For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'എന്തൊക്കെ സംഭവിച്ചാലും എന്റെ കുഞ്ഞിനോട് ഞാൻ അത് ചെയ്യില്ല, അത് ഏറ്റവും വലിയ തെറ്റാവും'; ആര്യ പറഞ്ഞത്

  |

  അവതാരകയായി വന്ന് മലയാളികള്‍ക്ക് ഏറ്റവും പ്രിയങ്കരിയായി മാറിയ താരമാണ് നടി ആര്യ. ബഡായ് ബംഗ്ലാവിലെ എന്ന പരിപാടിയിലൂടെയാണ് ആര്യ ജനപ്രീതി നേടിയത്. ഇതേ ഷോ യിലൂടെ ജനങ്ങളുടെ മനസില്‍ ആര്യ ഒരു താരമായി മാറുകയായിരുന്നു. അവിടെ നിന്ന് നടി സിനിമയിലേക്കും പിന്നീട് ബിഗ് ബോസിലേക്കും എത്തിയിരുന്നു.

  ബിഗ് ബോസിലൂടെയാണ് ആര്യയുടെ വ്യക്തി ജീവിതത്തെ കുറിച്ചും മറ്റും പ്രേക്ഷകർ മനസിലാക്കുന്നത്. അതേസമയം, ഇന്ന് അവതാരക, അഭിനേത്രി എന്നതിനൊക്കെ അപ്പുറം ഒരു സംരഭകയായും തിളങ്ങുകയാണ് ആര്യ.

  Also Read: 'അതിലും നല്ല പ്രണയം ഇതുവരെ വന്നിട്ടില്ല, ഇനി പ്രൊപ്പോസൽ വന്നാൽ രണ്ടാമത് ആലോചിക്കാൻ സമയം കൊടുക്കില്ല'

  ഒരു മകൾ ഉള്ള ആര്യ കഴിഞ്ഞ കുറച്ചു വർഷങ്ങളായി വിവാഹ ബന്ധം വേർ പിരിഞ്ഞ് സിംഗിൾ മദറായാണ് ജീവിക്കുന്നത്. പ്രണയ വിവാഹമായിരുന്നു ആര്യയുടേത്. സ്‌കൂളില്‍ പഠിക്കുന്ന കാലത്താണ് ആര്യ പ്രണയത്തിലാവുന്നത്. അതൊരു സീരിയസ് പ്രണയമായിരുന്നത് കൊണ്ട് പതിനെട്ട് വയസായപ്പോഴെക്കും വിവാഹവും കഴിച്ചു.

  പിന്നാലെ ഇവർക്ക് കുഞ്ഞും ജനിച്ചു. സന്തുഷ്ടമായൊരു ദാമ്പത്യ ജീവിതമായിരുന്നെങ്കിലും താരത്തിന് അത് പാതി വഴിയില്‍ അവസാനിപ്പിക്കേണ്ടി വന്നു. വര്‍ഷങ്ങളോളം പ്രണയിച്ചിരുന്നവര്‍ എട്ട് വര്‍ഷം കൊണ്ട് കുടുംബജീവിതം അവസാനിപ്പിച്ച് വേർപിരിഞ്ഞ് രണ്ട് വഴിയിലായി.

  എന്നാൽ ഇതുവരെയും മുൻ ഭർത്താവിനെ തള്ളി പറയാനോ ഭർത്താവിന് മകൾക്ക് മേലുള്ള അവകാശം നിഷേധിക്കാനോ ഒന്നും ആര്യ തയ്യാറായിട്ടില്ല. ഒരിക്കൽ ബിഹൈൻഡ്വുഡ്‌സിന് നൽകിയ അഭിമുഖത്തിൽ ആര്യ അതിനെ കുറിച്ച് മനസ് തുറന്നിരുന്നു. അങ്ങനെയൊരു നിലപാട് സ്വീകരിക്കാത്ത ആര്യയോട് ബഹുമാനമുണ്ടെന്ന് അവതാരക പറഞ്ഞപോഴായിരുന്നു ആര്യയുടെ പ്രതികരണം. ആ വീഡിയോ ഇപ്പോൾ വീണ്ടും ശ്രദ്ധനേടുകയാണ്.

  'ഞാൻ നല്ല ഒന്നാന്തരം ഫീനിക്‌സ് പക്ഷിയാണ്‌. എന്നെ അങ്ങനെ അടിച്ചിടാമെന്ന് ആരും വിചാരിക്കണ്ട. ഞാൻ കുതിച്ചു പൊങ്ങിയിരിക്കും. പ്രണയത്തിനോട് എനിക്ക് ഇപ്പോൾ ഒട്ടും താൽപര്യമില്ല. സിംഗിൾ ലൈഫ് തന്നെയാണ് ഏറ്റവും ബെസ്റ്റ്. ഞാൻ ഇനി ഒരു റിലേഷന്ഷിപ്പിലേക്ക് പോവുകയേ ഇല്ലെന്നല്ല. അങ്ങനെയൊന്നും വിചാരിക്കരുത്. ചിലപ്പോൾ ഇനിയും ഞാൻ വെല്ല കുഴിയിലും ചെന്ന് ചാടിയേക്കും,'

  'അദ്ദേഹം എന്റെ ഭർത്താവ് മാത്രമായിരുന്നില്ല. എന്റെ കുഞ്ഞിന്റെ അച്ഛൻ കൂടി ആണ്. എന്തൊക്കെ സംഭവിച്ചാലും അതൊന്നും ഇനി മാറില്ല. എനിക്ക് എന്റെ മകളുടെ മേലിൽ എത്രമാത്രം സ്വാതന്ത്ര്യമുണ്ടോ അത്രയും തന്നെ സ്വാതന്ത്ര്യം അദ്ദേഹത്തിനും അദ്ദേഹത്തിന്റെ കുടുംബത്തിനുമുണ്ട്. അത് നിർത്താനോ, അത് തടയാനോ ഞാൻ ആളെയല്ല,'

  Also Read: വീട്ടില്‍ നിന്നും അച്ഛന്‍ പുറത്താക്കിയപ്പോള്‍ എന്റെ കാര്യങ്ങള്‍ നോക്കിയത് ചേട്ടനായിരുന്നു: ധ്യാന്‍

  'ഞാൻ എന്തിന് അത് ചെയ്യണം? അത് ഞാൻ എന്റെ കുഞ്ഞിനോട് ചെയ്യുന്ന ഏറ്റവും വലിയ തെറ്റായിരിക്കും. അത് ഞാൻ ഒരിക്കലും ചെയ്യില്ല. അതിനിയിപ്പോൾ എന്തൊക്കെ സംഭവിച്ചാലും, ഞാൻ വേറെ കല്യാണം കഴിച്ച് പോയാലും പുള്ളി വേറെ കല്യാണം കഴിച്ചു പോയാലും ശരി, മകൾക്ക് അമ്മയും അച്ഛനും ഞങ്ങൾ രണ്ടുപേരും തന്നെയാണ്,'

  'ആ ഒരു ഈക്വൽ സ്‌പേസ്, ഈക്വൽ ഫ്രീഡം, ഈക്വൽ ലിബർട്ടി എല്ലാം കൊടുത്തിരിക്കും. അതിപ്പോൾ എന്തൊക്കെ സംഭവിച്ചാലും അങ്ങനെ തന്നെ ആയിരിക്കും,' എന്നാണ് ആര്യ പറഞ്ഞത്.

  Read more about: arya
  English summary
  When Bigg Boss Fame Arya Opens Up About Her Ex Husband Rights On Her Daughter Goes Viral Again
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X