യഥാർത്ഥ പ്രണയത്തിൽ പരാജയപ്പെട്ടു, ചിലതിന് പകരം മറ്റൊന്നുണ്ടാവില്ല: ദിലീപ് പറഞ്ഞത് ആരെ കുറിച്ച്?
മലയാളത്തിന്റെ സീനിയർ താരം ദിലീപ്, എന്നും കുടുംബ പ്രേക്ഷകർക്ക് ഏറ്റവും പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ്. പക്ഷെ, ആദ്യ ഭാര്യ മഞ്ജു വാര്യരുമായുള്ള വിവാഹമോചനവും, പിന്നീട് ഗോസിപ്പ് കോളങ്ങളിൽ ഒപ്പം നിറഞ്ഞിരുന്ന കാവ്യ മാധവനുമായുള്ള വിവാഹവും, നടിയെ ആക്രമിച്ച കേസിൽ സംശയത്തിന്റെ നിഴലിൽ അകപ്പെട്ടതും, മീശ മാധവൻ താരത്തിന്റെ ജനപ്രീതിക്ക് വലിയ രീതിയിൽ മങ്ങലേൽപ്പിച്ചിരുന്നു. ഇന്നും സോഷ്യൽ മീഡിയ ഏറ്റവും ചർച്ച ചെയ്യുന്ന വിഷയങ്ങളിൽ ഒന്നാണ്, ദിലീപിന്റെ വ്യക്തി ജീവിതവും, പ്രണയങ്ങലും.
മുൻപൊരിക്കൽ, ജീവിതത്തിൽ ഏറെ ആഗ്രഹിച്ചിട്ടും, യഥാർത്ഥ പ്രണയം എന്നത് നഷ്ടമായ ആളാണ് താൻ എന്ന് ഒരിക്കൽ ദിലീപ് പറഞ്ഞിരുന്നു. കഴിഞ്ഞ വർഷം, ജിഞ്ചർ മീഡിയ എന്റർടൈൻമെന്റ്സിന് നൽകിയ അഭിമുഖത്തിലാണ് പ്രശസ്ത താരം ഈ വെളിപ്പെടുത്തൽ നടത്തിയത്. നടന്റെ പ്രേക്ഷകരെ ഈ തുറന്നു പറച്ചിൽ കുറച്ചൊന്നുമല്ല അത്ഭുതപ്പെടുത്തിയത്.

"റിയൽ ലവ്വ് എന്നതിൽ തോറ്റു പോയ ഒരാളാണ് ഞാൻ. മറ്റേതെല്ലാം ഒരു ഫസ്റ്റ് ലവ്വ്, ക്രഷ്, അങ്ങിനെയൊക്കെയുള്ള സംഭവങ്ങളല്ലേ. പക്ഷെ റിയൽ ലവ്വിലേക്ക് പോയാൽ, അത് അങ്ങനെ ഒരു വേദനയായിട്ട് പൊയ്ക്കൊണ്ടിരിക്കുന്ന ഒരു കാര്യമാണ്," ദിലീപ് ജിഞ്ചർ മീഡിയ എന്റർടൈൻമെന്റ്സിന് കഴിഞ്ഞ വർഷം നൽകിയ അഭിമുഖത്തിൽ പറഞ്ഞു. പ്രേക്ഷകരെ ഞെട്ടിച്ചു കൊണ്ട്, അതിന് ശേഷം തന്റെ ജീവിതത്തിൽ ഉണ്ടായതൊക്കെ ഒരു തരത്തിൽ കോംപ്രോമൈസുകൾ ആണെന്നും സി.ഐ.ഡി. മൂസ താരം വെളിപ്പെടുത്തി.
"അത് ഇപ്പോഴും അങ്ങനെയാണ്. പ്രണയത്തിൽ പരാജയപ്പെടുമ്പോൾ, അത് നഷ്ടപ്പെടുമ്പോൾ ഒക്കെ അതൊരു വേദനയായിട്ട് അവിടെ തന്നെ കാണും. ആ വേദനയിൽ നിന്ന് ചാടി കേറാൻ വേണ്ടി ചിലപ്പോൾ നമ്മൾ മറ്റൊരു പ്രണയത്തിൽ പോയി വീഴും. ചിലതിന് പകരം വയ്ക്കാൻ നമുക്ക് ഒന്നുമില്ലല്ലോ. മറ്റൊന്ന് വരുമ്പോൾ ഇത് മറക്കും - അങ്ങനെ പറയാൻ പറ്റില്ല. അവിടെ വെറും കോമ്പ്രോമൈസ് മാത്രമേയുള്ളു. ജസ്റ്റ് അങ്ങനെ പോവും. അവ തമ്മിൽ താരതമ്യപ്പെടുത്താനൊന്നും പറ്റില്ല," ദിലീപ് വിശദീകരിച്ചു.

ദിലീപേട്ടനെക്കാൾ സപ്പോർട്ട് ചെയ്തത് മഞ്ജു ചേച്ചി: മടങ്ങിവന്ന കാവ്യ പറഞ്ഞത് ഇതാണ്
ദിലീപ് എവിടെയും തൊടാതെയാണ് സംസാരിച്ചതെങ്കിലും, നടന്റെ വെളിപ്പെടുത്തൽ പ്രേക്ഷകരെ സ്വാഭാവികമായും കടുത്ത ആകാംക്ഷയിലാക്കി. പ്രശസ്ത താരത്തിന്റെ വെളിപ്പെടുത്തലിൽ നിന്ന്, മഞ്ജു വാര്യർ തന്റെ ജീവിതത്തിൽ നിന്നും പടിയിറങ്ങിയ ദുഃഖം വായിച്ചെടുക്കാമെന്ന് ചിലർ പറഞ്ഞപ്പോൾ, മറ്റു ചിലർ വേറെയൊരു രീതിയിലാണ് ചിന്തിച്ചത്. മഞ്ജുവിനെ വിവാഹം കഴിക്കുന്നതിന് മുൻപ് ദിലീപിന് മറ്റൊരു ഭാര്യ ഉണ്ടായിരുന്നുവെന്നും, അത് നടന്റെ ബന്ധുവായ പെൺകുട്ടിയായിരുന്നു എന്നും ഗോസിപ്പുകൾ ഉണ്ടായിരുന്നു. ഈ അഭിമുഖത്തിൽ അവരെക്കുറിച്ചാവാം ദിലീപ് പറഞ്ഞതെന്ന് ചിലരെങ്കിലും വിശ്വസിക്കുന്നു.
എന്തായാലും, ഭാര്യ കാവ്യ മാധവനോടൊപ്പം സമാധാനമുള്ളൊരു കുടുംബ ജീവിതത്തിനായി ചെന്നൈയിലേക്ക് താമസം മാറിയിരിക്കുകയാണ് ദിലീപ്. മൂത്ത മകൾ മീനാക്ഷിയുടെ മെഡിക്കൽ വിദ്യാഭാസവും അതിനൊരു കാരണമായിരുന്നു. ഇന്ന് ഷൂട്ടിംഗ് ആവശ്യങ്ങൾക്ക് വേണ്ടി മാത്രമാണ് നടൻ കേരളത്തിലേക്ക് എത്താറുള്ളത്. മഞ്ജു വാര്യരാവട്ടെ, തന്റെ സിനിമയിലേക്കുള്ള രണ്ടാം വരവിൽ ഒരുപാട് ഉയരങ്ങൾ കീഴടക്കി കഴിഞ്ഞു. മലയാളം സിനിമയിൽ മാത്രമല്ല, തമിഴിലും തന്റേതായ ഇടം നേടിയെടുത്ത താരം, അധികം വൈകാതെ ഹിന്ദി സിനിമയിലും അരങ്ങേറ്റം കുറിക്കുമെന്നാണ് റിപോർട്ടുകൾ.


Click it and Unblock the Notifications