ശ്രുതിയോട് ഇഷ്ടം തോന്നുന്നത് അങ്ങനെ, ഒരു വർഷം ഇങ്ങനെ നടന്നു; എനിക്ക് പറ്റുന്ന ഭാര്യയാണ്: എവിൻ

മലയാള മിനിസ്ക്രീൻ-ബിഗ്സ്ക്രീൻ പ്രേക്ഷകർക്ക് ഒരുപോലെ പ്രിയങ്കരിയാണ് നടി ശ്രുതി ലക്ഷ്മി. സീരിയലുകളിലൂടെയാണ് ശ്രുതി കരിയർ ആരംഭിക്കുന്നത്. നിഴലുകൾ എന്ന പരമ്പരയിൽ ബാലതാരമായി എത്തിയ ശ്രുതി പിന്നീട് സിനിമകളിലടക്കം തിളങ്ങി പ്രേക്ഷകരുടെ ഇഷ്ട താരമായി മാറുകയായിരുന്നു. മലയാളത്തിന് പുറമെ തമിഴ് പരമ്പരകളിലും ശ്രുതി അഭിനയിച്ചിട്ടുണ്ട്. ദിലീപ് നായകനായ റോമിയോ എന്ന സിനിമയും പോക്കുവെയിൽ എന്ന പരമ്പരയുമൊക്കെയാണ്‌ ശ്രുതിയെ പ്രേക്ഷകരുടെ ഇഷ്ടതാരമാക്കി മാറ്റുന്നത്.

എന്നാൽ ശ്രുതിയെ പ്രേക്ഷകർ അടുത്ത് അറിയുന്നത് ബിഗ് ബോസിലൂടെയാണ്. ഇത്തവണ ബിഗ് ബോസ് മലയാളം സീസൺ 5 ൽ എത്തിയ മത്സരാർത്ഥികളിൽ പ്രേക്ഷകർക്ക് ഏറ്റവും പരിചിതമായ മുഖങ്ങളിൽ ഒന്നായിരുന്നു ശ്രുതി. തുടക്കം മുതൽ പ്രേക്ഷക ശ്രദ്ധനേടാൻ ശ്രുതിക്ക് സാധിച്ചിരുന്നു. 55-മത്തെ ദിവസമാണ് പ്രേക്ഷക വിധി പ്രകാരം ശ്രുതി ബിഗ് ബോസ് ഹൗസിന്റെ പടിയിറങ്ങുന്നത്. ശ്രുതിയുടെ കുടുംബത്തെ കുറിച്ചെല്ലാം പ്രേക്ഷകർ കൂടുതൽ അറിയുന്നത് ബിഗ് ബോസിലൂടെയാണ്.

sruthi lakshmi

എന്റെ കഥ റൗണ്ടിലടക്കം ശ്രുതി തന്റെ കുടുംബത്തെ കുറിച്ച് വാചാലയാവുകയുണ്ടായി. ഭർത്താവ് എവിനെ കുറിച്ചും ശ്രുതി ഷോയിൽ സംസാരിച്ചിരുന്നു. തന്നെ ഏറ്റവും കൂടുതൽ പിന്തുണയ്ക്കുന്ന ആളാണ് ഭർത്താവ് എവിൻ എന്നാണ് ശ്രുതി പറഞ്ഞിട്ടുള്ളത്. ഹൗസിനുള്ളിൽ ശ്രുതിയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളായ റിനോഷിനോടും മിഥുനോടും ശ്രുതി ഏറ്റവും കൂടുതൽ സംസാരിച്ചിരുന്നതും എവിനെ കുറിച്ചാണ്.

2016 ലാണ് ശ്രുതിയും എവിനും വിവാഹിതരാകുന്നത്. കണ്ട് ഇഷ്ടത്തിലായ ഇരുവരും വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതരാവുകയായിരുന്നു. ഒരിക്കൽ സ്വാസിക അവതാരകയായ റെഡ് കാർപെറ്റ് ഷോയിൽ എത്തിയപ്പോൾ ശ്രുതിയും എവിനും തങ്ങളുടെ വിവാഹത്തെ കുറിച്ച് മനസുതുറക്കുകയുണ്ടായി. അന്നവർ പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ വീണ്ടും പേക്ഷക ശ്രദ്ധനേടുകയാണ്. ആദ്യമായി കണ്ടുമുട്ടിയതും വിവാഹത്തിലേക്ക് എത്തിയതും ഒപ്പം രണ്ടുപേരുടെയും സ്വഭാവത്തെ കുറിച്ചുമൊക്കെ ഇവർ സംസാരിക്കുന്നുണ്ട്.

നിങ്ങളുടേത് ലവ് മാര്യേജ് ആയിരുന്നോ എന്നതായിരുന്നു സ്വാസികയുടെ ആദ്യ ചോദ്യം, എങ്ങനെ വേണമെങ്കിലും അതിനെ പറയാമെന്നായിരുന്നു ശ്രുതിയുടെ മറുപടി. താനാണ് പ്രൊപ്പോസലുമായി സമീപിച്ചതെന്ന് എവിൻ പറഞ്ഞു. "ഡാൻസിലാണ് വീണു പോയത്. ഡാൻസ് കണ്ട് ഇഷ്ടപ്പെട്ടു. പിന്നെ പരസ്‌പരം അറിയാൻ വേണ്ടി ഞങ്ങൾ ഒരു വർഷം ഇങ്ങനെ നടന്നു. കുഴപ്പങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. വളരെ സ്മൂത്തായി വിവാഹത്തിലേക്ക് എത്തി. വീട്ടുകാർക്കും പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല", എവിൻ വ്യക്തമാക്കി.

sruthi lakshmi

താൻ ആദ്യമായി കാണുമ്പോൾ വളരെ പാവമായിരുന്നു എവിനെന്നും അതാണ് തന്നെ ആകർഷിച്ചതെന്നും ശ്രുതി പറഞ്ഞു. "ആദ്യം കാണുമ്പോൾ വളരെ പാവമായിരുന്നു എവിൻ. ഭയങ്കര സൈലന്റ് ആയൊരു വ്യക്തി. അതാണ് എന്നെ ആകർഷിച്ചത്. എന്റെ കൂടെ കൂടിയിട്ട് ആണോ എന്നറിയില്ല. ഇപ്പോൾ അതൊക്കെ മാറിയിട്ടുണ്ട്. എവിൻ ഒരു തങ്കക്കുടമാണ്. എന്റെ വീട്ടുകാർക്ക് എന്നേക്കാൾ ഇഷ്ടം എവിനെയാണ്. ഈ കാണുന്നത് പോലെ തന്നെയാണ് എവിൻ", ശ്രുതി വാചാലയായി.

"നല്ല ഒരുപാട് ക്വാളിറ്റികളുള്ള ആളാണ് ശ്രുതി. വളരെ ലവ്വിങ് ആണ്. എനിക്ക് പറ്റുന്ന ഒരു ഭാര്യയാണ്. നെഗറ്റീവ് ആയിട്ട് ഒന്നും അങ്ങനെ പറയാനില്ല" എന്നായിരുന്നു ശ്രുതിയുടെ സ്വഭാവത്തെ കുറിച്ച് ചോദിച്ചപ്പോൾ എവിന്റെ മറുപടി. ഡോക്ടറാണ് എവിൻ. ശ്രുതിക്കൊപ്പം ചിത്രങ്ങളിലും റീലുകളിലുമൊക്കെ എവിൻ എത്താറുണ്ട്. ബിഗ് ബോസിൽ നിന്നിറങ്ങിയ ശേഷം ഇവർ ഒന്നിച്ചു നടത്തിയ യാത്രകളുടെ വിശേഷങ്ങളൊക്കെ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത് വൈറലായിരുന്നു.

More from Filmibeat

Read more about: sruthi lakshmi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X