'രമ്യക്ക് ഇഷ്ടമല്ലാത്തത് കൊണ്ട് ഞാൻ അതൊക്കെ നിർത്തി'; വിവാഹശേഷം ജീവിതത്തിലുണ്ടായ മാറ്റങ്ങളെ കുറിച്ച് നിഖിൽ!

മലയാളികള്‍ക്ക് സുപരിചിതരായ അവതാരകരാണ് രമ്യയും നിഖിലും. നിരവധി ഷോകളില്‍ ഇരുവരും അവതാരകരായി എത്തിയിട്ടുണ്ട്. അവതാരകനെന്നതിന് ഉപരി ഒരു ഗായകന്‍ കൂടിയാണ് നിഖില്‍. സിങ് ആന്റ് വിന്‍ എന്ന ഷോയിലൂടെയാണ് നിഖിൽ മലയാളികളുടെ ശ്രദ്ധ നേടുന്നതെങ്കിൽ രസികരാജ നമ്പര്‍ 1 പോലുള്ള പരിപാടികളിലൂടെയാണ് രമ്യ മലയാളികളുടെ പ്രിയങ്കരിയായി മാറുന്നത്. പിന്നീട് ഇരുവരും പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയായിരുന്നു.

വർഷങ്ങളായി സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുകയാണ് ഇവർ. വിവാഹശേഷം വിദേശത്തേക്ക് ഇരുവരും വിദേശത്തേക്ക് ചേക്കേറിയിരുന്നു എങ്കിലും ഇവരുടെ വിശേഷങ്ങളെല്ലാം പ്രേക്ഷകര്‍ അറിയുന്നുണ്ടായിരുന്നു. ഇപ്പോഴും അവതാരകയായി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്താറുണ്ട് താരം. നിഖിൽ ആകട്ടെ സംഗീത അധ്യാപകനൊക്കെ ആയി കരിയർ മുന്നോട്ട് കൊണ്ടുപോവുകയാണ്. ഇടക്ക് ടെലിവിഷൻ പരിപാടികളിൽ ഒക്കെ താരം എത്തിയിരുന്നു.

remya nikhil

നേരത്തെ നിരവധി അഭിമുഖങ്ങളിൽ ഇരുവരും പ്രത്യക്ഷപ്പെട്ടിരുന്നു. തുടക്കത്തില്‍ തന്നെ തനിക്ക് അഭിനയിക്കാനുള്ള നിരവധി അവസരങ്ങള്‍ ലഭിച്ചിരുന്നുവെന്നും അതൊന്നും താന്‍ സ്വീകരിച്ചില്ലെന്നും രമ്യ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. അപ്രതീക്ഷിതമായാണ് താൻ അവതാരകയായി മാറിയത്. ചെയ്ത് തുടങ്ങിയപ്പോള്‍ അത് ആസ്വദിക്കാന്‍ തുടങ്ങിയെന്നും രമ്യ പറഞ്ഞിരുന്നു. ഇപ്പോഴിതാ, പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും വിവാഹശേഷമുള്ള ജീവിതത്തെക്കുറിച്ചും രമ്യയും നിഖിലും സംസാരിച്ച ഒരു അഭിമുഖം ശ്രദ്ധ നേടുകയാണ്.

പ്രണയിച്ചിരുന്ന വ്യക്തികളില്‍ വിവാഹശേഷം ചില മാറ്റങ്ങള്‍ വരാറുണ്ടെന്നാണ് ഇരുവരും പറയുന്നത്. ഇമെച്വര്‍ ലവ് എന്നുള്ളത് മെച്വര്‍ ലവ് എന്നതിലേക്ക് മാറും. ജീവിതത്തെ കുറേക്കൂടി സീരിയസായി കാണാന്‍ പറ്റും. തനിക്ക് അങ്ങനെ തോന്നിയിട്ടുണ്ടെന്നാണ് നിഖിൽ പറഞ്ഞത്. ജീവിതത്തോടുള്ള നമ്മുടെ അപ്രോച്ച് മാറും. ഭയങ്കരമായി മാറില്ല, സുഹൃത്തുക്കളുടെ കൂടെ കറങ്ങാനും, വൈകി വീട്ടില്‍ വരാനുമൊക്കെയുള്ള സ്വാതന്ത്ര്യം ഇപ്പോഴുമുണ്ട്.

എന്നാൽ ചില കാര്യങ്ങളില്‍ കുറച്ച് വ്യത്യാസം വന്നിട്ടുണ്ട്. ഒരുപാട് പാര്‍ട്ടിക്ക് ഒക്കെ പോകുന്ന ആളാണ് ഞാന്‍. കുറേ ഫ്രണ്ട്‌സുണ്ട്. സാറ്റര്‍ഡേ നൈറ്റൊക്കെ പുറത്ത് പോവുമായിരുന്നു. പക്ഷെ ഇവള്‍ക്ക് അതൊന്നും ഇഷ്ടമല്ല. അതുകൊണ്ട് ഞാൻ അത് വേണ്ടെന്ന് വെച്ചു. എന്നാൽ ഫ്രണ്ട്ഷിപ്പിലൊന്നും നിയന്ത്രണങ്ങളൊന്നുമില്ല. എന്റെ ഫ്രണ്ട്‌സിനെക്കുറിച്ച് ഇവള്‍ക്ക് എല്ലാം അറിയാം. അത് എന്റെ നിര്‍ബന്ധമാണ്. അവര്‍ വേറൊരാളുടെ വീട്ടിലേക്കാണ് പോവുന്നതെന്ന തോന്നല്‍ അവര്‍ക്കുണ്ടാവരുത്.

അമ്മയും ഭാര്യയും അവരെ അറിയണമെന്ന് എനിക്ക് നിര്‍ബന്ധമുണ്ട്. രമ്യ ഇത്തിരി ട്യൂബ് ലൈറ്റാണ്. ഒരു കാര്യം ചോദിച്ചാല്‍ തുടക്കം മുതല്‍ ഒടുക്കം വരെ ഞാന്‍ അത് പറഞ്ഞ് കൊടുക്കണം. എ കഴിഞ്ഞാല്‍ ബിയാണെന്ന് സ്വയം ചിന്തിച്ച് കണ്ടെത്തില്ല. അത് എന്നെ വെറുപ്പിക്കുന്ന സ്വഭാവമാണെന്നും നിഖില്‍ പറയുന്നുണ്ട്.

remya nikhil

നിഖിലേട്ടന്‍ എന്നാണ് താൻ വിളിക്കാറുള്ളതെന്ന് രമ്യ പറഞ്ഞു. അത് നീലാണ്ടന്‍ എന്നാണ് കേള്‍ക്കുന്നതെന്ന് എല്ലാവരും പറയാറുണ്ട്. ഞാന്‍ ഇങ്ങനെ വിളിക്കുന്നത് കേട്ട് എന്താ നീലകണ്ഠൻ എന്നാണോ പേര് എന്നൊക്കെ പലരും ചോദിച്ചിട്ടുണ്ട്. ഞാന്‍ പാലാക്കാരിയാണ്. പല സ്ഥലങ്ങളിലൂടെയായി യാത്ര ചെയ്തത് കൊണ്ടാണെന്ന് തോന്നുന്നു സംസാരത്തില്‍ ഒരു വള്ളുവനാടന്‍ ശൈലിയൊക്കെ വന്നതെന്നും രമ്യ പറഞ്ഞു.

അടുക്കള പണികളിൽ ഞാൻ അത്ര എക്സ്പെർട്ടൊന്നുമല്ല. പക്ഷേ, എല്ലാം ചെയ്യാറുണ്ടെന്നും നിഖിൽ പറഞ്ഞു. രമ്യയ്ക്ക് വയ്യാതായാലോ, തിരക്കിലാണെങ്കിലോ എല്ലാം ഞാൻ ചെയ്യാറുണ്ട്. എയര്‍പോര്‍ട്ടിലൊക്കെ പോവുമ്പോള്‍ രമ്യയുടെയും മോളുടെയും ലഗേജും ഞാനാകും എടുക്കുന്നെ ഇത് കണ്ട് ഞങ്ങളുടെ കൂടെ എയര്‍പോര്‍ട്ടില്‍ വരാമോ എന്നൊക്കെ ചോദിച്ച് കസിന്‍സൊക്കെ കളിയാക്കുമെന്നും നിഖിൽ പറഞ്ഞു.

More from Filmibeat

Read more about: anchor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X