കൂടെ നിന്നവരുടെ ചതി, എല്ലാം നഷ്ടമായി; വാടക കൊടുക്കാന്‍ മൊബൈലും വാച്ചും വരെ വിറ്റു: ബഷീര്‍ ബഷി
മലയാളികള്‍ക്ക് സുപരിചിതരാണ് ബഷീര്‍ ബഷിയും കുടുംബവും. ബിഗ് ബോസിലൂടെയാണ് ബഷീര്‍ ബഷിയെ മലയാളികള്‍ ആദ്യം പരിചയപ്പെടുന്നത്. രണ്ട് ഭാര്യമാര്‍ക്കൊപ്പം കുടുംബ ജീവിതം നയിക്കുന്ന ബഷീര്‍ ആദ്യം പലര്‍ക്കും കൗതുകമായിരുന്നു. എന്നാല്‍ പിന്നീട് മലയാളികളുടെ പ്രിയപ്പെട്ടവരായി ഈ കുടുംബം മാറി. സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് ബഷീര്‍ ബഷിയും ഭാര്യമാരായ സുഹാനയും മഷൂറയുമൊക്കെ.
ബഷിയുടെ ഭാര്യമാരും മക്കളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. യൂട്യൂബ് ചാനലുകളിലൂടെ തങ്ങളുടെ ജീവിതത്തിലെ ഓരോ വിശേഷങ്ങളും ബഷീര്‍ ബഷിയും കുടുംബവും ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇന്ന് സോഷ്യല്‍ മീഡിയയിലെ താരമായ, പണവും പ്രശസ്തിയുമെല്ലാമുള്ള ബഷിയുടെ ജീവിതം പക്ഷെ എന്നും ഇങ്ങനെയായിരുന്നില്ല.

ജീവിതത്തില്‍ താന്‍ എല്ലാം നഷ്ടപ്പെട്ട് തകര്‍ന്നു പോയ സമയമുണ്ടെന്നാണ് ബഷീര്‍ ബഷി ഒരിക്കല്‍ പറഞ്ഞത്. സുഹൃത്തുക്കളില്‍ നിന്നുണ്ടായ ചതിയെ തുടര്‍ന്ന് ബിസിനസ് തകര്‍ന്നു പോയതിനെക്കുറിച്ച് ഒരിക്കല്‍ ജിഞ്ചര്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റിന് നല്‍കിയ അഭിമുഖത്തില്‍ ബഷീര്‍ ബഷി മനസ് തുറന്നിരുന്നു. ആ വാക്കുകള്‍ ഇപ്പോഴിതാ വീണ്ടും ചര്‍ച്ചയാവുകയാണ്. ബഷിയുടെ വാക്കുകളിലേക്ക്.
ബിസിനസൊക്കെ ഡെവലപ്പ് ആയി വന്ന സമയത്ത്, ഒരു സുപ്രഭാതത്തില്‍ കുറച്ച് പേരുടെ ചതിയും മറ്റും കാരണം എനിക്ക് ഒന്നുമില്ലാതായി. ഒന്ന് രണ്ട് മാസം ഞാന്‍ ഡിപ്രഷനിലായിരുന്നു. സുനുമോള്‍ കുഞ്ഞ് കൊച്ചാണ്. വീട് വാടക കൊടുക്കാന്‍ കയ്യിലുണ്ടായിരുന്ന മൊബൈലും വാച്ചുമെല്ലാം വിട്ടു. വീടിന്റെ ഉള്ളില്‍ തന്നെയിരുന്ന് കരഞ്ഞു കരഞ്ഞു ഭയങ്കര ഡിപ്രഷനിലേക്ക് പോയിട്ടുണ്ട്. എന്നിട്ടും മനക്കട്ടിയുണ്ടാക്കി എല്ലാത്തിനേയും മറി കടന്നാണ് ഇന്ന് ഇവിടെ എത്തി നില്‍ക്കുന്നത്. പല ഘട്ടങ്ങളും കടന്നു പോയിട്ടുണ്ട്.
ജീവിതം എന്നാല്‍ നല്ലതും ചീത്തതുമെല്ലാം അനുഭവിക്കാനുള്ളതാണ്. ഈ ജീവിതത്തില്‍ നല്ല സമയങ്ങളും കടന്നു പോകും ചീത്ത സമയങ്ങളും കടന്നു പോകും. ചീത്ത സമയത്തിലൂടെ കടന്നു പോകുമ്പോള്‍ എന്റെ ജീവിതം തീര്‍ന്നുവെന്നും എനിക്ക് ഇനിയൊരു നല്ല ജീവിതം വരില്ല എന്നും ചിന്തിക്കരുത്. അങ്ങനെ ചിന്തിച്ച് ജീവിതം അവസാനിപ്പിക്കുന്നവരും ഡിപ്രഷനില്‍ ജീവിതം നശിച്ചു പോകുന്നവരുമുണ്ട്. ഇപ്പോള്‍ ഇങ്ങനെ കടന്നു പോകുന്നുണ്ടെങ്കില്‍ നല്ല സമയം വരും. അതിനായി കാത്തിരിക്കുക, അതിനായി മുന്നോട്ട് പോവുക.
എന്റെ ജീവതം മാറുന്നത് നിസാരമായ ഒന്നൊന്നര വര്‍ഷത്തിനുള്ളിലാണ്. പണ്ടൊക്കെ ഞാന്‍ ആലോചിച്ചിട്ടുണ്ട് എന്റെ സ്വന്തമെന്ന് പറയാന്‍ ഈ ഭൂമയില്‍ ഒരു സെന്റ് സ്ഥലമെങ്കിലും വാങ്ങാന്‍ പറ്റിയാല്‍ മതിയെന്ന് പ്രാര്‍ത്ഥിച്ചിട്ടുണ്ട്. മരിക്കുന്നതിന് മുമ്പ് ഒരു സെന്റ് സ്ഥലമെങ്കിലും വാങ്ങണം, സ്വന്തം വീട്ടില്‍ കിടന്ന് മരിക്കണം, അതൊക്കെ ഭയങ്കരമായി ആഗ്രഹിച്ച് വിഷമിച്ചിട്ടുണ്ട്. എവിടുന്ന്! ലക്ഷങ്ങളും കോടികളും വേണം ഇന്ന് സ്ഥലം വാങ്ങാനും വീട് വെക്കാനുമൊക്കെ.

മഷൂറയെ കല്യാണം കഴിച്ച സമയത്തും ഞാന്‍ വാടക വീട്ടിലാണ് താമസിക്കുന്നത്. ഷോപ്പും റെന്റിനായിരുന്നു. കല്യാണം കഴിച്ച സമയത്ത് ഇവളുടെ വാപ്പയും ഉമ്മയുമൊക്കെ പറയുമായിരുന്നു നിനക്ക് എന്താണ് വേണ്ടതെന്ന് മനസുരുകി പ്രാര്‍ത്ഥിക്കാന്‍. എനിക്ക് സ്വന്തമായൊരു വീട് വേണം. അതിനിപ്പോ മാജിക്കൊന്നും നടക്കില്ലല്ലോ എന്ന് ഞാന്‍ പറയും. അത് മനസില്‍ തട്ടി പ്രാര്‍ത്ഥിച്ചോളാന്‍ അവര്‍ പറഞ്ഞു. മനസുരുകി പ്രാര്‍ത്ഥിച്ചു. ഭയങ്കര അത്ഭുതം. ഒരു വര്‍ഷം തികയുന്നതിന് മുമ്പ് എല്ലാം മാറി.
ഒന്നുമില്ലാ എന്ന് കരുതുന്നിടത്തും മനസ് തളരരുത്. ജീവിതം മാറാന്‍ ഒരു മാസമോ രണ്ട് മാസമോ മതിയാകും. ഒറ്റയടിക്കായിരിക്കും മാറുക. അന്ന് ഒരു സെന്റിന് വേണ്ടി അത്ര ആഗ്രഹിച്ച് പ്രാര്‍ത്ഥിച്ച എന്റെ പേരില്‍ മൂന്നാലഞ്ച് പുരയിടമുണ്ട്. അത്യാവശ്യം നല്ല സെറ്റപ്പുണ്ട്. തൊട്ടപ്പുറത്ത് പുതിയ വീടു കൂടെ വാങ്ങിയിട്ടുണ്ട്. ദൈവം അത്ര വലിയവനാണ്.നമ്മുടെ മനസ് നന്നാക്കുക. നമ്മുടെ കുടുംബവും ജീവിതവും നോക്കുക. മറ്റുള്ളവരുടെ കുറ്റം പറഞ്ഞ് നടക്കാതിരിക്കുക. അനാവശ്യ കാര്യങ്ങളില്‍ ഇടപെടാതെ നമ്മുടെ ജീവിതത്തില്‍ ഫോക്കസ് ചെയ്ത് ജീവിച്ചാല്‍ എവിടെയെങ്കിലുമൊക്കെ എത്തും.


Click it and Unblock the Notifications