ഒന്നുമല്ലാതിരുന്ന കാലത്തെ ഒളിച്ചോട്ടം! എന്ത് ധൈര്യത്തിലാണ് ധർമ്മജനോടൊപ്പം ഇറങ്ങിപ്പോന്നത്?; ഭാര്യ അനൂജ പറഞ്ഞത്

മിനിസ്‌ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങിയിട്ടുള്ള താരമാണ് ധർമ്മജൻ ബോൾഗാട്ടി. മിമിക്രി വേദികളിലൂടെയാണ് ധര്‍മ്മജന്‍ കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് ടെലിവിഷനിലേക്ക് എത്തുകയായിരുന്നു. ടെലിവിഷനിലെ ഹാസ്യ പരിപാടികളിലൂടെ ഒരുപാട് ആരാധകരെ സ്വന്തമാക്കാന്‍ ധര്‍മ്മജന് സാധിച്ചു. തുടര്‍ന്നാണ് താരം സിനിമയിലേക്ക് എത്തുന്നത്. അധികം വൈകാതെ തന്നെ മലയാളത്തിലെ തിരക്കേറിയ ഹാസ്യ നടനായി ധർമ്മജൻ മാറി.

വളരെ ചുരുങ്ങിയ കാലത്തിനുള്ളിൽ നിരവധി സിനിമകളിലാണ് ധർമ്മജൻ അഭിനയിച്ചത്. കരിയറിലെ വളര്‍ച്ചയ്‌ക്കൊപ്പം കുടുംബ ജീവിതവും കൂടുതല്‍ മെച്ചപ്പെട്ടു. ഭാര്യ അനൂജയും രണ്ടു പെൺമക്കളും അടങ്ങുന്നതാണ് ധർമ്മജന്റെ കുടുംബം. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇടയ്ക്കിടെ തന്റെ കുടുംബ ചിത്രങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

Dharmajan Bolgatty

ഇന്നലെയാണ് ധർമ്മജനും ഭാര്യ അനൂജയും പതിനാറാം വിവാഹവാർഷികം ആഘോഷിച്ചത്. ഭാര്യക്കും മക്കൾക്കുമൊപ്പം വിവാഹവാർഷികം ആഘോഷിക്കുന്ന ചിത്രങ്ങൾ നടൻ പോസ്റ്റ് ചെയ്തിരുന്നു. അതിപ്പോൾ ആരാധകരുടെ ശ്രദ്ധനേടുകയാണ്. 'വിവാഹ വാർഷിക ദിവസം മധുരം കഴിച്ചു ആഘോഷിച്ചു' എന്ന ക്യാപ്ഷ്യനോടെയാണ് നടൻ ചിത്രം പങ്കുവെച്ചത്. നിരവധിപേരാണ് നടനും കുടുംബത്തിനും ആശംസകളുമായി എത്തുന്നത്.

കഴിഞ്ഞ ദിവസം രാവിലെ 'ഇന്നേക്ക് ഞങ്ങളുടെ പ്രണയത്തിന് പതിനാറ് വര്‍ഷം പൂര്‍ത്തിയാവുന്നു' എന്ന അടിക്കുറിപ്പോടെ ഭാര്യക്കൊപ്പമുള്ള ഒരു ചിത്രം ധർമ്മജൻ പങ്കുവെച്ചിരുന്നു. അതിനു പിന്നാലെയാണ് രാത്രി കേക്ക് മുറിച്ച് വിവാഹവാർഷികം ആഘോഷിച്ചതിന്റെ ചിത്രങ്ങളും നടൻ പങ്കുവെച്ചത്. സംഭവ ബഹുലമായ പ്രണയ വിവാഹമായിരുന്നു ധർമ്മജന്റെയും അനുജയുടെയും. മുൻപൊരിക്കൽ ഒരു അഭിമുഖത്തിൽ ഇതേക്കുറിച്ച് ധർമ്മജനും അനൂജയും സംസാരിച്ചിട്ടുണ്ട്. ആ വാക്കുകൾ ഇപ്പോൾ വീണ്ടും ശ്രദ്ധനേടുകയാണ്.

പ്രണയത്തിന് വീട്ടുകാര്‍ സമ്മതിക്കില്ലെന്ന് കരുതി, ഒരു രാത്രി ഒരു ഇന്നോവ കാറിൽ ഒളിച്ചോടിപ്പോയി വിവാഹം കഴിക്കുകയായിരുന്നു എന്നാണ് ധർമ്മജൻ പറഞ്ഞത്. അന്ന് ധർമ്മജനൊപ്പം ഇറങ്ങിപ്പോന്നത് എന്ത് ധൈര്യത്തിലാണ് എന്ന് ഒരു അഭിമുഖത്തില്‍ ചോദിച്ചപ്പോള്‍, എനിക്കറിയില്ല എന്നായിരുന്നു അനൂജയുടെ മറുപടി. ഭയങ്കര ടെന്‍ഷനായിരുന്നു, കാറിലിരുന്ന് വിറക്കുകയായിരുന്നുവെന്ന് ധർമ്മജനും ഓർത്തെടുത്തു.

Dharmajan Bolgatty

നാല് ചുവരുകള്‍ക്കുള്ളില്‍ അടങ്ങിക്കൂടി കഴിഞ്ഞിരുന്ന പെണ്‍കുട്ടിയായിരുന്നു. ഒളിച്ചോടിപ്പോയി വിവാഹം ചെയ്തു എന്ന് പറഞ്ഞപ്പോള്‍ ആരും വിശ്വസിച്ചിരുന്നില്ല. പക്ഷെ ജീവിതം ഹാപ്പിയായി. പിന്നീട് വീട്ടുകാരൊക്കെ ബന്ധം അംഗീകരിച്ചെന്നും ധർമ്മജൻ പറഞ്ഞു. എന്റെ പേരും പ്രശസ്തിയും കണ്ടിട്ട് കൂടെ പോന്നതല്ല. എന്നോടുള്ള സ്‌നേഹം കൊണ്ട് മാത്രം വന്നതാണെന്ന് എനിക്ക് ഇപ്പോഴും പറയാന്‍ പറ്റും. കാരണം, ഒരു കലാകാരന്‍ എന്ന നിലയില്‍ അന്ന് വലിയ നേട്ടങ്ങളൊന്നും ഞാന്‍ നേടിയിരുന്നില്ല.

ഇന്നും അനൂജയെ സംബന്ധിച്ച് ഞാന്‍ നടനല്ല. അവള്‍ എന്നെ അങ്ങനെ ട്രീറ്റ് ചെയ്യാറുമില്ല. ഞാനൊരു സിനിമാ നടനാണ് എന്നൊക്കെ ഇടയ്ക്ക് ഓര്‍മപ്പെടുത്താറുണ്ട്, പക്ഷെ അതൊന്നും അവിടെ വിലപ്പോകില്ല എന്നായിരുന്നു ധര്‍മജന്റെ വാക്കുകൾ. ധര്‍മജനില്‍ ഏറ്റവും ഇഷ്ടമുള്ള കാര്യം എന്താണെന്ന് ചോദിച്ചപ്പോള്‍, ഭയങ്കര കെയറിങ് ആണെന്നാണ് അനൂജ പറഞ്ഞത്.

എവിടെ പോയാലും വീട്ടിലേക്ക് വിളിച്ച് കാര്യങ്ങള്‍ പറയുകയും അന്വേഷിക്കുകയും ചെയ്യും. എവിടെയാ, എന്താ എന്നൊന്നുമുള്ള ടെൻഷനൊന്നും എനിക്കുണ്ടാകാൻ വഴി വയ്ക്കാറില്ലെന്നും അനൂജ പറഞ്ഞു. ധർമ്മജനിൽ ഇഷ്ടപ്പെടാത്തതെന്താണ് എന്ന ചോദ്യത്തിന് ധർമ്മജൻ തന്നെ ആയിരുന്നു മറുപടി നൽകിയത്. 'ഞാന്‍ രണ്ട് അടിക്കും, അതാണ് പുള്ളിക്കാരിക്ക് ദേഷ്യം' എന്നായിരുന്നു നടൻ പറഞ്ഞത്. ഭാര്യ അത് സമ്മതിക്കുകയും ചെയ്തു.

അതേസമയം കൊറോണ ധവാൻ ആണ് ധർമ്മജൻ അവസാനം അഭിനയിച്ച സിനിമ. കഴിഞ്ഞ കുറച്ചു കാലമായി സിനിമയിൽ അത്ര സജീവമല്ല നടൻ. തന്നെ ആരും ഇപ്പോൾ സിനിമയിലേക്ക് വിളിക്കാറില്ലെന്നും മനഃപൂർവം ഒഴിവാക്കുകയാണെന്ന് തോന്നിയിട്ടുണ്ടെന്നും ധർമ്മജൻ അടുത്തിടെ ഒരു അഭിമുഖത്തിൽ ആരോപിച്ചിരുന്നു. തനിക്ക് ഇതുവരെ അവസരം ചോദിച്ചുപോകേണ്ടി വന്നിട്ടില്ലെന്നും നടൻ പറഞ്ഞിരുന്നു.

Read more about: dharmajan bolgatty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X