ആ നോ പറഞ്ഞില്ലായിരുന്നെങ്കിൽ കരിയർ മാറിയേനെ; ദീപിക റിജക്ട് ചെയ്ത ചിത്രങ്ങൾ ഏതെല്ലാം

ബോളിവുഡ് സിനിമയിൽ ഏറ്റവും താരമൂല്യമുള്ള അഭിനേത്രിയാണ് ദീപിക പദുക്കോൺ. ​ഗ്ലാമറസ് വേഷങ്ങൾ ചെയ്ത് പേരെടുക്കുന്ന നായികമാരിൽ നിന്ന് വ്യത്യസ്ഥമായി മികച്ച പ്രകടനങ്ങൾ കാഴ്ച വെച്ച് വളർന്നയാളാണ് ദീപിക. അതിനാൽ ലോക സിനിമയിൽ തന്നെ ദീപികക്ക് ഫാൻസ് ഉണ്ട്. ലോക സിനിമ എന്ന് പറയുമ്പോൾ 2017ൽ ഡബിൾ എക്സ് ദ റിട്ടേൺ ഓഫ് ക്സാന്റർ കേജ് എന്ന ചിത്രത്തിലൂടെ ഹോളിവുഡിലും അരങ്ങേറ്റം കുറിച്ചിരുന്നു.

തന്റെ മെയ് വഴക്കം കൊണ്ട് ഏത് വേഷവും അനായാസം ഇണങ്ങുന്ന ദീപിക നിരവധി വേഷങ്ങൾ ഇതിനോടകം ചെയ്തു. ചെന്നൈ എക്സ്പ്രസിലെ മീനമ്മയും, യെ ജവാനി ഹെ ദിവാനിയിലെ നൈന തൽവാറും, പികു, മസ്താനി, റാണി പത്മാവതി, ഫൈറ്ററിലെ മിനാൾ മിന്നി തുടങ്ങി എത്രയെത്ര വ്യത്യസ്തങ്ങളായ വേഷങ്ങൾ. ഇതൊന്നും മറ്റൊരാൾ ചെയ്താൽ ഇത്രയും മനോഹരമാവില്ല. ഇതിൽ ഏറ്റവും മനോഹരമായി തോന്നിയത് പികു ബാനർജി എന്ന കഥാപാത്രമാണ്.

deepika

പിരീയഡ് ഡ്രാമകൾ ചെയ്യുന്നതിൽ നിലവിൽ ദീപികയല്ലാതെ മറ്റൊരു ഓപ്ഷൻ ഇല്ലെന്ന് വേണം പറയാൻ. എന്നാൽ ചില സിനിമകൾ ദീപിക വേണ്ടെന്ന് വെച്ചിട്ടുണ്ട്. എന്നാൽ പിൽകാലത്ത് അവയെല്ലാം സൂപ്പർ ഹിറ്റുകളും ആയിട്ടുണ്ട്. നോ പറഞ്ഞില്ലായിരുന്നെങ്കിൽ ഹിറ്റ് ലിസ്റ്റിൽ ഈ ചിത്രങ്ങളും താരത്തിന് സ്വന്തമായേനെ. അത്തരം റിജക്ട് ചെയ്ത സിനിമകൾ ഏതെല്ലാമെന്ന് നോക്കാം;

ഗം​ഗുഭായി കത്യാവാഡി (2022)
സഞ്ജയ് ലീല ബൻസാലിയുടെ‌ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമാണ്. സിനിമക്ക് മികച്ച പ്രതികരണം ലഭിച്ചിരുന്നു, ഒപ്പം ആ വർഷത്തെ മികച്ച നടിക്കുള്ള ദേശീയ അവാർഡ് ആലിയ ബട്ടിന് നേടി കൊടുത്തതും ​ഗം​ഗുഭായി ആണ്. ആലിയ ഭട്ടിന് മുൻപ് ചിത്രത്തിലേക്ക് ആദ്യം കാസ്റ്റ് ചെയ്തത് ദീപികയെയായിരുന്നു. ചില കാരണങ്ങൾ കൊണ്ട് താരം അത് നിരസിച്ചു.

സുൽത്താൻ (2016)
അലി അബ്ബാസ് സഫർ സംവിധാനം ചെയ്ത ചിത്രമാണ് സുൽത്താൻ. സൽമാൻ ഖാനൊപ്പം അഭിനയിക്കാൻ തനിക്ക് താല്പര്യമുണ്ടെന്ന് ദീപിക പറഞ്ഞിരുന്ന സമയത്താണ് സുൽത്താനെത്തുന്നത്. എന്നാൽ മറ്റു സിനിമകളുടെ തിരക്കുകൾ കാരണം താരത്തിന് ഈ ഓഫർ തള്ളിക്കളയേണ്ടി വന്നു. പിന്നീട് അനുഷ്ക ശർമ്മയാണ് ചിത്രത്തിൽ നായികയായെത്തിയത്.

റോയ് (2015)
വിക്രംജിത് സിംഗ് സംവിധാനം ചെയ്ത പ്രണയ ചിത്രമായിരുന്നു റോയ്. രൺബീർ കപൂറാണ് ചിത്രത്തിൽ ടൈറ്റിൽ റോൾ അവതരിപ്പിച്ചത്. ഒപ്പം അർജുൻ രാംപാലും ജാക്വലിൻ ഫെർണാണ്ടസും പ്രധാന വേഷങ്ങളിലുണ്ടായിരുന്നു. ദീപിക ഈ ചിത്രം ഉപേക്ഷിച്ചതോടെയാണ് നായികയായി ജാക്വലിൻ ഫെർണാണ്ടസ് ചിത്രത്തിന്റെ ഭാ​ഗമാകുന്നത്.

ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് 7 (2015)

ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് 7 ചിത്രത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചിരുന്നു. എന്നാൽ ഗോലിയോൻ കി രാസ്‌ലീല രാം - ലീല എന്ന ചിത്രത്തിന്റെ ഷൂട്ടിം​ഗ് ഉള്ളതിനാൽ ആ അവസരവും ഉപേക്ഷിച്ചു.

deepika

ധൂം 3 (2013)
ധൂം സീരീസിൽ അവസാനം ഇറങ്ങിയ ചിത്രമാണിത്. ആമിർഖാൻ പ്രധാന വേഷത്തിലെത്തിയ ചിത്രത്തിൽ നായികയായി ആദ്യം പരി​ഗണിച്ചത് ദീപിക പദുക്കോണിനെയായിരുന്നു. മറ്റ് ചിത്രങ്ങളുടെ തിരക്കുകൾ കാരണം താരത്തിന് അഭിനയിക്കാൻ സാധിച്ചില്ല. അങ്ങനെയാണ് അണിയറപ്രവർത്തകർ കത്രീന കൈഫിനെ നായികയായി പരി​ഗണിക്കുന്നത്.

ജബ് തക് ഹേ ജാൻ (2012)
ഷാരൂഖ് ഖാൻ, അനുഷ്ക ശർമ്മ, കത്രീന കൈഫ് എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രം. കത്രീന അവതരിപ്പിച്ച മീരയെന്ന കഥാപാത്രം ചെയ്യാൻ ആദ്യം സമീപിച്ചത് ദീപികയെയായിരുന്നു.

Read more about: deepika padukone
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X