'നീ നല്ലോണം നോക്കിക്കോണം കേട്ടോ' എന്ന് മമ്മൂക്ക പറയും'; അച്ഛന്‍ മൂപ്പരുടേത് കൂടിയാണ്!

മലയാളത്തിന്റെ മഹാനായ എഴുത്തുകാരന്‍ എംടി വാസുദേവന്‍ നായര്‍ വിടവാങ്ങിയിരിക്കുകയാണ്. ഒരിക്കലും മറക്കാത്ത ഓര്‍മ്മകള്‍ ബാക്കിയാക്കി എംടി അനന്തതയിലേക്ക് നടന്നു നീങ്ങിയിരിക്കുകയാണ്. എംടിയുടെ വിയോഗം സിനിമാ ലോകത്തിനും തീരാവേദനയാണ്. എണ്ണം പറഞ്ഞ സിനിമകള്‍ സമ്മാനിച്ച സംവിധായകനും തിരക്കഥാകൃത്തുമൊക്കെയായിരുന്നു എംടി.

പ്രിയ കഥാകാരന്റെ വേര്‍പാടില്‍ സിനിമാ ലോകത്തു നിന്നും മമ്മൂട്ടിയും മോഹന്‍ലാലുമടക്കമുള്ള പ്രമുഖരെല്ലാം അനുശോചനവുമായി എത്തിയിട്ടുണ്ട്. വളരെ വൈകാരികമായിട്ടായിരുന്നു മമ്മൂട്ടിയും മോഹന്‍ലാലുമെല്ലാം പ്രതികരിച്ചതും. ഇരുവരുമായി വളരെ അടുത്ത ബന്ധമുണ്ടായിരുന്നു എംടിയ്ക്ക്.

MT Vasudevan Nair

മമ്മൂട്ടിയും എംടിയും തമ്മിലുള്ള ബന്ധം മമ്മൂട്ടിയുടെ കരിയറിനോളം തന്നെ പഴക്കവും ആഴവുമുള്ളതാണ്. തന്റെ സിനിമയിലെ നായകന്‍ എന്നതിലുപരിയായി അവര്‍ക്കിടയിലുണ്ടായിരുന്നത് അച്ഛന്‍ മകന്‍ ബന്ധമാണെന്ന് പലപ്പോഴും തോന്നിപ്പിച്ചിരുന്നു. ഒരിക്കല്‍ എംടിയും മമ്മൂട്ടിയും തമ്മിലുള്ള ആത്മബന്ധത്തെക്കുറിച്ച് എംടിയുടെ മകള്‍ അശ്വതി നായര്‍ മനസ് തുറന്നിരുന്നു.

മനോരഥങ്ങളുടെ പ്രൊമോഷന്റെ ഭാഗമായി സില്ലി മോങ്ക്സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തിലാണ് അശ്വതി ഇരുവരുടെയും ബോണ്ടിങിനെ കുറിച്ച് സംസാരിച്ചത്. അച്ഛനെ നന്നായി നോക്കണമെന്ന് മമ്മൂട്ടി ഇടയ്ക്ക് പറയുമെന്നും അച്ഛന്‍ മൂപ്പരുടേത് കൂടിയാണെന്ന് ആ വാക്കുകളില്‍ നിന്ന് മനസിലാകുമെന്നുമാണ് അശ്വതി പറഞ്ഞത്. അച്ഛന് ഏറ്റവും പ്രിയപ്പെട്ടവരില്‍ ഒരാളാണ് മമ്മൂക്ക. തിരിച്ച് മമ്മൂക്കക്കും അതുപോലെയാണ്. ഒരു പ്രത്യേക വാത്സല്യം അച്ഛന് മമ്മൂക്കയോടുണ്ട് എന്നാണ് അശ്വതി പറയുന്നത്.

എന്റെ വിവാഹനിശ്ചയം ചെന്നൈയില്‍ വെച്ചായിരുന്നു നടന്നത്. സിനിമാ ഫീല്‍ഡില്‍ നിന്ന് അച്ഛന്‍ ആകെ വിളിച്ചത് ഹരിഹരന്‍ അങ്കിളിനേയും മമ്മൂക്കയേയും മാത്രമാണ്. വേറെ ആരെയും അച്ഛന്‍ വിളിച്ചിരുന്നില്ലെന്നും അശ്വതി ചൂണ്ടിക്കാണിക്കുന്നുണ്ട്. ''നീ നല്ലോണം നോക്കിക്കോണം കേട്ടോ എന്ന് മമ്മൂക്ക എന്നോട് പറയാറുണ്ട്.അച്ഛന്‍ മൂപ്പരുടേത് കൂടിയാണെന്നുള്ള ഓര്‍മപ്പെടുത്തലാണ് എനിക്ക് അത്. ഒരു പ്രൊട്ടക്ടീവ് സ്ട്രീക്ക് മമ്മൂക്കക്ക് അച്ഛനോടുണ്ട്. അച്ഛനെ നന്നായി നോക്കിയില്ലെങ്കില്‍ മമ്മൂക്ക എന്നെ വഴക്ക് പറയാറുണ്ട്. ചെറുപ്പം മുതലേ ഞാന്‍ കണ്ടുവളരുന്നതാണ് അവര്‍ തമ്മിലുള്ള ബന്ധം'' അശ്വതി പറയുന്നു.

അതേസമയം എംടിയെക്കുറിച്ചുള്ള മമ്മൂട്ടിയുടെ കുറിപ്പ് ഉള്ളു പൊള്ളുന്നതാണ്. എംടിയുടെ ഹൃദയത്തില്‍ ഒരിടം ലഭിച്ചതാണ് സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമെന്നാണ് മമ്മൂട്ടി പറയുന്നത്. മമ്മൂട്ടിയുടെ കുറിപ്പ് ഇങ്ങനെ...

ചിലരെങ്കിലും പറയാറുണ്ട് എം.ടിയാണ് മമ്മൂട്ടിയെ കണ്ടെത്തിയതെന്ന്.കാണാന്‍ ആഗ്രഹിച്ചതും അതിനായി പ്രാര്‍ത്ഥിച്ചതും അങ്ങനെ അദ്ദേഹത്തെ കണ്ടെത്തിയതും ഞാനായിരുന്നു.കണ്ട ദിവസം മുതല്‍ ആ ബന്ധം വളര്‍ന്നു.
സ്‌നേഹിതനെപ്പോലെ, സഹോദരനെപ്പോലെ അത് പെരുകി.

MT Vasudevan Nair

നാലഞ്ച് മാസം മുമ്പ് എറണാകുളത്ത് ഒരു പ്രോഗ്രാമിനിടയില്‍ കാലിടറിയ അദ്ദേഹത്തെ പിടിക്കാനാഞ്ഞ എന്റെ നെഞ്ചില്‍ ചാഞ്ഞു നിന്നപ്പോള്‍,
ആ മനുഷ്യന്റെ മകനാണു ഞാനെന്നു എനിക്ക് തോന്നി.

ആ ഹൃദയത്തിലൊരിടം കിട്ടിയതാണ്
സിനിമാ ജീവിതം കൊണ്ട് എനിക്കു ലഭിച്ച ഏറ്റവും വലിയ ഭാഗ്യം. അദ്ദേഹത്തിന്റെ ആത്മാംശമുള്ള നിരവധി കഥാപാത്രങ്ങളെ ഞാനവതരിപ്പിച്ചിട്ടുണ്ട്.അതൊന്നും ഓര്‍ക്കുന്നില്ലിപ്പോള്‍.ഒരു യുഗപ്പൊലിമ മങ്ങി മറയുകയാണ്. എന്റെ മനസ്സ് ശൂന്യമാവുന്ന പോലെ തോന്നുന്നു.ഞാനെന്റെ ഇരു കൈകളും മലര്‍ത്തിവെക്കുന്നു.

More from Filmibeat

Read more about: mt vasudevan nair mammootty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X