ഇന്റിമേറ്റ് രംഗങ്ങൾ മൂന്നും നാലും ടേക്ക് പോയി; എനിക്ക് കംഫർട്ടബിൾ അല്ല, എല്ലാം മറന്ന് ചെയ്തതാണ്; സ്വാസിക!

ചതുരം സിനിമയിലെ ഇന്റിമേറ്റ് സീനുകൾ ചിത്രീകരിച്ചതിനെ കുറിച്ച് ചിത്രത്തിലെ നായിക സ്വാസിക വിജയ് മനസ്സ് തുറന്നപ്പോൾ..

മലയാളികള്‍ക്കെല്ലാം സുപരിചിതയായ നടിയാണ് സ്വാസിക. സിനിമയിലൂടെയാണ് സ്വാസിക കരിയര്‍ ആരംഭിക്കുന്നത്. തമിഴിൽ ആയിരുന്നു ആദ്യ ചിത്രം. പിന്നീടാണ് സ്വാസിക മലയാളത്തിലെത്തുന്നത്. എന്നാല്‍ സീരിയയിലൂടെയാണ് സ്വാസിക ആദ്യം പ്രേക്ഷകരുടെ ശ്രദ്ധ നേടുന്നത്. സ്വാസിക തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. മലയാളത്തിലെ എക്കാലത്തേയും ജനപ്രീയ പരമ്പരകളില്‍ ഒന്നായ സീതയിലെ നായിക ആയിട്ടാണ് സ്വാസിക കയ്യടി നേടിയത്.

സീതയ്ക്ക് ലഭിച്ച ജനപ്രീതിയിലൂടെ സ്വാസിക വീണ്ടും സിനിമയിലേക്ക് എത്തിയിരുന്നു. ഇടയ്ക്ക് മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും സ്വാസികയെ തേടി എത്തിയിരുന്നു. ഇപ്പോൾ മിനിസ്‌ക്രീനിൽ അവതാരകയായും സിനിമകളിൽ സജീവമായും നിറഞ്ഞു നിൽക്കുകയാണ് സ്വാസിക.

swasika

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഒരുപിടി സിനിമകളിൽ പ്രധാന വേഷങ്ങളിൽ സ്വാസിക എത്തിയിരുന്നു. അതിൽ ഏറ്റവും ശ്രദ്ധ നേടിയ ചിത്രമായിരുന്നു സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത ചതുരം. റോഷൻ മാത്യു, അലൻസിയർ എന്നിവരും പ്രധാന വേഷത്തിൽ എത്തിയ ചിത്രത്തിൽ ഗ്ലാമറസ് റോളിലായിരുന്നു സ്വാസിക എത്തിയത്. സ്വാസികയുടെ പ്രകടനത്തിന് കയ്യടി ലഭിച്ചിരുന്നു.

ഇപ്പോഴിതാ, ചിത്രം റിലീസ് ചെയ്ത് മാസങ്ങൾക്കിപ്പുറം ഓടിടിയിലും എത്തിയിരിക്കുകയാണ് ചിത്രം. അതോടെ സിനിമയെ കുറിച്ചുള്ള ചർച്ചകളും സജീവമായിരിക്കുകയാണ്. അതിനിടെ ചിത്രത്തിലെ ഇന്റിമേറ്റ് രംഗങ്ങളെ കുറിച്ച് ഒരു അഭിമുഖത്തിൽ സ്വാസിക സംസാരിച്ചതും ശ്രദ്ധനേടുകയാണ്.

ചിത്രത്തിലെ ഇന്റിമേറ്റ് രംഗങ്ങൾ ചിത്രീകരിച്ചതിനെ കുറിച്ചും അതിന് എടുത്ത തയ്യാറെടുപ്പുകളെ കുറിച്ചുമാണ് സ്വാസിക സംസാരിച്ചത്. വിശദമായി വായിക്കാം തുടർന്ന്.

'രണ്ടു താരങ്ങളുടെയും കംഫർട്ട് നോക്കിയിട്ടാണ് ആ ഒരു സീൻ കൊറിയോഗ്രാഫി ചെയ്തത്. അധികം ആളുകൾ ഒന്നും നിക്കണ്ട എന്നാണെങ്കിൽ അങ്ങനെ ചെയ്യാമെന്ന് ഡയറക്ടർ പറയും. ഡിസ്റ്റർബൻസ് ആവേണ്ടന്ന് കരുതി വളരെ കുറച്ചു ആളുകൾ മാത്രമായി തന്നെയാണ് ആ സീനുകൾ ഷൂട്ട് ചെയ്തത്. ആദ്യം തന്നെ എന്താണ് എങ്ങനെയാണു ഉദ്ദേശിക്കുന്നത് എന്നൊക്കെ ഡയറക്ടർ പറഞ്ഞു തരും. അതിന്റെ കൊറിയോ ഒക്കെ മനസിലാക്കി പ്ലാൻ ചെയ്തിട്ടേ നമ്മൾ ഷൂട്ടിലേക്ക് പോവുകയുള്ളു,'

'പക്ഷെ എന്നാലും ചിലപ്പോൾ ചില റീടേക്കുകൾ ഒക്കെ വരുമായിരുന്നു. ആദ്യമൊരു ഇന്റിമേറ്റ് സീൻ ചെയ്തപ്പോൾ മൂന്നും നാലും ടേക്ക് പോയി. ഇത് ഡയലോഗിന്റെ ഇടയിൽ ആണ് എന്നതാണ് പ്രശ്‌നമായത്. ഈ ഡയലോഗൊക്കെ കാണാതെ പഠിച്ചു പറയുന്നതിനിടയിൽ തെറ്റി പോയിട്ടുണ്ട്. പിന്നെ ക്യാമറ ഫോക്കസ്, ലൈറ്റ് അങ്ങനെയൊക്കെ പല പ്രശ്നങ്ങളും വന്ന് മൂന്ന് നാല് ടേക്കുകളൊക്കെ പോയിട്ടുണ്ട്,'

'മറ്റേതൊരു സീൻ ചെയ്യുന്നത് പോലെയാണ് ഇന്റിമേറ്റ് സീനും. ഒരു ഫൈറ്റ് സീൻ ചെയ്യുമ്പോൾ ആണെങ്കിലും സോങ് എടുക്കുകയാണെങ്കിലും ഒക്കെ സംവിധായകൻ ഒരു കൊറിയോ ചെയ്യുമല്ലോ. അതുപോലെയാണ് ഇതിലും. ഇതിൽ ടെക്നിക്കലായിട്ടുള്ള പല കാര്യങ്ങളുമൊക്കെ ശ്രദ്ധിച്ചിട്ടാണ് നമ്മൾ ചെയ്യുന്നത്. അല്ലാതെ ആളുകൾ വിചാരിക്കുന്ന പോലൊരു മൈൻഡ് സെറ്റിൽ അല്ല ആർട്ടിസ്റ്റുകളും ടെക്‌നീഷ്യൻസും പ്രവർത്തിക്കുന്നത്,'

'കൂടെയുള്ളവർ, അതിപ്പോൾ സൗണ്ടിന്റെ ആളാണെങ്കിൽ ആ ശബ്‍ദം നന്നായിട്ട് കിട്ടണം എന്ന ചിന്തയിലാകും നിൽക്കുന്ന. നമ്മൾ പറയുന്ന ചില ഡയലോഗുകൾ ചിലപ്പോൾ ഹസ്‌കി ശബ്ദത്തിൽ ആവും. അപ്പോൾ അയാളുടെ ശ്രദ്ധ മൊത്തം അതിലാവും. സ്പോട് എഡിറ്റർ ആണെങ്കിൽ അതിന്റെ ശ്രദ്ധയിലാകും. അങ്ങനെ എല്ലാവരും ഓരോരോ കാര്യങ്ങളിൽ ശ്രദ്ധിച്ച് ഇരിക്കുകയായിരിയ്ക്കും,'

swasika

'അല്ലാതെ അവിടെ ഇന്റിമേറ്റ് സീൻ ആണെന്ന് പറഞ്ഞ് സ്വന്തം ജോലി മറന്ന് നോക്കി നിൽക്കുകയായിരിക്കില്ല. സീൻ ചെയ്യുന്നതിന് മുൻപ് നമ്മുക്കും പ്രിപറേഷൻ ഉണ്ട്. ഡയറക്ടർ പറയുന്നത് കേൾക്കുക. റിഹേഴ്സൽ ചെയ്യുക. കോ-സ്റ്റാർസുമായി ഒന്ന് ചർച്ച ചെയ്യുക അങ്ങനെ ഓരോന്ന് നമ്മളും ചെയ്യും,' സ്വാസിക പറഞ്ഞു.

'പൊതുവെ സിനിമയിൽ ലിപ് ലോക്ക് ചെയ്യലും ചില ഡ്രസ്സുകൾ ഇടുന്നതുമൊക്കെ എനിക്ക് കംഫർട്ടബിൾ അല്ലാത്ത കാര്യങ്ങളാണ്. പക്ഷെ ഞാൻ അതെല്ലാം മറന്ന് ചെയ്തതാണ് ഈ സിനിമയിലാണ്,' എന്നും സ്വാസിക കൂട്ടിച്ചേർത്തു.

Read more about: swasika
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X