അവൾ ഇമോഷണൽ ബ്ലാക്ക്മെയിലിങ് ആണ്; അങ്ങനെയാകുമ്പോൾ വേറെ ആരുടേലും ഒപ്പം പോയോ എന്ന് ടെൻഷനാകും: ധ്യാൻ

മലയാളികൾക്ക് ഏറെ പ്രിയങ്കരനാണ് ധ്യാൻ ശ്രീനിവാസൻ. താരപുത്രനായ ധ്യാൻ സിനിമകളേക്കാൾ അഭിമുഖങ്ങളിലൂടെയാണ് ആരാധകരുടെ ഇഷ്ടം പിടിച്ചു പറ്റിയത്. അച്ഛൻ ശ്രീനിവാസനെയും ചേട്ടൻ വിനീതിനെയും പോലെ സിനിമയുടെ വിവിധ മേഖലകളിലും സാന്നിധ്യമറിയിച്ചിട്ടുണ്ടെങ്കിലും അഭിമുഖങ്ങളാണ് ധ്യാനിന് വലിയ ജനപ്രീതി സമ്മാനിച്ചത്. അതുകൊണ്ട് തന്നെ അടുത്തിടെ ഇറങ്ങിയ പല സിനിമകളും പരാജയപ്പെട്ടെങ്കിലും ധ്യാൻ ലൈം ലൈറ്റിൽ തന്നെ നിൽക്കുകയാണ്. മറയില്ലാത്ത സംസാരമാണ് ധ്യാനിനെ പ്രേക്ഷകർക്ക് പ്രിയങ്കരനാക്കുന്നത്.

കുടുംബത്തെക്കുറിച്ചുള്ള രസകരമായ കഥകൾ ധ്യാൻ അഭിമുഖങ്ങളിൽ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ ഭാര്യ അർപിതയെ കുറിച്ച് ധ്യാൻ പറഞ്ഞ വാക്കുകൾ വീണ്ടും വൈറലാവുകയാണ്. വഴക്കുണ്ടായാൽ ഇമോഷണലി തകർത്തു കളയുന്ന ആളാണ് ഭാര്യയെന്ന് ധ്യാൻ പറയുന്നു. ഒരിക്കൽ ബിഹൈൻഡ് വുഡ്‌സ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ധ്യാൻ ശ്രീനിവാസൻ ഇക്കാര്യങ്ങൾ പറഞ്ഞത്.

Dhyan Sreenivasan

'എന്നെ പുള്ളിക്കാരി പൊതുവെ ഇമോഷണൽ ബ്ലാക്ക്മെയിലിങ് ആണ് ചെയ്യുക. പല രീതിയിലും നമ്മളെ ഇമോഷണലി ബ്രേക്ക് ഡൌൺ ചെയ്ത് കളയും. ആ ഒരു പരിപാടി മാത്രമേയുള്ളു. അല്ലാതെ അടിയും ഇടിയും ഒന്നും ഉണ്ടാകാറില്ല. ഫിസിക്കലി ഒന്നും ചെയ്യില്ല. പലപ്പോഴും ഇമോഷണലി ഉള്ള വേദനിപ്പിക്കലാണ്. തകർത്ത് തരിപ്പണമാക്കി കളയും. ഒരു ഉദാഹരണം പറയുകയാണെങ്കിൽ, എല്ലാ ദിവസം ആൾ വിളിക്കും. തുടർച്ചയായി വിളികളൊക്കെ വരും',

'നമ്മൾ ഓഹ്... ശല്യം വിളിച്ചുകൊണ്ടിരിക്കുന്നു എന്ന് കരുതുന്ന അവസ്ഥയിലെത്തും. പക്ഷേ ഈ വിളി ഒരു ദിവസം നിന്ന് പോയാൽ നമ്മുടെ കിളി പോകും. എന്താണ് വിളിക്കാത്തത് എന്ന ടെൻഷനാകും. മാനസികമായി നമ്മൾ തകർന്നു പോകും. രണ്ടു ദിവസം ഈ വിളി ഇല്ലെങ്കിൽ നമ്മൾ വളരെയധികം ഡിസ്റ്റർബ്ഡ് ആകും',

'വേറെ ആരുടെയെങ്കിലും ഒപ്പം പോയോ, ആരെങ്കിലും വളച്ചെടുത്തോ എന്നൊക്കെയുള്ള ടെൻഷനാകും. പിന്നെ നമ്മൾ അങ്ങോട്ട് വിളിക്കും. ഇതൊക്കെ പ്രണയിച്ചുകൊണ്ടിരുന്ന സമയത്താണ്. ഇപ്പോൾ വളരെ അച്ചടക്കത്തോടെയും അനുസരണയോടെയുമാണ് ജീവിക്കുന്നത്', ധ്യാൻ ശ്രീനിവാസൻ പറഞ്ഞു.

Dhyan Sreenivasan

അടുത്തിടെ ഒരു അഭിമുഖത്തിൽ തന്നെ ഏറ്റവും അടുത്ത് അറിയാവുന്നയാളാണ് ഭാര്യയെന്നും അങ്ങനൊരാൾ ഉള്ളത് കൊണ്ടാണ് ലൈഫിന് ബാലൻസുണ്ടായതെന്നും ധ്യാൻ പറഞ്ഞിരുന്നു. എന്ത് പറഞ്ഞാലും ഓക്കെ പറയുന്നയാളാണ് ഭാര്യ. എന്ത് അലമ്പിനും നല്ലതിനും അവൾ കൂടെ നിൽക്കും. എപ്പോഴും കൂടെയുള്ള ഒരു സുഹൃത്താണെന്നുമാണ് ധ്യാൻ പറഞ്ഞത്. ഭാര്യയുടെ മദ്യപാനത്തെ കുറിച്ചും ധ്യാൻ പറയുകയുണ്ടായി.

അർപിത ക്രിസ്ത്യാനിക്കുട്ടിയാണ്. അത്യാവശ്യം നല്ല മദ്യപാനിയാണ് കുട്ടി. ഇപ്പോൾ യാത്രകളൊക്കെ പോകുമ്പോൾ അവളെ ഞാൻ പൊക്കിയെടുത്ത് അടിച്ചത് മതിയെന്ന് പറയേണ്ട അവസ്ഥയാണ്. പണ്ട് എന്നെയായിരുന്നു പൊക്കിയെടുത്ത് കൊണ്ടുപോയിരുന്നത്. അവളെ ഞാൻ ഇപ്പോൾ ഉപദേശിക്കുകയാണെന്നാണ് ധ്യാൻ പറഞ്ഞത്. 2017ലായിരുന്നു അർപിതയുമായുള്ള ധ്യാനിന്റെ വിവാഹം. പ്രണയവിവാഹമായിരുന്നു ഇവരുടേത്. ഒരു മകളാണ് ഇവർക്കുള്ളത്.

Read more about: dhyan sreenivasan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X