ലഹരി ഉപയോഗം റിലേഷൻഷിപ്പിനെ ബാധിച്ചു, ഇപ്പോഴുള്ളത് ഒരേയൊരു ദുശ്ശീലം; അതാണ് ഏറ്റവും പ്രശ്നം: ധ്യാൻ!

മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട നടനാണ് ധ്യാൻ ശ്രീനിവാസൻ. സാധാരണ സിനിമകളിലൂടെയാണ് താരങ്ങൾ ജനപ്രീതി നേടുന്നതെങ്കിൽ അഭിമുഖങ്ങളിലൂടെ അത് സ്വന്തമാക്കിയ നടനാണ് ധ്യാൻ ശ്രീനിവാസൻ. സിനിമയുടെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചിട്ടുണ്ടെങ്കിലും അഭിമുഖങ്ങളിൽ എത്തുന്ന ധ്യാൻ ശ്രീനിവാസനെയാണ് പ്രേക്ഷകർക്ക് കൂടുതൽ ഇഷ്ടം. കേട്ടിരിക്കുന്നവരെ രസിപ്പിക്കുന്ന രസക്കൂട്ടുകള്‍ ചേര്‍ത്ത് കഥകൾ പറയാനും തഗ് അടിക്കാനും ധ്യാനോളം മിടുക്കുള്ള മറ്റൊരു യുവനടൻ ഇല്ലെന്നതാണ് സത്യം.

മറയില്ലാതെ സംസാരിക്കുന്ന പ്രകൃതക്കാരനാണ് ധ്യാൻ. വരുംവരായ്കകളെ കുറിച്ച് ചിന്തിക്കാതെ എന്തും തുറന്നു പറയുന്ന ധ്യാനിന്റെ രീതിയാണ് ആരാധകരിലേക്ക് നടനെ കൂടുതൽ അടുപ്പിച്ചത്. തന്റെ കുടുംബത്തിലേയും സുഹൃത്തുക്കൾക്കിടയിലെയും രസകരമായ കഥകൾ ധ്യാൻ അഭിമുഖങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. താരകുടുംബത്തിലെ രസകരമായ പല സംഭവങ്ങളും ധ്യാനിലൂടെയാണ് പ്രേക്ഷകർ അറിഞ്ഞത്.

Dhyan Sreenivasan

അതേ സമയം, തന്റെ ഭൂതകാലത്തെ കുറിച്ചുള്ള ധ്യാനിന്റെ ചില വെളിപ്പെടുത്തലുകൾ നടനെ വിവാദങ്ങളിലും കൊണ്ട് ചാടിച്ചിട്ടുണ്ട്. എന്നാൽ അതൊന്നും ആരാധകര്‍ക്ക് ധ്യാനിനോടുള്ള സ്‌നേഹവും ഇല്ലാതാക്കിയിട്ടില്ല. അടുത്തിടെ താൻ മദ്യപാനം നിർത്തിയതിനെ കുറിച്ചൊക്കെ ധ്യാൻ മനസുതുറന്നിരുന്നു. മകളുടെ ജനനശേഷം താൻ ആ ശീലം ഉപേക്ഷിക്കുകയായിരുന്നു എന്നാണ് നടൻ പറഞ്ഞത്. ഇപ്പോഴിതാ ലഹരി ഉപയോഗിച്ചിരുന്നതിനെ കുറിച്ചും അത് തന്നെ എങ്ങനെയെല്ലാം ബാധിച്ചു എന്നതിനെ കുറിച്ചും ധ്യാൻ പറഞ്ഞ വാക്കുകളും ശ്രദ്ധ നേടുകയാണ്.

Dhyan Sreenivasan

സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗത്തെ കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് ധ്യാൻ മനസു തുറന്നത്. ലഹരി ഉപയോഗം സിനിമാ സെറ്റുകളില്‍ മാത്രമല്ല, എല്ലായിടത്തുമുണ്ടെന്ന് ധ്യാൻ പറയുന്നു. അത് മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്നു എന്നതിനപ്പുറം അവനവന് തന്നെയാണ് ആപത്ത്. എനിക്കത് പറയാന്‍ സാധിക്കും, കാരണം ഒരു കാലത്ത് ഞാന്‍ ഇതെല്ലാം ഉപയോഗിച്ചിട്ടുണ്ട്. കോളേജ് പഠനകാലത്ത് ലഹരിയുടെ ഉപയോഗം എന്റെ പഠനത്തെയും റിലേഷന്‍ഷിപ്പിനെയുമെല്ലാം ബാധിച്ചു. അത് തിരിച്ചറിഞ്ഞപ്പോഴാണ് ഞാന്‍ നിര്‍ത്തിയത്.

ആറേഴ് വര്‍ഷമായി ഞാന്‍ അങ്ങനെ മദ്യം ഉപയോഗിക്കാറില്ല. മകള്‍ ജനിച്ചതിന് ശേഷം പൂര്‍ണമായും മദ്യപാനം നിര്‍ത്തി. പുകവലിക്കാറുണ്ട്, അതെന്റെ ചുണ്ട് കണ്ടാല്‍ അറിയാം. ചെയിന്‍ സ്‌മോക്കര്‍ അല്ല. വല്ലപ്പോഴും വലിക്കും. മദ്യത്തെക്കാളും വലിയ ആപത്താണ് സിഗരറ്റ്. അതാണ് ആദ്യം നിര്‍ത്തേണ്ടത് എന്നും എനിക്കറിയാം. കഞ്ചാവാണ് ഏറ്റവും വലിയ ലഹരി എന്നൊക്കെയുള്ള കാലം കഴിഞ്ഞു. ഇപ്പോള്‍ അതിലും വലിയ സാധനങ്ങളാണ് ഇവിടെ വിതരണം ചെയ്യുന്നത്. അത് പൂര്‍ണമായും ആളുകളെ നശിപ്പിക്കും. അതിന്റെ റൂട്ടാണ് ആദ്യം തടയേണ്ടത്.

അല്ലാതെ സിനിമയില്‍ കാശുള്ളവന്മാര് അവരുടെ കഴപ്പ് തീരാന്‍ വലിക്കുന്നതിനെ നിര്‍ത്തിപ്പിക്കാനല്ല. അവര്‍ക്കൊന്നും ഒന്നും നഷ്ടപ്പെടാനില്ല, വേണ്ടത് അവരുണ്ടാക്കി വച്ചിട്ടുണ്ടാവും. സ്‌കൂളും കോളേജും കേന്ദ്രീകരിച്ച് നടത്തുന്ന ലഹരി വില്‍പനയും ഉപയോഗവുമാണ് നിര്‍ത്തേണ്ടത് എന്നായിരുന്നു ധ്യാൻ പറഞ്ഞത്.

അതേ സമയം ബുള്ളറ്റ് ഡയറീസ് ആണ് ധ്യാനിന്റെ പുതിയ ചിത്രം. സന്തോഷ് മണ്ടൂർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രയാഗ മാർട്ടിനാണ് നായിക. ചേട്ടൻ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന വർഷങ്ങൾക്ക് ശേഷമാണ് ധ്യാനിന്റെ അണിയറയിൽ ഒരുങ്ങുന്ന ചിത്രം. പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും നായകനും നായികയുമായി എത്തുന്ന ചിത്രത്തിൽ പ്രധാന വേഷമാണ് ധ്യാനിന്റെത്. നിവിൻ പോളിയും ഒരു പ്രധാനപ്പെട്ട അതിഥി വേഷത്തിൽ ചിത്രത്തിൽ എത്തുന്നുണ്ട്.

Read more about: dhyan sreenivasan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X