ഹെയർസ്റ്റൈൽ കണ്ട് മമ്മൂക്ക ചോദിച്ചത്! കുളിക്കാറുണ്ടോ എന്നാണ് എല്ലാവർക്കും അറിയേണ്ടത്; പ്രയാഗ പറയുന്നു

ബാലതാരമായെത്തി പിന്നീട് മലയാള സിനിമയിലെ യുവനായികമാരിൽ ശ്രദ്ധേയ താരമായി മാറിയ നടിയാണ് പ്രയാഗ മാർട്ടിൻ. ഒരു മുറൈ വന്ത് പാർത്തായ എന്ന സിനിമയിലൂടെയാണ് പ്രയാഗ ആദ്യമായി നായികയാകുന്നത്. ആദ്യ സിനിമയിലൂടെ തന്നെ നിരവധി പേരുടെ ഹൃദയം കീഴടക്കാൻ പ്രയാഗയ്ക്ക് കഴിഞ്ഞു. തുടർന്ന് പാവ, കട്ടപ്പനയിലെ ഋത്വിക് റോഷൻ, ഒരേ മുഖം, ഫുക്രി, പോക്കിരി സൈമൺ, രാമലീല, ബ്രദേഴ്‌സ് ഡേ എന്നിങ്ങനെ നിരവധി സിനിമകളിലാണ് പ്രയാഗ അഭിനയിച്ചത്.

ഒരുപിടി അന്യഭാഷാ സിനിമകളിലും പ്രയാഗ തിളങ്ങിയിട്ടുണ്ട്. ഡാൻസ് പാർട്ടിയാണ് പ്രയാഗയുടെ ഏറ്റവും പുതിയ ചിത്രം. പ്രയാഗയുടേതായി ഒരിടവേളയ്ക്ക് ശേഷം എത്തുന്ന സിനിമയാണിത്. ഷൈൻ ടോം ചാക്കോ നായകനാകുന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ആഴ്‌ച നടന്നിരുന്നു. ഓഡിയോ ലോഞ്ചിനെത്തിയ പ്രയാഗയുടെ ലുക്ക് സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തിരുന്നു. കഴിഞ്ഞ കുറച്ചു കാലമായി പ്രയാഗയുടെ ലുക്ക് ആരാധകരിക്കിടയിലെ ചർച്ച വിഷയമാണ്.

Prayaga Martin

പ്രയാഗയുടെ പുതിയ ലുക്കിൽ ഏറ്റവും ശ്രദ്ധനേടിയ ഒന്ന് നടിയുടെ ഹെയർസ്റ്റൈലാണ്. പ്രയാഗയുടെ പുതിയ ഹെയർസ്റ്റൈൽ കണ്ട് പലരും അമ്പരന്നിരുന്നു. വിദേശ സ്റ്റൈലിൽ പല വർണ്ണങ്ങളിൽ നൂലുകൾ കൊണ്ട് ബ്രെയ്ഡ് ചെയ്ത നിലയിലായിരുന്നു പ്രയാഗയുടെ തലമുടി. ഇത് കണ്ടിട്ട് കുട്ടി കുളിക്കാറുണ്ടോ എന്ന ചോദ്യവുമായും പലരും എത്തിയിരുന്നു. ഇപ്പോഴിതാ മമ്മൂക്കയും തന്നോട് ഇതേ ചോദ്യം ചോദിച്ചിരുന്നു എന്ന് പറയുന്ന പ്രയാഗയുടെ ഒരു വീഡിയോ ശ്രദ്ധനേടുകയാണ്.

പുതിയ ചിത്രം ഡാൻസ് പാർട്ടിയിൽ ഈ ഹെയർസ്റ്റൈലിലാണ് പ്രയാഗ എത്തുന്നത്. ചിത്രത്തിലെ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഒരു ഗാനം വൈറലായി മാറിയിരുന്നു. അതിനു പിന്നാലെയാണ് മനോരമയിലെ ക്രേസി സ്റ്റാർസ് എന്ന പരിപാടിയിൽ മുടിയെ കുറിച്ച് പ്രയാഗ സംസാരിക്കുന്ന വീഡിയോ വൈറലായത്. ഹിമാചലിലും മറ്റുമായി യാത്ര ചെയ്തപ്പോൾ ഒരു താല്പര്യം തോന്നി ചെയ്തതാണ് ഈ ഹെയർസ്റ്റൈലെന്നാണ് പ്രയാഗ പറയുന്നത്.

നാട്ടിലെത്തിയപ്പോൾ ഹെയർസ്റ്റൈലിനെ കുറിച്ച് പലരും പലതും പറഞ്ഞെന്നും പ്രയാഗ പറഞ്ഞു. മമ്മൂക്കയെ കണ്ടപ്പോൾ മമ്മൂക്കയും ഇതേക്കുറിച്ച് ചോദിച്ചു. എവിടുന്നാണ് ചെയ്തത്. എങ്ങനെയാണ് ഇത് അഴിക്കുക, കുട്ടി കുളിക്കാറുണ്ടോ എന്നൊക്കെ ചോദിച്ചു. എല്ലാവരും ഇപ്പോൾ ആദ്യം ചോദിക്കുന്നത് ഇതാണ്. എങ്ങനെ മാനേജ് ചെയ്യുന്നോ എന്നൊക്കെയാണ് ചോദ്യം. ബുദ്ധിമുട്ട് ആണെന്നതൊക്കെ വെറും തോന്നലാണ്. സ്ഥിരമായി തലമുടി കഴുകും പോലെത്തന്നെ ബ്രെയ്‌ഡഡ് ഹെയറും കഴുകാമെന്ന് പ്രയാഗ വ്യക്തമാക്കി.

അതേ സമയം കഴിഞ്ഞ കുറച്ചു കാലമായി ഈ പുതിയ ലുക്കിന്റെയും സ്റ്റൈലിന്റെയും പേരിൽ ഒരുപാട് വിമർശനങ്ങൾ പ്രയാഗയ്ക്ക് കേൾക്കേണ്ടി വരുന്നുണ്ട്. എന്നാൽ ഇതൊന്നും താരം മൈൻഡ് ചെയ്യുന്നില്ല. വിമർശിക്കുന്നവർക്ക് നൽകാൻ മറുപടിയും പ്രയാഗയുടെ പക്കലുണ്ട്. ഡാൻസ് പാർട്ടിയുടെ ഓഡിയോ ലോഞ്ചിന് ശേഷം മാധ്യമങ്ങളെ കണ്ടപ്പോൾ വിമർശകർക്ക് താരം മറുപടി നൽകിയിരുന്നു. എന്തിടണം എന്നുള്ളത് ഓരോരുത്തരുടേയും ഇഷ്ടമല്ലേ? എന്നായിരുന്നു പ്രയാഗയുടെ പ്രതികരണം.

Prayaga Martin

കേരളത്തിലുള്ളവര്‍ക്ക് പറ്റുന്നില്ല എന്ന കമന്റ് റിപ്പോര്‍ട്ടര്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ അതിന് ഞാനെന്ത് ചെയ്യാനാണ് ബ്രോ? എന്നായിരുന്നു പ്രയാഗയുടെ മറുപടി. മറ്റുള്ളവരുടെ ഇഷ്ടത്തിന് അനുസരിച്ചാണോ എന്റെ ഇഷ്ടത്തിന് അനുസരിച്ചാണോ ഞാന്‍ ജീവിക്കേണ്ടത്? എന്നും പ്രയാഗ ചോദിച്ചു. ഇത് മലയാള നടിയ്ക്ക് ചേരില്ലെന്നാണ് പറയുന്നതെന്ന് റിപ്പോര്‍ട്ടര്‍ പറഞ്ഞപ്പോള്‍ മലയാളം നടിയെന്ന നിലയില്‍ ഞാന്‍ എപ്പോഴും അടച്ചു കെട്ടി, പൂട്ടിക്കെട്ടി ഉടുപ്പിടണം എന്നാണോ പറയുന്നതെന്ന് പ്രയാഗ ചോദിച്ചു.

ആളുകള്‍ നെഗറ്റീവ് കമന്റിടുന്നതിനെക്കുറിച്ച് റിപ്പോര്‍ട്ടര്‍ ചോദിച്ചപ്പോള്‍ അതിനെന്താ? അത് അവരോട് പോയി ചോദിക്കൂ. പോയി കമന്റിട്ടവരോട് ചോദിക്കൂ. നെഗറ്റിവിറ്റി പ്രചരിപ്പിക്കുന്നവരോട് ചോദിക്കൂ. എന്നായിരുന്നു പ്രയാഗ മാർട്ടിന്റെ മറുപടി.

Read more about: prayaga martin
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X