസങ്ങളില്ല, പേര് മാറ്റാന്‍ അനുവദിച്ചില്ല; വിശ്വാസങ്ങളെക്കുറിച്ച് അസിന്‍ പറഞ്ഞത്
മലയാളത്തിലൂടെ കരിയര്‍ ആരംഭിച്ച് തെന്നിന്ത്യയിലെ മുന്‍നിര നായികയായി മാറിയ നടിയാണ് അസിന്‍. തെന്നിന്ത്യയും കടന്ന് ബോളിവുഡിലെത്താനും കയ്യടി നേടാനുമൊക്കെ അസിന് സാധിച്ചു. ഇപ്പോള്‍ താരം അഭിനയത്തില്‍ നിന്നെല്ലാം വിട്ടു നില്‍ക്കുകയാണ്. എങ്കിലും അസിനെ മറക്കുക സിനിമാ പ്രേമികള്‍ക്ക് സാധിക്കുന്ന ഒന്നല്ല. എന്നെന്നും ഓര്‍ത്തുവെക്കാവുന്ന പ്രകടനങ്ങള്‍ അവര്‍ സമ്മാനിച്ചിട്ടുണ്ട്.
സിനിമയില്‍ വിശ്വാസികളേക്കാളും കൂടുതല്‍ അന്ധവിശ്വാസികളാണുള്ളത്. ലക്കി നമ്പറും നിറവും മുതല്‍ അന്ധവിശ്വാസത്തിന്റെ ഭാഗമായി കൊണ്ടു നടക്കുന്ന പലതുമുണ്ട്. എന്നാല്‍ അത്തരം അന്ധവിശ്വാസങ്ങളിലൊന്നും തനിക്ക് വിശ്വാസമില്ലെന്നാണ് അസിന്‍ പറഞ്ഞത്. ഒരിക്കല്‍ നേരെ ചൊവ്വെയില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു അസിന്റെ പ്രതികരണം.

''ഞാന്‍ ഉണ്ടായപ്പോള്‍ ഇട്ട പേരാണ് അസിന്‍ എന്നത്. അച്ഛനും അമ്മയും ഇട്ട പേരാണ്. സിനിമയില്‍ വന്നപ്പോള്‍ കുറേ പേര്‍ പറഞ്ഞിട്ടുണ്ട് അസിന്‍ എന്ന പേര് ആര്‍ക്കും റിലേറ്റ് ചെയ്യാന്‍ പറ്റുന്ന ഒന്നല്ലെന്ന്. പെട്ടെന്ന് ശ്രദ്ധിക്കപ്പെടുന്ന എന്തെങ്കിലും പേരിടണമെന്ന് പറഞ്ഞിട്ടുണ്ട്. പക്ഷെ എന്റെ പേര് എന്റെ വ്യക്തിത്വത്തിന്റെ ഭാഗമാണ്. എന്റെ ഐഡന്റിറ്റിയാണ്. അത് മാറ്റരുത്. ആ വിശ്വാസം അനുസരിച്ചാണ് ഇതുവരെ വന്നത്'' എന്നാണ് അസിന്‍ പറയുന്നത്.
പലരും ചോദിക്കാറുണ്ട് ഏതാണ് ലക്കി നമ്പര്‍ എന്ന്. ഹോട്ടലില്‍ റൂം എടുക്കാന്‍ നേരത്തൊക്കെ. ഏതെങ്കിലും എടുത്തോ എന്നാണ് ഞാന്‍ പറയുക. വണ്ടിയുടെ കളറും കാറിന്റെ രജീസ്റ്റ്രേഷന്‍ നമ്പര്‍ ഏത് വേണം എന്നും ചോദിക്കും. എനിക്ക് അങ്ങനെയുള്ള യാതൊരു അന്ധവിശ്വാസങ്ങളുമില്ല. ആകെയുള്ളത് ആത്മവിശ്വാസം മാത്രമാണെന്നും അസിന്‍ പറയുന്നത്.
കുഞ്ചാക്കോ ബോബന്‍ നായകനായി 2001 ല്‍ പുറത്തിറങ്ങിയ നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക എന്ന ചിത്രത്തിലൂടെയായിരുന്നു അസിന്റെ അരങ്ങേറ്റം. പിന്നീട് തെലുങ്കിലേക്ക് പോയ അസിന്‍ എം കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്മിയിലൂടെയാണ് തമിഴിലെത്തുന്നത്. അധികം വൈകാതെ തമിഴിലെ മുന്‍നിര നായികയായി മാറാന്‍ അസിന് സാധിച്ചു. ഗജിനി, ശിവകാശി, പോക്കിരി, വേല്‍, ദശാവതാരം, കാവലന്‍ തുടങ്ങി നിരവധി സിനിമകളിലൂടെ തിരക്കുള്ള നായികയായി അസിന്‍.

അധികം വൈകാതെ അസിന്‍ ബോളിവുഡിലേക്കുമെത്തി. ഗജിനിയുടെ ഹിന്ദി റീമേക്കില്‍ ആമിര്‍ ഖാന്റെ നായികയായിട്ടാണ് അസിന്‍ ബോളിവുഡിലെത്തുന്നത്. പിന്നീട് റെഡി, ഹൗസ്ഫുള്‍ 2, ബോല്‍ ബച്ചന്‍ തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. 2015 ല്‍ അഭിനയിച്ച ഓള്‍ ഈസ് വെല്‍ ആണ് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. വിവാഹത്തോടെയാണ് അസിന്‍ സിനിമയില്‍ നിന്നും പൂര്‍ണമായും വിട്ടു നില്‍ക്കുന്നത്.
മൈക്രോമാക്സിന്റെ സ്ഥാപകരില്‍ ഒരാളായ രാഹുല്‍ ശര്‍മയാണ് അസിന്റെ ഭര്‍ത്താവ്. ഇരുവരും ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് വിവാഹം കഴിക്കുന്നത്. 2017 ലായിരുന്നു അസിന്റെ വിവാഹം. 2018 ല്‍ ഇരുവരുടേയും മകള്‍ ജനിക്കുകയും ചെയ്തു. സിനിമയില്‍ മാത്രമല്ല, സോഷ്യല്‍ മീഡിയയിലും വലിയ സജീവമല്ലാതെ ജീവിതവുമായി മുന്നോട്ട് പോവുകയാണ് അസിന്‍. താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍.


Click it and Unblock the Notifications