കാവ്യ അനുഭവിക്കുന്ന പ്രശ്‍നങ്ങൾ കണ്ടപ്പോൾ വീട്ടിൽ അവതരിപ്പിച്ചു, മീനൂട്ടി പ്രതികരിച്ചത് ഇങ്ങനെ: ദിലീപ്

By Desk

മലയാള സിനിമ പ്രേക്ഷകരും മാധ്യമങ്ങളും ഒരു പോലെ ചർച്ച ചെയ്ത ഒന്നാണ് ദിലീപിന്റെയും കാവ്യ മാധവന്റെയും വിവാഹം. പ്രശസ്ത താരം മഞ്ജു വാര്യരുടെ ഭർത്താവായിരുന്ന ദിലീപ്, മുൻ ഭാര്യയുമായി നിയമപരമായി ബന്ധം വേർപെടുത്തി രണ്ടു വർഷങ്ങൾക്ക് ശേഷമാണ്, തനിക്കൊപ്പം ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞു നിന്നിരുന്ന നായിക കാവ്യ മാധവനെ ജീവിതസഖിയാക്കുന്നത്. വിവാഹത്തിന് മുൻപ് ഫേസ്ബുക്ക് ലൈവിൽ വന്നപ്പോൾ, തന്റെ പേരിൽ ബലിയാടാക്കപ്പെട്ട കാവ്യയെ ജീവിതത്തിലേക്ക് കൈപിടിച്ച് കൂട്ടാൻ തീരുമാനിക്കുകയായിരുന്നു എന്ന് നടൻ പറഞ്ഞിരുന്നു.

എന്നാൽ, ഒപ്പം തന്നെ ഈ വിവാഹത്തിന് താൻ തയ്യാറായത് മകളായ മീനാക്ഷിയ്ക്ക് വേണ്ടി കൂടിയാണെന്ന് ദിലീപ് വെളിപ്പെടുത്തിയിരുന്നു. നടനും മഞ്ജു വാര്യരും വേർപിരിഞ്ഞപ്പോൾ, മീനൂട്ടി എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഇരുവരുടെയും മകൾ, അച്ഛനൊപ്പം തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു. താൻ രണ്ടാമത് ഒരു വിവാഹം ചെയ്യണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് എന്നും തനിക്ക് താങ്ങായി നിന്ന തന്റെ ഓമന മകളാണെന്നാണ് അന്ന് നടൻ പറഞ്ഞത്.

Dileep with Meenakshi and Kavya Madhavan
Photo Credit: Meenakshi Dileep / Instagram

കാവ്യയുടെ സാന്നിധ്യമാെന്നും മഞ്ജു കാര്യമാക്കുന്നില്ല, അകലെ നിന്നും കാണുന്ന അമ്മ; ആ​ഗ്രഹമുണ്ടാകില്ലേ: ചർച്ച

പിന്നീടൊരിക്കൽ, മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ, എങ്ങനെയാണ് കാവ്യ മാധവനെ വിവാഹം ചെയ്യുന്ന കാര്യം താൻ വീട്ടിൽ അവതരിപ്പിച്ചതെന്ന് ദിലീപ് വെളിപ്പെടുത്തിയിരുന്നു. നടിയെ വിവാഹം ചെയ്യാൻ തീരുമാനിച്ചത് പ്രണയം കൊണ്ടല്ല എന്നും, കാവ്യ ജീവിതത്തിൽ, പ്രത്യേകിച്ച് തന്നോടൊപ്പം ചേർത്ത് ഗോസിപ്പുകൾ വന്നതിന് ശേഷം അനുഭവിച്ച പ്രശ്നങ്ങളൊക്കെ നേരിട്ട് കണ്ടപ്പോഴാണ് അവരെ വിവാഹം ചെയ്താൽ എന്ത് എന്ന് ചിന്തിച്ചത് എന്നാണ് അന്ന് ദിലീപ് പറഞ്ഞത്.

"പ്രണയം, പ്രണയം, എന്ന് പറയുകയല്ല. കാവ്യ എന്ന് പറയുന്ന ഒരാളുടെ ജീവിതത്തിൽ, അവർ അനുഭവിക്കുന്ന പ്രശ്നങ്ങളൊക്കെ കണ്ടു കൊണ്ടിരിക്കുകയാണ്. അങ്ങനെ ഞാൻ എന്റെ വീട്ടിൽ അവതരിപ്പിച്ചു ഈ കാര്യം (കാവ്യയെ വിവാഹം ആലോചിച്ചാലോ എന്ന്)," ദിലീപ് പറഞ്ഞു. അന്ന് നടൻ ഈ കാര്യം, തന്റെ മകൾ മീനാക്ഷിയുടെ തീരുമാനത്തിനാണ് വിട്ടത്. "എനിക്കറിയാവുന്ന ആളല്ലേ... എനിക്ക് ഇഷ്ടമാണ് അച്ഛാ..," എന്നാണ് കാവ്യ മാധവനെ വിവാഹം ആലോചിച്ചാലോ എന്ന് ചോദിച്ചപ്പോൾ മകൾ മീനൂട്ടി മറുപടി പറഞ്ഞത് എന്ന് പ്രശസ്ത നടൻ അന്ന് വെളിപ്പെടുത്തി.

Dileep with Kavya  Meenakshi  and Mahalakshmi
Photo Credit: Dileep / Facebook

"മോളുടെ മറുപടി കേട്ടപ്പോൾ, നമ്മൾ ഇനി അവരുടെ വീട്ടിൽ ചോദിക്കണമല്ലോ എന്നാണ് ഞാൻ പറഞ്ഞത്. പക്ഷെ അവരുടെ വീട്ടിൽ ചെന്നപ്പോൾ ഞാൻ ഇതിന് വിപരീതമായ റിയാക്ഷൻ ആണ് കണ്ടത്," ദിലീപ് വെളിപ്പെടുത്തി. കാവ്യ മാധവന്റെ അച്ഛൻ മാധവനും, അമ്മ ശ്യാമളയ്ക്കും ആദ്യം ഈ ബന്ധം ശെരിയാകുമോ എന്ന് നേരിയ സംശയം ഉണ്ടായിരുന്നെങ്കിലും, ജാതകങ്ങൾ തമ്മിൽ ചേർന്നതോടെ ഇരു വീട്ടുകാരും ചേർന്ന് കാര്യങ്ങൾ ഉറപ്പിച്ചു. വിവാഹം നടക്കുന്നതിന് ഒരാഴ്ച്ച മുൻപാണ് ദിലീപ് ആലോചനയുമായി എത്തിയതെന്ന് കാവ്യ ഒരിക്കൽ വെളിപ്പെടുത്തിയിരുന്നു.

തന്റെ മകൾക്ക് എന്നും ഒരു തുണയായി, നല്ലൊരു സുഹൃത്തായി കാവ്യ മാധവൻ മാറണം എന്ന് മാത്രമാണ് ആഗ്രഹിച്ചതെന്നും ദിലീപ് പറഞ്ഞു. "അവളെ നന്നായി നോക്കുന്ന, ഉൾക്കൊള്ളുന്ന, നന്നായി അറിയാവുന്ന ഒരാൾക്കല്ലാതെ ആ കമ്മ്യൂണിക്കേഷൻ ശരിയാവില്ല. പിന്നെ അത് എന്റെ അടുത്ത ഏറ്റവും വലിയ തലവേദനയാകും. ഇപ്പോൾ കാവ്യയോട് പോയിട്ട് "നീ നാളെ മുതൽ ഈ കുഞ്ഞിന് അമ്മയാവണം," എന്ന് പറയാനാവില്ല. കാവ്യയ്ക്ക് ഒരിക്കലും ഇത്രയും വലിയ കുട്ടിയുടെ അമ്മയാവാനും പറ്റില്ല, മീനൂട്ടിക്ക് ഇനിയൊരു അമ്മയെ ഉൾക്കൊള്ളാനും പറ്റില്ല എന്ന് എനിക്ക് നല്ല ബോധ്യമുണ്ട്," പ്രശസ്ത താരം അന്ന് വെളിപ്പെടുത്തി.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X