For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കജോളും രമ്യ കൃഷ്ണയും ചെയ്ത പോലുള്ള വേഷങ്ങൾ ചെയ്യണം; അത് സ്വപ്‌നം കാണാറുണ്ട്: സ്വാസിക

  |

  മലയാള മിനിസ്ക്രീൻ, ബിഗ് സ്ക്രീൻ പ്രേക്ഷകർക്ക് ഒരുപോലെ സുപരിചിതയായ താരമാണ് സ്വാസിക. സിനിമകളിലും സീരിയലിലും സജീവമാണ് നടി. അവതാരക എന്ന നിലയിലും സ്വാസിക തിളങ്ങിയിട്ടുണ്ട്. സിനിമയിലൂടെയാണ് സ്വാസിക അഭിനയത്തിലേക്ക് എത്തിയതെങ്കിലും ജനപ്രീതി നേടിയത് ടെലിവിഷന്‍ പരമ്പരകളിലൂടെ ആയിരുന്നു.

  സൂപ്പര്‍ ഹിറ്റായ സീത എന്ന പരമ്പരയാണ് നടിയുടെ മിനിസ്ക്രീൻ കരിയറിൽ വഴിത്തിരിവായത്. സീരിയലിൽ സജീവമായിരിക്കെ തന്നെ സിനിമയിൽ നിന്നടക്കം മികച്ച അവസരങ്ങൾ സ്വാസികയെ തേടി എത്തുകയായിരുന്നു. 2019 ൽ വാസന്തി എന്ന ചിത്രത്തിലൂടെ മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ഫിലിം ക്രിട്ടിക്സ് പുരസകരവും നേടിയിട്ടുണ്ട് സ്വാസിക.

  Also Read: എന്നെക്കാളും വലിയ മകളാണല്ലോ, ഇമേജ് തകരും; മീനയുടെ കണ്ണ് കലങ്ങി; കഥ പറയുമ്പോൾ സിനിമയെക്കുറിച്ച് മുകേഷ്

  നിലവിൽ മലയാള സിനിമയിൽ വളരെ സജീവമാണ് സ്വാസിക. സ്വാസിക അഭിനയിച്ച മൂന്ന് സിനിമകളാണ് അടുത്തിടെ പുറത്തിറങ്ങിയത്. കുമാരി, ഓട്ടോറിക്ഷാക്കാരന്റെ ഭാര്യ, ചതുരം എന്നിവയാണ് ചിത്രങ്ങൾ. ഇതിൽ ചതുരത്തിൽ കേന്ദ്ര കഥാപാത്രമായ സെലേന എന്ന കഥാപാത്രത്തെയാണ് സ്വാസിക അവതരിപ്പിച്ചത്. ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയതും ഈ ചിത്രമാണ്.

  സിദ്ധാർഥ് ഭരതനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഒരു ഇടവേളയ്ക്ക് ശേഷം മലയാളത്തിൽ പുറത്തിറങ്ങിയ ഇറോട്ടിക് ഗണത്തിൽ പെടുന്ന ചിത്രമാണിത്. റോഷൻ മാത്യു, അലൻസിയർ എന്നിവരാണ് ആണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മികച്ച പ്രതികരണങ്ങൾ നേടി ചിത്രം പ്രദർശനം തുടരുകയാണ്.

  അതേസമയം, ചിത്രത്തിലെ ഇറോട്ടിക് രംഗങ്ങൾ സിനിമയുടെ പോസ്റ്ററും ട്രെയിലറുകളും വന്നപ്പോൾ തന്നെ ചർച്ചയായി മാറിയിരുന്നു. വളരെ ബോൾഡായ കഥാപാത്രത്തെയാണ് ചിത്രത്തിൽ സ്വാസിക അവതരിപ്പിക്കുന്നത്. സ്വാസികയുടെ കരിയറിലെ തന്നെ വേറിട്ട വേഷങ്ങളിൽ ഒന്നാണിത്. പത്ത് വർഷത്തെ കരിയറിൽ ഏറെ പ്രാധാന്യമുള്ള നായിക വേഷം കിട്ടിയപ്പോൾ നോ പറയാൻ തോന്നിയില്ല എന്നാണ് ചിത്രം തിരഞ്ഞെടുത്തതിനെ കുറിച്ച് സ്വാസിക പറഞ്ഞത്.

  ഇപ്പോഴിതാ, സ്വാസികയുടെ പഴയ ഒരു അഭിമുഖം ശ്രദ്ധനേടുകയാണ്. ശോഭനയെ റോൾ മോഡലായി കാണുന്ന താൻ ചെയ്യാൻ ആഗ്രഹിക്കുന്ന വേഷങ്ങളെ കുറിച്ചാണ് സ്വാസിക കൗമുദിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുന്നത്. ചരിത്ര സിനിമകളുടെ ഭാഗമാകണമെന്നും രമ്യ കൃഷ്ണയും കാജോളും ചെയ്തത് പോലുള്ള നെഗറ്റീവ് കഥാപാത്രങ്ങൾ ചെയ്യണം എന്നുമാണ് സ്വാസിക പറയുന്നത്. സ്വാസികയുടെ വാക്കുകൾ ഇങ്ങനെ.

  'എനിക്ക് ഒരു ചരിത്ര സിനിമയുടെ ഭാഗമാകണം എന്ന് ആഗ്രഹമുണ്ട്. ഉദാഹരണത്തിന് കണ്ണകി പോലുള്ള സിനിമകൾ അതിൽ കണ്ണകി ആയാൽ കൊള്ളാമെന്നുണ്ട്. അതുപോലെ ഈ നാഗങ്ങളെ സംബന്ധിച്ച സിനിമകൾ. നാഗകന്യക എന്നൊക്കെ പറയുമ്പോൾ ഒരു ഫീലുണ്ടാകുമല്ലോ. അങ്ങനെ അത്തരത്തിലുള്ള കഥാപാത്രങ്ങൾ ചെയ്യണമെന്നുണ്ട്,'

  Also Read: ഭാര്യക്ക് പ്രസവ വേദന, ഭര്‍ത്താവിന് ഗാനമേള; മോനെ കമ്പിളിപ്പുതപ്പില്‍ പൊതിഞ്ഞ് എന്റെ മടിയില്‍ വച്ചു!

  'അതുപോലെ പഴയ സീരിയൽ ഉണ്ടല്ലോ അലാവുദ്ധീന്റെ അത്ഭുത വിളക്ക്. അതൊക്കെ കാണുമ്പോൾ അതിൽ ഒരു നായികയുണ്ടല്ലോ വളരെ ഫെയറി ഒക്കെ ആയിട്ട്. അങ്ങനത്തെ കഥാപാത്രങ്ങൾ ചെയ്യാൻ ഇഷ്ടമാണ്. പിന്നെ നെഗറ്റീവ് കഥാപാത്രങ്ങൾ ചെയ്യാൻ ആഗ്രഹമുണ്ട്. സിനിമയിലൊക്കെ നെഗറ്റീവ് ഷേഡുള്ള കഥാപാത്രങ്ങൾ വന്ന ചെയ്യണം,'

  'എനിക്ക് എല്ലാത്തിനും ഓരോ ഉദാഹരണങ്ങൾ ഉണ്ട്. നെഗറ്റീവ് എന്ന് പറയുമ്പോൾ പടയപ്പയിൽ രമ്യ മാം ചെയ്ത പോലുള്ള അല്ലെങ്കിൽ ഗുപ്തിലെ കജോൾ ചെയ്ത പോലത്തെ, അങ്ങനത്തെ കഥാപാത്രങ്ങൾ ഒക്കെ കാണുമ്പോൾ അങ്ങനെയുള്ള സിനിമകൾ ചെയ്യണം എന്നൊരു ആഗ്രഹം. അങ്ങനെയുണ്ട്. സ്വപ്‌നം കാണാറുണ്ട്,' സ്വാസിക പറഞ്ഞു.

  Read more about: swasika
  English summary
  When Chathuram Actress Swasika Opens Up The Roles She Want To Portray In Movies
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X