For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സംയുക്തയുടെ മുറിയില്‍ ബിജു, എന്നെ കണ്ടതും ടെന്‍ഷനായി; പ്രണയം പിടിച്ചതെങ്ങനെയെന്ന് കമല്‍

  |

  ആരാധകരുടെ പ്രിയപ്പെട്ട താരദമ്പതിളാണ് ബിജു മേനോനും സംയുകത വര്‍മയും. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഓര്‍ത്തുവെക്കാവുന്ന ഒരുപിടി കഥാപാത്രങ്ങളും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവുമൊക്കെ നേടിയ നടിയാണ് സംയുക്ത. ബിജു മേനോനുമായുള്ള വിവാഹത്തോടെ താരം സിനിമയില്‍ നിന്നും വിട്ടു നില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇന്നും ബിജു മേനോനോട് ആരാധകരും മറ്റും സംയുകതയുടെ വിശേഷങ്ങള്‍ തിരക്കുന്നത് പതിവാണ്.

  Also Read: എനിക്കിത് പറയാമോ എന്നറിയില്ല; ജാൻവി വെളിപ്പെടുത്തിയത് ശ്രീദേവിയുടെ വിവാഹത്തെക്കുറിച്ചുള്ള രഹസ്യമോ?

  ഓണ്‍ സ്‌ക്രീനിലെ ഹിറ്റ് പ്രണയ ജോഡി ഓഫ് സ്‌ക്രീനിലും പ്രണയത്തിലാവുകയായിരുന്നു. മധുരനൊമ്പരക്കാറ്റ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ സംയുക്തയുടേയും ബിജുവിന്റേയും പ്രണയം താന്‍ തിരിച്ചറിഞ്ഞതിനെക്കുറിച്ച് ഒരിക്കല്‍ സംവിധായകന്‍ കമല്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ലൊക്കേഷനില്‍ വെച്ച് പരസ്പരം സംസാരിക്കാറില്ലായിരുന്നു ഇരുവരുമെന്നാണ് കമല്‍ പറയുന്നത്. ജെബി ജംഗ്ഷനില്‍ അതിഥിയായി എത്തിയപ്പോഴാണ് ബിജു മേനോന്‍-സംയുക്ത വര്‍മ പ്രണയത്തെക്കുറിച്ച് കമല്‍ മനസ് തുറന്നത്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  ''ആരെവിടെ പ്രണയിച്ചാലും എനിക്കത് കൃത്യമായി മനസിലാവും. ബിജു മേനോന്റെയും സംയുക്തയുടെയും പ്രണയം ഞാന്‍ നേരത്തെ മനസിലാക്കിയിരുന്നു. ബസില്‍ പോയിക്കോണ്ടിരുന്ന സീന്‍ എടുക്കുമ്പോള്‍ ഒരു സീറ്റിലിരിക്കുകയാണ് ഇരുവരും. സ്വഭാവികമായും അവര്‍ക്ക് സംസാരിക്കാം, എന്നാല്‍ രണ്ടാളും ഭയങ്കര എയര്‍ പിടിച്ചിരിക്കുകയാണ്. രണ്ടുമൂന്ന് ദിവസം ബസിലുള്ള സീനുകളുണ്ടായിരുന്നു'' എന്നാണ് കമല്‍ പറയുന്നത്.

  Also Read: ഇച്ചാക്കയെ കണ്ടപ്പോള്‍ കുറ്റബോധം തോന്നി, മനപ്പൂര്‍വ്വം അദ്ദേഹത്തെ അപമാനിച്ചത് പോലായി: മനസ് തുറന്ന് റഹ്മാന്‍

  പിന്നാലെ താന്‍ ബിജു മേനോനോട് സംയുക്തയുമായി എന്തെങ്കിലും പിണക്കമുണ്ടോ എന്ന് ചോദിച്ചുവെന്നും കമല്‍ പറയുന്നുണ്ട്. എന്നാല്‍ ഹേയ്, ഒന്നുമില്ലെന്നായിരുന്നു ബിജു മേനോന്റെ മറുപടി. പിന്നെന്താണ് ഇങ്ങനെ എയര്‍ പിടിച്ചിരിക്കുന്നത എന്ന് കമല്‍ ചോദിച്ചപ്പോള്‍ വേറെന്തൊക്കെയോ ആലോചിച്ചിരിക്കുകയായിരുന്നു എന്നാണ് ബിജു മേനോന്‍ പറഞ്ഞത്. അപ്പോഴാണ് സുകു എന്നോട് ഇത് വേറെന്തിനോ ഉള്ള പോക്കാണെന്ന് പറഞ്ഞത് എന്നും കമല്‍ ഓര്‍ക്കുന്നുണ്ട്.

  ക്ലൈമാക്സില്‍ സ്‌കൂള്‍ വീഴുന്ന സമയത്ത് കാറ്റും പൊടികളുമൊക്കെയായിരുന്നു. വല്ലാണ്ട് പൊടിയായപ്പോള്‍ സംയുക്തയെ കാണുന്നുണ്ടായിരുന്നില്ല. അവിടെ വീണ് കിടക്കുകയായിരുന്നു. പൊടി കാരണം ശ്വാസം കിട്ടുന്നുണ്ടായിരുന്നില്ല. അങ്ങനെ സംയുക്തയെ ആശുപത്രിയില്‍ കൊണ്ടുപോയെന്നും തുടര്‍ന്ന് ഡ്രിപ്പ് ഒക്കെ ഇട്ടപ്പോള്‍ ആള്‍ ഓക്കെ ആയെന്നും കമല്‍ പറയുന്നു.

  തുടര്‍ന്ന് അന്ന് വൈകിട്ട് സംയുക്തയെ കാണാനായി താന്‍ അവരുടെ മുറിയില്‍ ചെന്നപ്പോള്‍ ബിജു അവിടെയുണ്ടായിരുന്നുവെന്നാണ് കമല്‍ പറയുന്നത്. എന്നെ കണ്ടതോടെ ആകെ ടെന്‍ഷനായി. എന്താ ബിജുവിന് ഇത്ര ടെന്‍ഷന്‍ എന്ന് ചോദിച്ചപ്പോള്‍ ഒന്നുമില്ല സാര്‍, ഞാനിപ്പോ വന്നതേയുള്ളൂ എന്നായിരുന്നു പറഞ്ഞത്. ആ ടെന്‍ഷനില്‍ എനിക്ക് കാര്യം പിടികിട്ടി. അത്രയും സിന്‍സിയറായിട്ടുള്ള പ്രണയം ബിജുവിനോട് സംയുക്തയോടെ തുടങ്ങിയിരുന്നു എന്നാണ് കമല്‍ പറയുന്നത്.

  ഒരുമിച്ച് സിനിമകള്‍ ചെയ്തിരുന്ന സമയത്ത് ഇരുവരും പ്രണയത്തിലായിരുന്നു. എന്നാല്‍ സെറ്റില്‍ വച്ച് ഇരുവരും പരസ്പരം സംസാരിക്കില്ലായിരുന്നുവെന്നും പക്ഷെ ഇതാണ് പലരും ശ്രദ്ധിച്ചതെന്നും ഇതോടെ ഇരുവര്‍ക്കും രഹസ്യമാക്കി വച്ച പ്രണയം പരസ്യമാക്കേണ്ടി വന്നുവെന്നും കമല്‍ പറയുന്നുണ്ട്. മധുരനൊമ്പരക്കാറ്റ്, മഴ, തുടങ്ങിയ സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ച് കയ്യടി നേടിയ ജോഡിയാണ് ബിജുവും സംയുകതയും.

  1999 ല്‍ പുറത്തിറങ്ങിയ വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന സിനിമയിലൂടെയായിരുന്നു സംയുകതയുടെ അരങ്ങേറ്റം. 2002 ല്‍ പുറത്തിറങ്ങിയ കുബേരന്‍ എന്ന സിനിമയോടെ അഭിനയത്തോട് വിട പറയുകയും ചെയ്തു. പക്ഷെ ഈ ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ വാഴുന്നോര്‍, അങ്ങനെ ഒരു അവധിക്കാലത്ത്, തെങ്കാശിപ്പട്ടണം, മഴ, മധുരനൊമ്പരക്കാറ്റ്, നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക, മേഘ സന്ദശം, വണ്‍മാന്‍ ഷോ, മേഘമല്‍ഹാര്‍ തുടങ്ങി നിരവധി സിനിമകളുടെ ഭാഗമായിരുന്നു സംയുക്ത. മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം രണ്ട് തവണയും സംയുക്തയെ തേടിയെത്തി.

  Read more about: samyuktha varma
  English summary
  When Biju Menon Got Nervous As Kamal Walked Into Samyuktha Varma's Room And Saw Him
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X