വിവാഹശേഷം അഭിനയിക്കുന്നതിന് എതിർപ്പുകളുണ്ടായി; മാറി താമസിക്കാമെന്ന തീരുമാനം എടുക്കുന്നത് അപ്പോൾ!; ദേവി ചന്ദന

മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ് നടി ദേവി ചന്ദന. അഭിനേത്രി എന്നതിലുപരി മികച്ച നർത്തകി കൂടിയാണ് താരം. കലോൽത്സവ വേദിയിൽ തിളങ്ങി സിനിമയിലേക്ക് എത്തിയതാണ് ദേവി ചന്ദന. നിരവധി കോമഡി ഷോകളിലും താരം തിളങ്ങിയിട്ടുണ്ട്. മിനിസ്‌ക്രീനിലെ ബിഗ്സ്ക്രീനിലും ഒരുപോലെ തിളങ്ങാൻ ദേവിക്ക് കഴിഞ്ഞു. ഏകദേശം നാൽപതോളം സിനിമകളിലും ഇരുപത്തിയഞ്ചിലധികം സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട് ദേവി ചന്ദന.

സോഷ്യൽ മീഡിയയിലും യൂട്യൂബിലുമെല്ലാം സജീവമാണ് താരം. ഭർത്താവിനൊപ്പമുള്ള ദേവി ചന്ദനയുടെ വീഡിയോകൾ ശ്രദ്ധനേടാറുണ്ട്. ഗായകനായ കിഷോർ വർമയാണ് ദേവിയുടെ ഭർത്താവ്. ദീർഘകാലത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. ജീവിതത്തിലെ പുതിയ വിശേഷങ്ങളും സന്തോഷങ്ങളുമെല്ലാം പങ്കുവച്ച് ദേവിയും കിഷോറും എത്താറുണ്ട്. ഇവരുടെ വീഡിയോകൾക്കെല്ലാം പ്രേക്ഷകർക്കിടയിൽ മികച്ച സ്വീകാര്യതയാണ്. വീഡിയോകളിലൂടെ കിഷോറും പ്രേക്ഷകർക്ക് പ്രിയങ്കരനാണ്.

devi kishore

വിദേശത്ത് ഒരു ഷോയ്ക്ക് പോയപ്പോഴാണ് ദേവി ചന്ദനയും കിഷേറും ഇഷ്ടത്തിലാവുന്നത്. 2006 ലായിരുന്നു ഇവരുടെ വിവാഹം. പരസ്‌പരം കണ്ട് ഇഷ്ടത്തിലായതിനെ കുറിച്ചും വിവാഹിതരായതിനെക്കുറിച്ചുമൊക്കെ ഇരുവരും മുൻപ് അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. ഒരിക്കൽ കൈരളി ടിവിയിലെ മനസ്സിലൊരു മഴവില്ല് എന്ന പരിപാടിയിൽ എത്തിയപ്പോൾ തങ്ങളുടെ വിവാഹശേഷം ഉണ്ടായ ചില സംഭവങ്ങളെ കുറിച്ച് ദേവിയും കിഷോറും പറഞ്ഞിരുന്നു. അതിന്റെ വീഡിയോ ഇപ്പോൾ വീണ്ടും ശ്രദ്ധനേടുകയാണ്.

വിവാഹശേഷം ദേവി ചന്ദന അഭിനയിക്കാൻ പോകുന്നതിൽ ബന്ധുക്കളും സുഹൃത്തുക്കളും എതിർപ്പ് പ്രകടിപ്പിച്ചിരുന്നു എന്നാണ് ഇരുവരും പറയുന്നത്. അഭിനയിക്കാൻ വിടുന്നതെന്തിനാണെന്ന് ഒരുപാട് പേർ തന്നോട് ചോദിച്ചിട്ടുണ്ട്. അഭിനയിക്കാൻ വിടേണ്ടന്ന് പറഞ്ഞവരോടൊക്കെ അഭിനയിച്ചാൽ എന്താണ് കുഴപ്പമെന്ന് തിരിച്ചു ചോദിച്ചു. എന്നെ സംബന്ധിച്ച് പാട്ട് എന്റെ ജീവിതമാണ്. അത് ഇല്ലാതെ ഇരിക്കുമ്പോൾ എന്തോ പോലെയാണ്. അതുപോലെ ഇദ്ദേഹത്തിനും ഉണ്ടാകുമല്ലോ. അതുകൊണ്ട് അത് നിങ്ങൾ സംസാരിക്കണ്ട, ഞങ്ങളുടെ പേഴ്‌സണൽ കാര്യമാണെന്ന് പറഞ്ഞെന്ന് കിഷോർ പറയുന്നു.

കുടുംബത്തിൽ തന്നെ പലരും കല്യാണം കഴിഞ്ഞില്ലേ, നിർത്താറായില്ലേ എന്ന രീതിയിൽ ചോദിച്ചിട്ടുണ്ടെന്ന് ദേവി ചന്ദനയും പറഞ്ഞു. ഇതൊക്കെ പലരും ജോലിയായി അംഗീകരിച്ചിട്ടില്ല. ഓരോരുത്തരുടെ കാഴ്ചപ്പാട് അങ്ങനെയാണെന്ന് നടി കൂട്ടിച്ചേർത്തു. അതേസമയം, വിവാഹം കഴിഞ്ഞശേഷം വീട്ടിൽ നിന്ന് മാറി താമസിക്കാമെന്ന് എടുത്ത തീരുമാനമെടുത്തതിനെ കുറിച്ചും ദേവി ചന്ദന സംസാരിക്കുന്നുണ്ട്.

സാമ്പത്തിക ഭദ്രത ഉണ്ടായിരുന്നില്ലെങ്കിലും കുടുംബത്തിൽ നിന്ന് മാറി താമസിക്കാം എന്ന തീരുമാനം എടുക്കുകയായിരുന്നു എന്ന് താരം പറയുന്നു. അച്ഛനും അമ്മയ്ക്കുമൊപ്പമാണ് ഞങ്ങൾ താമസിച്ചിരുന്നത്. അതിനിടയിൽ എറണാകുളത്ത് ഒരു ഫ്ലാറ്റ് വാങ്ങി അങ്ങോട്ട് മാറാമെന്ന തീരുമാനം എടുത്തു. രണ്ടുകൂട്ടരുടെയും അച്ഛനമ്മമാർക്ക് അന്ന് ആരോഗ്യമുണ്ട്, ജോലിയുണ്ട്. അവർ നമ്മളെ ആശ്രയിച്ചല്ല ജീവിക്കുന്നത്. നമ്മൾ കാരണം അവർക്ക് ബുദ്ധിമുട്ടെ ഉള്ളു. നമ്മൾ വൈകി വരുന്നതൊക്കെ ഒരു തരത്തിൽ അവർക്ക് ശല്യമാണ്.

devi chandana kishore

അങ്ങനെ ആയപ്പോഴാണ് നമ്മുക്ക് മാറി താമസിക്കാം എന്ന തീരുമാനം എടുക്കുന്നത്. എല്ലാവർക്കും അതിലൊരു മനപ്രയാസം ഉണ്ടായിരുന്നു. ഞങ്ങൾക്ക് ഒറ്റയ്ക്ക് താമസിച്ച് കാര്യങ്ങൾ മുന്നോട്ട് പോകാൻ കഴിയുമോ എന്നൊക്കെയുള്ള ടെൻഷൻ ആയിരുന്നു കുടുംബത്തിന്. ഓഫ് സീസണുകൾ വന്നാൽ നിങ്ങൾ എന്തു ചെയ്യും എന്നൊക്കെ ആയിരുന്നു അവരുടെ പേടി. പക്ഷേ ഞങ്ങൾ പരസ്പരം തീരുമാനിച്ചു നമുക്കൊന്ന് ഫൈറ്റ് ചെയ്ത് നോക്കാമെന്ന്. അങ്ങനെയാണ് മാറി താമസം തുടങ്ങിയതെന്ന് ദേവി ചന്ദന പറഞ്ഞു.

തന്റെ പങ്കാളി എങ്ങനെയാകണമെന്ന ഒരു കൃത്യമായ പ്ലാൻ തനിക്ക് ഉണ്ടായിരുന്നെന്നും കിഷോർ അഭിമുഖത്തിൽ പറയുന്നുണ്ട്. ജോലിയും വരുമാനവുമൊക്കെ മനസിലാക്കി തനിക്കൊപ്പം നിൽക്കുന്ന ഒരാളാകണമെന്നാണ് ആഗ്രഹിച്ചത്. അങ്ങനെ ഒരാളാണ് ദേവി ചന്ദനയെന്നാണ് കിഷോർ പറഞ്ഞത്.

Read more about: devi chandana
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X