രാത്രി റൂമിലേക്ക് വിളിച്ചു, ഡയറക്ടര്‍ കുളിച്ച് അത്തറും പൂശി നില്‍ക്കയാണ്: ദുരനുഭവം പറഞ്ഞ് സൂര്യ

ബിഗ് ബോസ് മലയാളം സീസണ്‍ ത്രീയിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ മാറിയ നടിയാണ് സൂര്യ ജെ മേനോന്‍. നേരത്തെ തന്നെ നടിയായും ഡിജെ ആയുമെല്ലാം സൂര്യ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. മികച്ചൊരു നര്‍ത്തകി കൂടിയായ സൂര്യ സോഷ്യല്‍ മീഡിയയിലും സജീവമാണ്. ബോളിവുഡ് താരം ഐശ്വര്യ റായുമായുള്ള സാമ്യതയുടെ പേരിലും സൂര്യ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിട്ടുണ്ട്.

ബിഗ് ബോസിലൂടെ ഒരുപാട് ആരാധകരെ നേടിയെടുക്കാന്‍ സൂര്യയ്ക്ക് സാധിച്ചിരുന്നു. ബിഗ് ബോസിലെ സൂര്യയുടെ ഡാന്ഡസും വൈറലായി മാറിയിരുന്നു. അതേസമയം സിനിമയില്‍ നിന്നും തനിക്ക് ഒരുപാട് ദുരനുഭവങ്ങളുണ്ടായിട്ടുണ്ടെന്നാണ് ഒരിക്കല്‍ സൂര്യ വെളിപ്പെടുത്തിയത്. തനിക്കുണ്ടായ കാസ്റ്റിംഗ് കൗച്ച് അനുഭവമടക്കം ഒരിക്കല്‍ ഒരു കോടിയില്‍ അതിഥിയായി എത്തിയപ്പോള്‍ സൂര്യ വെളിപ്പെടുത്തിയിരുന്നു.

soorya menon

'എനിക്ക് കുറെ ദുരനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. എനിക്ക് സംഭവിച്ചത് എല്ലാവര്‍ക്കും സംഭവിക്കണം എന്നില്ല. വളരെ മാന്യമായി സിനിമകള്‍ ചെയ്യുന്ന ധാരാളം നടിമാര്‍ ഉണ്ട്. എന്നെ ചിലര്‍ അങ്ങനെ അപ്രോച്ച് ചെയ്തിട്ടുണ്ട്.'' എന്നാണ് സൂര്യ പറയുന്നത്. പിന്നാലെ തനിക്കുണ്ടായ അനുഭവം പങ്കുവെക്കുകയായിരുന്നു സൂര്യ. ഒരു സിനിമ ചെയ്യാന്‍ പോയി. അതില്‍ രണ്ടു നായികമാര്‍ ആയിരുന്നു. ഞാന്‍ ആദ്യം ചെന്നപ്പോള്‍ ഒരു 4 സ്റ്റാര്‍ ഹോട്ടലില്‍ ഒക്കെയാണ് താമസം ഒരുക്കിയിരുന്നതെന്നാണ് സൂര്യ പറയുന്നത്.

'അന്ന് രാത്രി ആയപ്പോള്‍ ഡയറക്ടര്‍ എന്നോട് സൂര്യ ഒന്ന് റൂമിലേക്ക് വരണം. സ്‌ക്രിപ്റ്റിന്റെ കുറച്ചു കാര്യങ്ങള്‍ ഡിസ്‌കസ് ചെയ്യണം എന്ന് പറഞ്ഞു. പുള്ളി ഉദ്ദേശിച്ചത് ഞാന്‍ ഒറ്റയ്ക്ക് ചെല്ലുമെന്നാണ്. ഞാന്‍ എന്റെ അമ്മ ആയിട്ട് ആണ് ചെന്നത്. അവിടെ ചെന്നപ്പോള്‍ പുള്ളി കുളിച്ച് കുട്ടപ്പനായി പൗഡറൊക്കെ ഇട്ട് റൂമില്‍ അത്തറൊക്കെ പൂശി നില്‍ക്കുകയായിരുന്നു. പുള്ളി ചോദിച്ചു, ഞാന്‍ സൂര്യയെ ഒറ്റയ്ക്ക് അല്ലെ വിളിച്ചത്, അമ്മ എന്തിനാ കൂടെ വന്നത്,' സൂര്യ പറയുന്നു.

ഞാന്‍ ചോദിച്ചു, അമ്മ വന്നതിന് എന്താണ് കുഴപ്പമെന്ന്. അപ്പോള്‍ പുള്ളി വേറെ മീറ്റിംഗ് ഉണ്ട് പിന്നെ വിളിക്കാം പൊക്കൊളു എന്ന് പറഞ്ഞ് പറഞ്ഞുവിടുകയായിരുന്നുവെന്നാണ് സൂര്യ പറയുന്നത്. അപ്പോഴേക്കും നമുക്ക് കാര്യം മനസിലായി. റൂമില്‍ ചെന്നപ്പോള്‍ അമ്മയ്ക്ക് ടെന്‍ഷന്‍ ആയി, മോളെ നമ്മുക്ക് പോകാം എന്നൊക്കെ പറഞ്ഞുവെന്നും സൂര്യ ഓര്‍ക്കുന്നു. അതേസമയം പിറ്റേ ദിവസം തെറ്റില്‍ വച്ച് തന്നോട് പെരുമാറുന്ന രീതി മാറിയെന്നും പരുക്കനായിട്ടാണ് പി്ന്നീട് പെരുമാറിയതെന്നും സൂര്യ പറയുന്നു.

soorya menon

തന്റെ ടേക്ക് ശരിയാകുന്നില്ലെന്ന് പറഞ്ഞു കൊണ്ടിരുന്നു. അന്ന് രാത്രി തന്റെ താമസം ഒരു മൂന്നാം കിട ഹോട്ടലിലേക്ക് മാറ്റിയെന്നാണ് സൂര്യ പറയുന്നത്. ഒരു കാര്യവുമില്ലെന്ന് കരുതിയിട്ടാകണം അങ്ങനെ ചെയ്തതെന്നാണ് സൂര്യ പറയുന്നത്. ''സെറ്റില്‍ വച്ച് എന്നെ ഒരു സൈഡിലേക്ക് വിളിച്ചിട്ട് ഞാന്‍ അന്ന് ഒറ്റയ്ക്ക് അല്ലെ വിളിച്ചത് എന്ന് ചോദിച്ചു. ഞാന്‍ ഒറ്റയ്ക്ക് ഒന്നും വരില്ല സാര്‍ എന്ന് പറഞ്ഞു. പള്ളിയ്ക്ക് അത് ഇഷ്ടമായില്ല'' സൂര്യ പറയുന്നു.

ഒരാഴ്ച ഷൂട്ടിന് ശേഷം തന്നോട് പൊ്‌ക്കോളൂ, വിളിക്കാമെന്ന് പറഞ്ഞു. തനിക്ക് ഒരു രൂപ പോലും തന്നിരുന്നില്ലെന്നും സൂര്യ പറയുന്നു. അയാള്‍ തന്നെ തിരിച്ചു വിളിക്കാന്‍ പോകുന്നില്ലെന്ന് തനിക്ക് അറിയാമായിരുന്നുവെന്നും സൂര്യ പറയുന്നു. പിന്നീട് പടം റിലീസായി. എന്നാല്‍ തന്റെ സുഹൃത്തുക്കള്‍ പോയി സിനിമ കണ്ടപ്പോഴാണ് തന്നെ പറ്റിച്ചതായി മനസിലായതെന്നാണ് സൂര്യ പറയുന്നത്. തന്റെ മുഴുവന്‍ രംഗങ്ങളും ഒഴിവാക്കി, ആള്‍ക്കൂട്ടത്തില്‍ നില്‍ക്കുന്ന ഒരു രംഗം മാത്രമായിരുന്നു വച്ചതെന്നും സൂര്യ പറയുന്നു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X