ധര്‍മ്മജന്റെ കാര്യം എന്നോട് മിണ്ടരുതെന്ന് പിഷു, പിഷാരടിയ്ക്ക് ജാഡയെന്ന് ധര്‍മ്മജനും; താരങ്ങള്‍ പറഞ്ഞത്

മലയാളികള്‍ക്ക് സുപരിചിതരാണ് ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും രമേശ് പിഷാരടിയും. ഇരുവരും തമ്മിലുള്ള സൗഹൃദത്തിന്റെ ആഴവും പരപ്പവുമെല്ലാം എല്ലാവര്‍ക്കും നന്നായി അറിയുന്നതാണ്. സ്റ്റേജ് ഷോകളിലൂടെ കരിയര്‍ നേടി പിന്നീട് സിനിമയിലെത്തിയവരാണ് ധര്‍മ്മജനും പിഷാരടിയും. സിനിമയില്‍ സ്വന്തം പാതകൡലൂടെ സഞ്ചരിക്കുമ്പോഴും ഇരുവരുടേയും സൗഹൃദത്തിന് കുറവൊന്നും സംഭവിച്ചിട്ടില്ല. ഒരുമിച്ചെത്തുന്ന വേദികളിലൊക്കെ പരസ്പരം കളിയാക്കിയും പാര പണമിതുമൊക്കെ ആരാധകര്‍ക്ക് വിരുന്നൊരുക്കുകയാണ് ധര്‍മ്മജനും പിഷാരടിയും.

ഈയ്യടുത്ത് ഫണ്‍സ് അപ്പോള്‍ എ ടൈം എന്ന പരിപാടിയില്‍ ധര്‍മ്മജന്‍ അതിഥിയായി എത്തിയിരുന്നു. പരിപാടിക്കിടെ തങ്ങളുടെ സൗഹൃദത്തെക്കുറിച്ചും രസകരമായ ഓര്‍മ്മകളുമൊക്കെ ഇരുവരും പങ്കുവെക്കുകയുണ്ടായി. അനുഭവങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ തങ്ങള്‍ ഒരുപാട് യാത്രകള്‍ ചെയ്തിട്ടുണ്ടെന്നും നിരവധി അനുഭവങ്ങളും ഉണ്ടായിട്ടുണ്ടെന്നും അതിനെല്ലാം ആണിക്കല്ല് പിഷാരടി ആണെന്നായിരുന്നു ധര്‍മ്മജന്റെ മറുപടി. അതിനാല്‍ അവന്‍ തന്നെ പറയട്ടെ എന്നും ധര്‍മ്മജന്‍ പറയുന്നുണ്ട്.

രമേശ് പിഷാരടി വാചലനായി

പിന്നാലെ രമേശ് പിഷാരടി വാചലനായി മാറുകയായിരുന്നു. തങ്ങള്‍ ഒരുമിച്ച് നടത്തിയ വിദേശ യാത്രകളെക്കുറിച്ചായിരുന്നു പിഷാരടി മനസ് തുറന്നത്. യുഎസിലൊക്കെ പോയാല്‍ പലയിടത്തായിട്ടായിരിക്കും പരിപാടികളുണ്ടാവുക. ആ സമയത്ത് ഓരോ ഹോട്ടലിലുകളിലായിട്ടായിരിക്കും താമസിക്കുകയെന്നും ഓരോ ഹോട്ടലിലേയും നമ്പര്‍ വേറെ വേറെയായിരിക്കുമെന്നും പറയുന്ന പിഷാരടി ധര്‍മ്മജന്‍ നമ്പറുകള്‍ മറന്നു പോകുന്ന സ്വഭാവമുള്ളയാളാണെന്നും പറഞ്ഞു. ഇത് കാരണം നേരത്തെ താമസിച്ച ഹോട്ടലിലെ നമ്പറായിരിക്കും ചിലപ്പോള്‍ പറയുകയെന്നും അങ്ങനെ കുറേ അബദ്ധങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നും പിഷാരടി പറയുന്നു.

ഭയങ്കര കെമിസ്ട്രി

നിങ്ങള്‍ തമ്മില്‍ ഭയങ്കര കെമിസ്ട്രിയാണെന്ന് എല്ലാവരും പറയാറുണ്ടെങ്കിലും അങ്ങനെ വല്യ കെമിസ്ട്രിയൊന്നും ഇല്ലെന്നാണ് ധര്‍മ്മജന്‍ പറയുന്നത്. തങ്ങള്‍ രണ്ടു പേരുടേയും ഇഷ്ടാനിഷ്ടങ്ങളെല്ലാം വ്യത്യാസമാണെന്നും താരം പറയുന്നു. അതേസമയം തങ്ങള്‍ ഇതുവരെ കാര്യമായി വഴക്കിട്ടിട്ടില്ലെന്നും മണിക്കൂറുകള്‍ കുറ്റം പറഞ്ഞാല്‍ പോലും കെട്ടിപ്പിടിച്ച് കിടന്നുറങ്ങുകയും ചെയ്യുമെന്നും ധര്‍മ്മജന്‍ പറയുന്നു. അതേസമയം ധര്‍മ്മജന്‍ ഒന്നും ഉള്ളില്‍ വച്ച് പെരുമാറുന്ന ആളല്ലെന്നായിരുന്നു പിഷാരടി പറഞ്ഞത്. തനിക്ക് തോന്നുന്നത് അതേ പോലെ പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ആളാണ് ധര്‍മ്മജന്‍ എന്നാണ് പിഷാരടി പറയുന്നത്. താനില്ലാത്ത സമയത്ത് തന്നെ കുറിച്ച് ധര്‍മ്മജനോട് ആരെങ്കിലും കുറ്റം പറഞ്ഞാല്‍ അവനത് സമ്മതിക്കില്ലെന്നും താനും അങ്ങനെ തന്നെയാണെന്നും പിഷാരടി പറയുന്നു.

കൃത്യനിഷ്ഠ

പിഷാരടി കൃത്യനിഷ്ഠക്കാരനാണെന്നും നല്ല ഓര്‍മ്മ ശക്തിയാണെന്നും ധര്‍മ്മജന്‍ പറയുന്നു. ചെയ്യാം എന്ന് ഏറ്റത് ചെയ്തിരിക്കുമെന്നും താരം പറയുന്നു. പിന്നാലെ തന്നേയും ധര്‍മ്മജനേയും അറിയുന്നൊരു സുഹൃത്തിന് പറ്റിയ അബദ്ധത്തെക്കുറിച്ചും പിഷാരടി മനസ് തുറക്കുന്നുണ്ട്. സുഹൃത്ത് വിളിച്ച ശേഷം ധര്‍മ്മജന്‍ ചേട്ട് എവിടെയുണ്ടെന്ന് തന്നോട് ചോദിക്കുകയായിരുന്നു. അവന്റെ കാര്യം എന്നോട് മിണ്ടരുത്. അവനാണ് എന്നെ വളര്‍ത്തിയതെന്നും പറഞ്ഞ് നടക്കുന്നുണഅട്. അതുകൊണ്ട് തങ്ങള്‍ തെറ്റിയെന്നായിരുന്നു താന്‍ അയാളോട് പറഞ്ഞതെന്ന് പിഷാരടി പറയുന്നത്. അതെന്ത് വര്‍ത്തമാനമാണ്, അങ്ങനെയൊക്കെ പറയാന്‍ പാടുണ്ടോ ചേട്ടനല്ലേ ധര്‍മ്മുവിനെ കൊണ്ട് വന്നത് എന്നൊക്കെ പറഞ്ഞ് അയാള്‍ ഫോണ്‍ കട്ട് ചെയ്തു.

Recommended Video

മമ്മൂക്കയെപ്പറ്റി രസകരമായ കഥ പറഞ്ഞ് രമേഷ് പിഷാരടി | FilmiBeat Malayalam
ഒരു മുറിയില്‍ തന്നെ

പിന്നാലെ അയാള്‍ ധര്‍മ്മജനേയും വിളിക്കുകയായിരുന്നുവെന്ന് പിഷാരടി പറയുന്നു. പിഷാരടിയുടെ കാര്യം എന്നോട് ചോദിക്കരുതെന്നായിരുന്നു ധര്‍മ്മജന്റെ മറുപടി. അവനിപ്പോള്‍ ജാഡയാണ്. ഞാന്‍ സംസാരിക്കാറില്ലെന്നും ധര്‍മ്മജന്‍ പറഞ്ഞു. അതെന്ത് പരിപാടിയാണ് നിങ്ങള്‍ നല്ല കൂട്ടല്ലേ, ചേട്ടനില്ലെങ്കില്‍ പിഷാരടി ഒന്നും ആവില്ലെന്നും നിങ്ങള്‍ പ്രശ്‌നം തീര്‍ക്കുവെന്ന് പറഞ്ഞ ശേഷം അയാള്‍ അടുത്ത പരിപാടി എപ്പോഴാണ് പിഷാരടി ഇല്ലല്ലോ എന്നാല്‍ ഞാന്‍ വരട്ടെ എന്ന് ചോദിച്ചുവെന്നാണ് പിഷാരടി പറയുന്നത്. എന്നാല്‍ ഈ സമയമത്രയും താനും ധര്‍മ്മജനും ഒരു മുറിയില്‍ തന്നെയുണ്ടായിരുന്നുവെന്നും പിഷാരടി പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X