ഞങ്ങൾക്ക് മക്കളില്ല, സെറ്റിൽഡ് ആയശേഷം മതിയെന്നായിരുന്നു പ്ലാൻ; അമ്മയുടെ വിയോഗം തളർത്തി: രഞ്ജിനി!

മലയാളികൾക്ക് ഇന്നും കല്യാണക്കുട്ടിയാണ് നടി രഞ്ജിനി. ഒരുകാലത്ത് തെന്നിന്ത്യൻ സിനിമയിൽ നിറഞ്ഞുനിന്നിരുന്ന രഞ്ജിനിയെ മലയാളി പ്രേക്ഷകർ ഓർക്കുന്നത് ചിത്രത്തിലെ ആ കഥാപാത്രത്തിലൂടെയാണ്. സിംഗപ്പൂരില്‍ ജനിച്ച് വളര്‍ന്ന രഞ്ജിനി മുതൽ മര്യാദൈ എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. നടൻ ഭാഗ്യരാജുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നവരായിരുന്നു രഞ്ജിനിയുടെ കുടുംബം. ആ ബന്ധമാണ് നടിയെ സിനിമയിലെത്തിച്ചത്.

തമിഴില്‍ അരങ്ങേറി ഒരുപിടി സിനിമകൾ ചെയ്ത ശേഷമാണ് രഞ്ജിനി മലയാളത്തിലേക്ക് എത്തുന്നത്. സ്വാതി തിരുന്നാൾ ആയിരുന്നു ആദ്യ ചിത്രം. പിന്നീടാണ് മലയാളത്തിലെ എക്കാലത്തേയും വലിയ ഹിറ്റുകളിലൊന്നായ ചിത്രം സിനിമയിൽ നായികയാകുന്നത്. ചിത്രം രഞ്ജിനിയുടെ കരിയറിൽ വലിയ വഴിത്തിരിവായി മാറി. തുടർന്ന് മലയാളത്തിൽ നിന്ന് നിരവധി അവസരങ്ങളാണ് നടിയെ തേടി എത്തിയത്. 90 കളുടെ തുടക്കം വരെ സിനിമയിൽ സജീവമായി നിന്നിരുന്ന രഞ്ജിനി, നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി.

ranjini

എന്നാല്‍ പിന്നീട് താരം സിനിമയില്‍ നിന്നും ഇടവേള എടുക്കുകയായിരുന്നു. ഇടയ്ക്ക് മലയാളത്തിലേക്ക് വീണ്ടും തിരിച്ചുവന്നുവെങ്കിലും തുടര്‍ന്ന് അഭിനയിച്ചില്ല. വിവാഹത്തോടെയാണ് രഞ്ജിനി സിനിമയിൽ നിന്ന് വിട്ടു നിന്നത്. കൊച്ചി സ്വദേശിയായ പിയറിനെയാണ് നടി വിവാഹം കഴിച്ചത്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. ഇപ്പോഴിതാ, തന്റെ പ്രണയവിവാഹത്തെ കുറിച്ച് രഞ്ജിനി സംസാരിക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. കൈരളിക്ക് മുൻപ് നൽകിയ അഭിമുഖത്തിൽ നിന്നുള്ള ഭാഗങ്ങളാണ് ശ്രദ്ധനേടുന്നത്.

ഓൺലൈൻ വഴിയാണ് സൗഹൃദം തുടങ്ങുന്നത് ഒരിക്കൽ അദ്ദേഹം പ്രൊപ്പോസ് ചെയ്തു. ഐ ലവ് യു എന്ന് ലെറ്റർ വഴി അറിയിക്കുകയായിരുന്നു. അപ്പോഴും താൻ സിനിമ നടി ആണെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു എന്നാണ് രഞ്ജിനി അഭിമുഖത്തിൽ പറയുന്നത്. രഞ്ജിനി നടി ആണെന്നതിൽ തനിക്കൊരു ബുദ്ധിമുട്ടും തോന്നിയില്ലെന്ന് പിയർ പറയുന്നു.

അമ്മ എതിർപ്പൊന്നും പറഞ്ഞില്ല. വളരെ താമസിച്ച് വിവാഹം ചെയ്ത ആളാണ് ഞാൻ. മാത്രമല്ല വീട്ടിൽ അത്ര സ്ട്രിക്ട് ഒന്നും ആയിരുന്നില്ല. അവർക്ക് നമ്മൾ ഒരു അഭിമാനമാണെങ്കിൽ ഉറപ്പായും എല്ലാം കാര്യങ്ങൾക്കും അവർ നമുക്കൊപ്പം ഉണ്ടാകും. വളരെ പക്വതയോടെ എടുത്ത തീരുമാനം ആയിരുന്നതിനാലും എതിർപ്പുകൾ ഉണ്ടായിരുന്നില്ല, രഞ്ജിനി പറഞ്ഞു.

പിയറിന്റെ വീട്ടിൽ അച്ഛനും അമ്മയും രണ്ടു സഹോദരങ്ങളാണുള്ളത്. ആദ്യം വിവാഹം രജിസ്റ്റർചെയ്തു. പിന്നീട് ക്രിസ്ത്യൻ ആചാര പ്രകാരം വിവാഹം നടത്തുകയായിരുന്നു. കൊച്ചിയിൽ വച്ചായിരുന്നു വിവാഹം നടന്നത്. അധികം പബ്ലിസിറ്റി ഒന്നും വിവാഹത്തിന് കൊടുത്തിരുന്നില്ലെന്നും രഞ്ജിനി പറയുന്നു.

ranjini

വീണ്ടും അഭിനയത്തിലേക്ക് വരണമെന്ന് തോന്നിയിട്ടില്ലെന്നും രഞ്ജിനി വ്യക്തമാക്കി. എനിക്ക് ഡിഗ്രി സർട്ടിഫിക്കറ്റുകൾ ഉണ്ടായിരുന്നു. മറ്റൊരു ജോലി കിട്ടും എന്ന് ഉറപ്പായിരുന്നു. വർഷങ്ങളോളം ജോലി ചെയ്ത ആളാണ്. അക്കാര്യത്തിൽ എനിക്ക് കോൺഫിഡൻസ് ഉണ്ടായിരുന്നു, രഞ്ജിനി പറഞ്ഞു.

നാട്ടിൽ വന്നപ്പോൾ ഒരു വർഷത്തിനുശേഷമാണ് ഞാൻ ആളുകൾക്ക് മുഖം കൊടുക്കുന്നത്. കാരണം അമ്മയ്ക്ക് ക്യാൻസർ ആയിരുന്നു. എന്റെ ജീവിതത്തിലെ പില്ലർ ആയിരുന്നു അമ്മ. അപ്പോൾ അമ്മയുടെ വിയോഗം എന്നെ തളർത്തിയെന്നും രഞ്ജിനി പറഞ്ഞു. ഭാര്യ നടി ആയതിൽ തനിക്ക് അഭിമാനമുണ്ടെന്നാണ് പിയർ അഭിമുഖത്തിൽ പറയുന്നത്. ഞങ്ങൾക്ക് മക്കളില്ല പ്ലാനിങ്ങിൽ ആണ്. സെറ്റിൽഡ് ആയശേഷം മതിയെന്നായിരുന്നു പ്ലാൻ എന്നും അഭിമുഖത്തിൽ രഞ്ജിനിയും ഭർത്താവും പറയുന്നുണ്ട്.

More from Filmibeat

Read more about: ranjini
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X