For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രായവ്യത്യാസം ഒന്നും എന്നെ ബാധിക്കുന്നില്ല; ഐശ്വര്യയുമായുള്ള വിവാഹത്തെ പറ്റി ധനുഷ് അന്ന് പറഞ്ഞത്

  |

  തെന്നിന്ത്യയുടെ പ്രിയ താരമാണ് നടൻ ധനുഷ്. ബോളിവുഡിലും ഹോളിവുഡിലുമെല്ലാം സാന്നിധ്യം അറിയിച്ചിട്ടുള്ള ധനുഷിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരമുൾപ്പെടെ ലഭിച്ചിട്ടുണ്ട്. റൊമാന്റിക് ഹീറോ ആയും ആക്ഷൻ ഹീറോ ആയുമെല്ലാം സിനിമാലോകത്ത് തിളങ്ങിയിട്ടുള്ള ധനുഷ്, അഭിനയത്തിന് പുറമെ ഗായകനായും ഗാനരചയിതാവായുമെല്ലാം തിളങ്ങിയിട്ടുണ്ട്.

  ധനുഷിന്റെ കരിയറിലെ വളർച്ച കണ്ട് ആരാധകർ തന്നെ ഞെട്ടിയിട്ടുണ്ട്. അതുപോലെ തന്നെ ആരാധകരെ ഞെട്ടിച്ച സംഭവം ആയിരുന്നു ഐശ്വര്യ രജനീകാന്തുമായുള്ള ധനുഷിന്റെ വിവാഹവും വേർപിരിയലും. കഴിഞ്ഞ ജനുവരിയിലാണ് 18 വർഷത്തെ ദാമ്പത്യ ജീവിതത്തിന് വിരാമമിട്ട് ഐശ്വര്യയും ധനുഷും വേർപിരിയൽ തീരുമാനം എടുത്തത്.

  രണ്ട് മക്കളുടെ കൂടെ ഇത്രയും വര്‍ഷം ഒരുമിച്ച് ജീവിച്ചിട്ടും ഇങ്ങനൊരു വേര്‍പിരിയല്‍ ആവശ്യമുണ്ടായിരുന്നോ എന്നാണ് ആരാധകര്‍ പോലും ഇരുവരോടും ചോദിച്ചത്. അതേ സമയം പരസ്പര സ്‌നേഹവും ബഹുമാനവും കാത്തുസൂക്ഷിച്ച് കൊണ്ടാണ് താരങ്ങള്‍ വിവാഹമോചിതരായത്. സോഷ്യൽമീഡിയയിൽ പങ്കുവെച്ച പ്രസ്താവനയിലൂടെയാണ് ഇരുവരും വിവാഹമോചനം അറിയിച്ചത്.

  വിവാഹമോചിതരായി മാസങ്ങൾക്കിപ്പുറം വിവാഹസമയത്ത് ധനുഷ് പറഞ്ഞ കാര്യമാണ് ഇപ്പോൾ വീണ്ടും ആരാധകർക്കിടയിൽ ശ്രദ്ധനേടുന്നത്. 2004 നവംബർ 18നാണ് തന്നെക്കാൾ രണ്ടു വയസിന് മൂത്ത ഐശ്വര്യയെ ധനുഷ് വിവാഹം ചെയ്തത്. ഏറെ നാൾ ഗോസിപ് കോളങ്ങളിൽ ഇവരുടെ വാർത്തകൾ ഇടംപിടിച്ചിരുന്നു. അതിനു ശേഷമാണ് ഇരുവരും മാധ്യമങ്ങൾക്ക് മുന്നിലെത്തി വിവാഹിതരാകുന്നു എന്ന് അറിയിച്ചത്.

  Also Read: 'നീ എന്നെ കളിയാക്കുവാണോയെന്നാണ് അജു ചേട്ടൻ ചോദിച്ചത്, മാറിപ്പോയിയെന്ന് ധ്യാൻ ചേട്ടനും പറഞ്ഞു'; ​ഗോകുൽ!

  തങ്ങളെ പറ്റി വാർത്തകൾ നൽകി . ഒപ്പം തങ്ങളുടേത് ഒരു പ്രണയ വിവാഹമല്ല എന്ന പ്രഖ്യാപനവും നടത്തി. തുടർന്ന് പ്രായവ്യത്യാസം മാധ്യമങ്ങൾ ചോദ്യമായി ഉന്നയിച്ചപ്പോൾ, "പ്രായവ്യത്യാസമൊന്നും തന്നെ ബാധിക്കുന്നതല്ല" എന്നായിരുന്നു ധനുഷിന്റെ മറുപടി.

  തുടർന്ന് വിവാഹിതരായ ഇവർ, യുവകൾക്കെല്ലാം പ്രചോദനമാവുകയും പ്രായവ്യത്യാസമൊന്നും പ്രണയത്തിനോ വിവാഹജീവിതത്തിനോ തടസ്സമല്ലെന്ന് തെളിയിക്കുകയും ചെയ്തു. അതിനിടയിൽ യത്ര, ലിംഗ എന്നീ പേരുകളുള്ള രണ്ട് ആൺമക്കളും ഇവർക്കുണ്ടായി. എന്നാൽ ഒടുവിൽ അപ്രതീക്ഷിതമായി വിവാഹമോചനത്തിലേക്ക് എത്തുകയുമായിരുന്നു.

  Also Read: റിയാസിൻ്റെ നാട്ടിൽ റോബിന് വമ്പൻ സ്വീകരണം, ഇന്ന് ചിലർക്കൊക്കെ കുരു പൊട്ടുമെന്ന് റോബിൻ

  വളർച്ചയുടെയും മനസിലാക്കലിൻറെയും യാത്രയായിരുന്നു ഇതെന്നും ഇപ്പോൾ തങ്ങൾ ഇരുവരുടെയും വഴികൾ പിരിയുന്ന സമയമാണെന്നുമാണ് ധനുഷും ഐശ്വര്യയും വിവാഹമോചനം അറിയിച്ചുകൊണ്ടുള്ള കുറിപ്പിൽ പറഞ്ഞത്. 'സുഹൃത്തുക്കളും പങ്കാളികളുമായി 18 വർഷത്തെ ഒരുമിച്ചുനിൽക്കൽ... മാതാപിതാക്കളായും പരസ്‍പരമുള്ള അഭ്യുദയകാംക്ഷികളായും. വളർച്ചയുടെയും മനസിലാക്കലിൻറെയും ക്രമപ്പെടുത്തലിൻറെയും ഒത്തുപോവലിൻറെയുമൊക്കെ യാത്രയായിരുന്നു ഇത്. ഞങ്ങളുടെ വഴികൾ പിരിയുന്ന ഒരിടത്താണ് ഇന്ന് ഞങ്ങൾ നിൽക്കുന്നത്.'

  'പങ്കാളികൾ എന്ന നിലയിൽ വേർപിരിയുന്നതിനും വ്യക്തികൾ എന്ന നിലയിൽ ഞങ്ങളുടെ തന്നെ നന്മയ്ക്ക് സ്വയം മനസിലാക്കുന്നതിന് സമയം കണ്ടെത്താനും ഐശ്വര്യയും ഞാനും തീരുമാനിച്ചിരിക്കുന്നു. ഞങ്ങളുടെ തീരുമാനത്തെ ദയവായി ബഹുമാനിക്കൂ. ഇതിനെ കൈകാര്യം ചെയ്യാൻ അവശ്യം വേണ്ട സ്വകാര്യത ഞങ്ങൾക്ക് നൽകൂ' എന്നായിരുന്നു ഇരുവരും കുറിച്ചത്.

  Also Read: അച്ഛന്റെ സിനിമകളേക്കാൾ ഇഷ്ടം ആ സംവിധായകന്റെ സിനിമകൾ; കല്യാണി പ്രിയദർശൻ

  Recommended Video

  Dhanush, Wife Aishwaryaa Separate After 18 Years Of Togetherness | FilmiBeat Malayalam

  വിവാഹമോചനത്തിന് ശേഷം ഐശ്വര്യയും സിനിമയിൽ സജീവമാകാൻ ഒരുങ്ങുന്നു എന്നാണ് പുതിയ റിപ്പോർട്ടുകൾ. ബോളിവുഡിൽ നിന്ന് അവസരങ്ങൾ വന്നിരുന്നെന്നും എന്നാൽ അതിനുള്ള ഒരു മാനസികാവസ്ഥയിൽ ആയിരുന്നില്ലെന്നും സമീപഭാവിയിൽ വലിയ താരങ്ങൾക്കൊപ്പം പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നും ഐശ്വര്യ ഒരു അഭിമുഖത്തതിൽ പറഞ്ഞിരുന്നു.

  അതേസമയം, തന്റെ ഏറ്റവും പുതിയ ചിത്രമായ 'തിരുച്ചിത്രമ്പല'ത്തിന്റെ പ്രമോഷൻ തിരക്കുകളിലാണ് ധനുഷ് ഇപ്പോൾ. ആഗസ്റ്റ് പതിനെട്ടിനാണ് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നത്. ചിത്രത്തിൽ ധനുഷിനൊപ്പം നിത്യ മേനോനും രാശി ഖന്നയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്. 'യാരടി നീ മോഹിനി' എന്ന ചിത്രത്തിന്റെ സംവിധായകൻ മിത്രൻ ജവഹർ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'തിരുചിത്രമ്പലം'. അടുത്തിടെ പുറത്തിറങ്ങിയ ധനുഷിന്റെ രണ്ടാമത്തെ ഹോളിവുഡ് ചിത്രമായ 'ഗ്രേ മാൻ' മികച്ച പ്രതികരണമാണ് നേടിയത്.

  Read more about: dhanush
  English summary
  When Dhanush Opens Up His Age Difference With Ex-wife Aishwarya Rajinikanth Goes Viral Again
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X