ഭാര്യക്ക് മുന്നിൽ ഇടയ്ക്ക് നമ്മളൊന്ന് താഴ്ന്ന് കൊടുക്കണം, ഇല്ലെങ്കിൽ പ്രശ്‌നമാണ്; വിവാഹജീവിതത്തെ കുറിച്ച് നവീൻ

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് നവീന്‍ അറയ്ക്കല്‍. വര്‍ഷങ്ങളായി മിനിസ്‌ക്രീനില്‍ നടനായും വില്ലനായുമൊക്കെ നിറഞ്ഞു നില്‍ക്കുകയാണ് താരം. ചില സിനിമയിലും മുഖം കാണിച്ചിട്ടുണ്ട്. ചെറിയ വേഷങ്ങളിലാണ് അധികവും എത്തിയിട്ടുള്ളത്. സിനിമയിലും സീരിയലിലും സജീവമായിരുന്നെങ്കിലും ടെലിവിഷൻ ഷോകളിലൂടെയാണ് നവീൻ പ്രേക്ഷകർക്ക് പ്രിയങ്കരനായത്.

ആദ്യം ഫ്ളവേഴ്സിലെ സ്റ്റാർ മാജിക് ഷോയിലും പിന്നീട് ബിഗ് ബോസ് മലയാളം സീസൺ 4 ലും മത്സരാർത്ഥിയായി നവീൻ എത്തിയിരുന്നു. തുടക്കത്തിൽ ബിഗ് ബോസിലെ ശക്തനായ മത്സരാര്ഥികളിൽ ഒരാളായിരുന്നു നവീൻ. തുടക്കത്തിൽ തന്നെ ഹൗസ് ക്യാപ്റ്റനാകാൻ നവീന് സാധിച്ചിരുന്നു.

തന്റെ ഭാര്യയെ കുറിച്ചും മക്കളെ കുറിച്ചുമെല്ലാം നവീൻ പലപ്പോഴായി ഷോയിൽ സംസാരിച്ചിട്ടുണ്ട്

എന്നാൽ ഷോയുടെ പകുതിക്ക് വെച്ച് നവീൻ പുറത്താവുകയായിരുന്നു. ഷോയിൽ അത്യവശ്യം നർമ്മ മുഹൂർത്തങ്ങളും ഒപ്പം ചില വഴക്കുകളും ഉണ്ടാക്കിയിട്ടാണ് നവീൻ മടങ്ങിയത്. നവീന്റെ പരുക്കൻ സ്വഭാവവും അതുപോലെ തന്നെ ഇഷ്ടപ്പെടുന്നവരോട് കാണിക്കുന്ന സ്നേഹമൊക്കെ ഷോയിലൂടെ തന്നെ പ്രേക്ഷകർ തിരിച്ചറിഞ്ഞതാണ്.

തന്റെ ഭാര്യയെ കുറിച്ചും മക്കളെ കുറിച്ചുമെല്ലാം നവീൻ പലപ്പോഴായി ഷോയിൽ സംസാരിച്ചിട്ടുണ്ട്. ഇപ്പോഴിതാ, കുടുംബമായി അമൃത ടിവിയിലെ പറയാം നേടാം എന്ന പരിപാടിയിൽ പങ്കെടുത്ത നവീന്റെ വീഡിയോ വൈറലാവുകയാണ്. എം ജി ശ്രീകുമാർ അവതാരകനായ ഷോയിൽ ഭാര്യയെ തല്ലാറുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം. വിശദമായി വായിക്കാം.

നവീൻ അടിക്കാറില്ല ഭീഷണിയാണ് കൂടുതൽ

ഭാര്യയെ തല്ലാറുണ്ടോ എന്ന ചോദ്യത്തിന് ഭാര്യനെ ഇടയ്ക്കും തലയ്ക്കും കൊടുക്കും എന്നായിരുന്നു നവീന്റെ മറുപടി. എന്നാൽ വീഡിയോയിൽ എത്തിയ ഭാര്യ നവീൻ അടിക്കാറില്ല ഭീഷണിയാണ് കൂടുതൽ എന്നാണ് പറയുന്നത്. കൈ ഓങ്ങി ചെല്ലുമെങ്കിലും അടിച്ചാൽ പിന്നെ പണി പാളും എന്ന് കരുതി അത് ഒഴിവാക്കുമെന്നാണ് പിന്നീട് നവീൻ പറഞ്ഞത്.

ഗാംഭീര്യമുള്ള ശബ്ദത്തിന് മുന്നിൽ പിടിച്ച് നിർത്താമെന്ന് കരുതും എന്നും നവീൻ പറഞ്ഞു. ഇപ്പോൾ ഈ പരിപാടി നടക്കുന്നില്ല. മാറ്റി പിടിക്കേണ്ട സമയമായെന്നും നവീൻ പറയുന്നുണ്ട്. ബാങ്കോക്കിൽ ടൂർ പോയപ്പോൾ ഇടി കിട്ടി മൂക്കിന്റെ പാലം തകർന്നതിനെ കുറിച്ചും നവീൻ പറയുന്നുണ്ട്.

എന്റെ മൂക്കിന്റെ പാലം തകർന്ന്

അവിടെ ഓട്ടോക്കാരുമായി ഉണ്ടായ ഒരു തർക്കമായിരുന്നു. ഞാൻ പിടിച്ചു മാറ്റാൻ ഇടയിൽ കയറിയപ്പോൾ, തല്ലാൻ വേണ്ടി കയറുന്നതെന്ന് കരുതി ചെറിയ ഒരാൾ ചാടി ഇടിച്ചു. എന്റെ മൂക്കിന്റെ പാലം തകർന്ന് പൈപ്പിൽ നിന്ന് വെള്ളം വരുംപോലെ ചോര വരാൻ തുടങ്ങി. അവസാനം അടുത്ത ഫ്‌ളൈറ്റ് പിടിച്ച് കൊച്ചിയിൽ എത്തി അത് സർജറി ചെയ്യുകയായിരുന്നു. അതിനു ശേഷം എന്ത് പ്രശ്‌നം ഉണ്ടായാലും ഞാൻ മാറി നിൽക്കും,' നവീൻ പറഞ്ഞു.

നമ്മൾ ഒരു അഡ്ജസ്റ്മെന്റിൽ പോയാൽ കുഴപ്പമില്ല

ഭാര്യയെ പേടിയാണോ എന്ന ചോദ്യത്തിനും നവീൻ മറുപടി പറയുന്നുണ്ട്. ഭാര്യയുമായി ഉടക്കാൻ നിൽക്കരുത് എന്നാണ് നവീന്റെ പക്ഷം. ഭാര്യയുമായി ഉടക്കിയാൽ വലിയ പ്രശ്‌നമാണ്. അതൊക്കെ ഭയങ്കര ബുദ്ധിമുട്ടാകും. ഭക്ഷണമൊന്നും ശരിയാവില്ല. ചിലപ്പോൾ ഭദ്രകാളി തുള്ളിയത് പോലെയിങ്ങ് വരും. നമ്മൾ ഒരു അഡ്ജസ്റ്മെന്റിൽ പോയാൽ കുഴപ്പമില്ല.

നവീന്റെ മക്കളും ഷോയിൽ എത്തിയിരുന്നു

ഇവർ ഒരുപാട് അങ്ങോട്ട് തുള്ളി വരുമ്പോൾ നമ്മൾ ഒന്ന് താഴ്ന്ന് കൊടുക്കും. അങ്ങനെയാണെങ്കിൽ ഒരു പ്രശ്നവുമില്ലെന്നും നവീൻ പറഞ്ഞു. നവീന്റെ മക്കളും ഷോയിൽ എത്തിയിരുന്നു. വീട്ടിലെ പ്രശ്‌നക്കാരൻ ആരാണെന്ന് ചോദിക്കുമ്പോൾ മകൻ നവീന്റെ പേരും മകൾ അമ്മയുടെ പേരുമാണ് പറയുന്നത്. എന്ത് വഴക്കിട്ടാലും 12 മണി എന്ന സമയം കഴിഞ്ഞാൽ അതിനെ കുറിച്ച് ഓർക്കരുതെന്ന് താൻ പറയാറുണ്ടെന്നും നവീൻ പറയുന്നുണ്ട്.

More from Filmibeat

Read more about: Naveen Arakkal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X