Don't Miss!
- Sports
IPL 2023: സിഎസ്കെയ്ക്ക് നിരാശ! ആദ്യ മത്സരങ്ങള്‍ ധോണിക്ക് നഷ്ടമായേക്കും-അറിയാം
- News
'എന്ത് വെളുപ്പിക്കലാണിത്; ദിലീപിനെതിരായ ആ തെളിവുകളൊന്നും ഇല്ലാതാവില്ലെന്ന് അടൂർ മനസ്സിലാക്കണം'
- Automobiles
കാറുകള്‍ മോഡിഫൈ ചെയ്ത് 'കുട്ടപ്പനാക്കിയ' ഇന്ത്യന്‍ സെലിബ്രിറ്റികള്‍; ധോണി മുതല്‍ ദുല്‍ഖര്‍ വരെ
- Technology
അധികം പണം നൽകാതെ സ്വന്തമാക്കാവുന്ന 5ജി സ്മാർട്ട്ഫോണുകൾ
- Finance
1 വർഷത്തിന് ശേഷം 3 ലക്ഷം രൂപ ആവശ്യമുണ്ടോ? നിങ്ങൾക്ക് പറ്റിയ മൾട്ടി ഡിവിഷൻ ചിട്ടിയിതാ
- Lifestyle
സരസ്വതീദേവി ഭൂമിയില്‍ പ്രത്യക്ഷപ്പെട്ട ദിനം; വസന്ത പഞ്ചമി ആരാധനയും ശുഭമുഹൂര്‍ത്തവും
- Travel
പതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടം കാണാൻ പുഴയോര വനത്തിലൂടെ പോകാം!തൂവാനം വെള്ളച്ചാട്ടം ട്രക്കിങ് വീണ്ടും തുടങ്ങുന്നു
മകനെ പോലെയാണ് ചേട്ടൻ എന്നെ കാണുന്നത്; അച്ഛന്റെ വാക്കുകൾ ഒരുപാട് വേദനിപ്പിച്ചു, വാശിയായി; ധ്യാൻ പറഞ്ഞത്
മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരനാണ് നടൻ ധ്യാന്‍ ശ്രീനിവാസന്‍. പലപ്പോഴും ധ്യാനിന്റെ സിനിമകളേക്കാള്‍ ചര്‍ച്ചയായി മാറാറുള്ളത് ധ്യാനിന്റെ അഭിമുഖങ്ങളാണ്. മറയില്ലാതെ എല്ലാം തുറന്നു പറയുന്ന ആളാണ് ധ്യാൻ. കഥകൾ പറയുന്ന കാര്യത്തിലും മിടുക്കനാണ്.
തന്നെക്കുറിച്ച് മാത്രമല്ല സുഹൃത്തുക്കളെക്കുറിച്ചും സഹോദരന്‍ വിനീത് ശ്രീനിവാസനെക്കുറിച്ചും അച്ഛന്‍ ശ്രീനിവാസനെക്കുറിച്ചുമൊക്കെ ഒരുപാട് കാര്യങ്ങൾ ധ്യാൻ മറയില്ലാതെ സംസാരിച്ചിട്ടുണ്ട്. ചില തുറന്നു പറച്ചിലുകൾ കാരണം ധ്യാൻ വിവാദങ്ങളിൽ പെട്ടിട്ടുമുണ്ട്. എങ്കിലും തന്റെ രീതിയിൽ ധ്യാൻ ഇതുവരെ മാറ്റം കൊണ്ടുവന്നിട്ടില്ല.

വിവാദങ്ങളൊന്നും ആരാധകര്‍ക്ക് ധ്യാനിനോടുള്ള സ്‌നേഹവും ഇല്ലാതാക്കിയിട്ടില്ല. അഭിമുഖങ്ങളിലൂടെ മാത്രം നിരവധി പേരെയാണ് ധ്യാന്‍ ആരാധകരാക്കി മാറ്റിയിട്ടുള്ളത്. അച്ഛൻ ശ്രീനിവാസനെ പോലെ തന്നെ അഭിമുഖങ്ങളുടെ കാര്യത്തിൽ ജഗജില്ലിയാണ് ധ്യാനും.
അടുത്തിടെ പല അഭിമുഖങ്ങളിലും ധ്യാൻ ശ്രീനിവാസനെ കുറിച്ച് സംസാരിക്കാറുണ്ട്. തനിക്ക് അച്ഛൻ ഒരു വിലയും നൽകിയിട്ടില്ലെന്നും അച്ഛന് തന്നോടുള്ള പുച്ഛത്തെ കുറിച്ചൊക്കെ ധ്യാൻ സംസാരിച്ചിട്ടുണ്ട്. എന്നാൽ നേരത്തെയും ധ്യാൻ അച്ഛനെ കുറിച്ച് മറയില്ലാതെ സംസാരിച്ചിട്ടുണ്ട്. ഒരിക്കൽ കൈരളി ടിവിയിലെ ജെബി ജംഗ്ഷനിൽ ധ്യാൻ അച്ഛനെ കുറിച്ച് പറഞ്ഞത് ഇപ്പോൾ വീണ്ടും ശ്രദ്ധനേടുകയാണ്.

അച്ഛൻ എപ്പോഴും ഏറ്റവും കൂടുതൽ പരിഗണിച്ചിട്ടുള്ളത് തന്നെയാണെന്ന് ധ്യാൻ പറയുന്നത്. എന്നാൽ അക്കാര്യത്തിൽ വിനീതിന് ഒരു പ്രശ്നവുമില്ലെന്നും ഏട്ടൻ തന്നെ മകനായിട്ടാണ് കാണുന്നതെന്നും ധ്യാൻ പറയുന്നുണ്ട്.
താൻ ഒരിക്കലും സിനിമയിൽ വരില്ലെന്ന് അച്ഛൻ പറഞ്ഞിട്ടുണ്ടെന്നും ഇതുവരെ അദ്ദേഹം നല്ലൊരു സിനിമാക്കാരനായി തന്നെ പരിഗണിച്ചിട്ടില്ലെന്നുമാണ് ധ്യാൻ അഭിമുഖത്തിൽ പറയുന്നത്. അവതാരകൻ ജോൺ ബ്രിട്ടാസിന്റെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ധ്യാൻ. നടന്റെ വാക്കുകൾ ഇങ്ങനെ.

'അച്ഛൻ കൂടുതൽ പരിഗണന നൽകിയിട്ടുള്ളത് എനിക്കാണ്. ചേട്ടന് അതിൽ ഒരിക്കലും ഒരു പ്രശ്നമുണ്ടായിരുന്നില്ല, കാരണം പുള്ളി എപ്പോഴും എന്റെ അച്ഛന്റെ സ്ഥാനത്താണ് നിൽക്കുന്നത്. പുള്ളി തന്നെ എന്റെ വേറെയൊരു അച്ഛനായിട്ടാണ് നിൽക്കുന്നത്. എന്നെ ചേട്ടൻ കാണുന്നതും അങ്ങനെ തന്നെയാണ്. പുള്ളിയുടെ മകനെ പോലെയാണ് എന്നെ കാണുന്നത്,' ധ്യാൻ പറഞ്ഞു.

ശ്രീനിവാസന്റെ ഏറ്റവും നല്ല സ്വഭാവവും ചീത്ത സ്വഭാവവും ഒന്നാണെന്നാണ് ധ്യാൻ പറഞ്ഞത്. 'അച്ഛന്റെ ഏറ്റവും നല്ല സ്വഭാവം ഏതാണെന്ന് ചോദിച്ചാൽ അത് ഉള്ളത് ഉള്ളത് പോലെ പറയുന്ന സ്വഭാവമാണെന്ന് ഞാൻ പറയും. അച്ഛന്റെ ഏറ്റവും മോശം സ്വഭാവവും ഇതുപോലെ ഭയങ്കര സ്ട്രെയ്റ്റ് ഫോർവെർഡ് ആയിരിക്കുന്നത് തന്നെയാണ്. വ്യക്തി ജിവിതത്തിലേക്ക് വരുമ്പോൾ അത് വലിയ പ്രശ്നമാണ്. പ്രത്യേകിച്ച് എന്റെ കാര്യത്തിലാവുമ്പോൾ,'

'ഞാൻ ഒരിക്കലും സിനിമയിൽ വരില്ലെന്ന് അച്ഛൻ പറഞ്ഞിട്ടുണ്ട്. അത് എന്നെ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട്. അതിൽ വാശി തോന്നിയിട്ടുണ്ട്. എന്നെ സിനിമയിലേക്ക് കൊണ്ടുവരാനുള്ള പ്രചോദനം ഒന്നും ആയിരുന്നില്ല. മറിച്ച് പുള്ളി കാര്യമായിട്ട് തന്നെ പറഞ്ഞതാണ്,'
'എന്നെ ഒരു നല്ല സിനിമാക്കാരനായി അച്ഛൻ ഇതുവരെ അംഗീകരിച്ചിട്ടില്ല. എന്നോട് ഇതുവരെ സിനിമയിലെ അഭിനയത്തെ കുറിച്ചൊന്നും പറഞ്ഞിട്ടില്ല. പിന്നെ അങ്ങനെ പറയുന്ന ആളുമല്ല അച്ഛൻ,' എന്നും ധ്യാൻ ശ്രീനിവാസൻ പറഞ്ഞു.
-
രേവതി ഡിപ്രഷനിൽ ആയിരുന്നു, കുഞ്ഞ് എങ്ങനെ പിറന്നാലെന്താണ്? അതിൽ ഒരു തെറ്റുമില്ല; കുട്ടി പത്മിനി
-
'ഡിവോഴ്സിന്റെ വക്കിലെത്തിയ ദമ്പതികൾ ഹൃദയം കണ്ട ശേഷം പാച്ചപ്പ് ചെയ്തതായി മെസേജ് ചെയ്തിരുന്നു'; വിനീത്
-
മോഹൻലാലിനെ ഒരു തമ്പ്രാനും വളർത്തിയതല്ല; അടൂരിന്റെ സിനിമയിൽ മോന്ത കാണിക്കാൻ നിൽക്കുന്ന മണ്ടൻമാർ; ശാന്തിവിള