For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അഞ്ചാറ് മാസത്തെ പ്രയത്നം തന്നെ ഉണ്ടായിരുന്നു അതിന്; ഏറ്റവും പ്രിയപ്പെട്ട വേഷത്തെ കുറിച്ച് ദിലീപ് പറഞ്ഞത്

  |

  മലയാളി പ്രേക്ഷകർ ജനപ്രിയ നായകൻ എന്ന വിശേഷണം ചാർത്തി കൊടുത്ത നടനാണ് ദിലീപ്. കുട്ടികൾക്കിടയിലും മുതിര്‍ന്നവർക്കിടയിലും ഒരേപോലെ ആരാധകരുണ്ട് ഇന്ന് ദിലീപിന്. 1992ലാണ് ദിലീപിന്റെ സിനിമാ അരങ്ങേറ്റം. അന്നത്തെ കാലത്ത് സിനിമ കൽപിച്ചിരുന്ന ഒരു നായകന് വേണ്ട യാതൊരു ശരീര പ്രകൃതിയോ സൗന്ദര്യമോ ഒന്നുമില്ലാതെ എത്തിയ ഗോപാലകൃഷ്ണൻ എന്ന സാധാരണ യുവാവിൽ നിന്നാണ് ഇന്ന് കാണുന്ന ദിലീപിലേക്ക് നടൻ വളർന്നത്.

  മിമിക്രിയിൽ നിന്നായിരുന്നു ദിലീപിന്റെ മലയാള സിനിമയിലേക്കുള്ള കാൽവെപ്പ്. ആദ്യം കമലിന്റെ സഹസംവിധായകനായി എത്തിയ ദിലീപ് പിന്നീട് പിന്നീട് അഭിനയത്തിലേക്ക് ചുവടുമാറ്റുകയായിരുന്നു. ഇപ്പോൾ മലയാള സിനിമയിൽ തന്റെതായ ഒരു സാമ്രാജ്യം തന്നെ കെട്ടിപ്പെടുക്കാൻ ദിലീപിന് കഴിഞ്ഞിട്ടുണ്ട്. ​ഇന്ന് മലയാളത്തിലെ ഏറ്റവും വലിയ നടനും, നിർമാതാവും, ഡിസ്ട്രിബൂട്ടറും ഒക്കെയാണ് ദിലീപ്.

  Also Read: മോഹൻലാലിന്റെ കല്യാണത്തിന് ആരാധകനെ തല്ലിയ മമ്മൂട്ടി; വാർത്തകണ്ട് നടൻ പൊട്ടിത്തെറിച്ചു: ശാന്തിവിള ദിനേശ്

  നിരവധി വ്യത്യസ്ത വേഷങ്ങൾ അവതരിപ്പിച്ചിട്ടുള്ള ദിലീപിന്റെ കരിയറിൽ വഴിത്തിരിവായ ചിത്രങ്ങളിൽ ഒന്നാണ് കുഞ്ഞിക്കൂനന്‍. ദിലീപിന്റെ കരിയറിൽ ഹിറ്റുകളിൽ ഒന്ന്. 2002 ജൂലൈ 31 നാണ് സിനിമ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയത്. ശശികുമാര്‍ സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ഡബിള്‍ റോളിലാണ് ദിലീപ് ചിത്രത്തിൽ അഭിനയിച്ചത്.

  വിമല്‍കുമാര്‍, പ്രസാദ് എന്നിങ്ങനെ രണ്ടു വേഷങ്ങളാണ് നടൻ അവതരിപ്പിച്ചത്. നവ്യ നായർ മന്യ എന്നിവരായിരുന്നുചിത്രത്തിൽ നായികമാരായത്. സായ് കുമാര്‍, കൊച്ചിന്‍ ഹനീഫ, ബിന്ദു പണിക്കര്‍, ഗിന്നസ് പക്രു, നിത്യ ദാസ്, സലീം കുമാര്‍, മച്ചാന്‍ വര്‍ഗീസ്, നെടുമുടി വേണു തുടങ്ങിവമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്. 83 ദിവസം കൊണ്ടായിരുന്നു സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായത്. 100 ദിവസത്തിലധികം ഓടിയ സിനിമ മികച്ച കളക്ഷൻ സ്വന്തമാക്കിയിരുന്നു

  മലയാളത്തില്‍ നിന്നും ഗംഭീര വിജയമായ സിനിമ തമിഴിലേക്കും കന്നഡയിലേക്കുമെല്ലാം റീമേക്ക് ചെയ്യപ്പെട്ടിരുന്നു. തമിഴിൽ പേരഴകൻ എന്ന പേരിൽ എത്തിയ ചിത്രത്തില്‍ ജ്യോതികയും സൂര്യയുമായിരുന്നു പ്രധാന വേഷങ്ങളിൽ എത്തിയത്.

  ചിത്രത്തിൽ അമ്പരപ്പിക്കുന്ന വേഷപ്പകർച്ചയായിരുന്നു ദിലീപിന്റേത്. ദിലീപിന്റെ കുഞ്ഞന്‍ എന്ന കഥാപാത്രം പ്രേക്ഷക മനസ്സില്‍ ഇന്നും നിറഞ്ഞുനില്‍ക്കുന്നുണ്ട്. ബെന്നി പി നായരമ്പലമായിരുന്നു ചിത്രത്തിന് തിരക്കഥയൊരുക്കിയത്. വര്‍ഷങ്ങള്‍ക്കിപ്പുറവും ഈ ചിത്രത്തിലെ ഹാസ്യ രംഗങ്ങളും ഗാനവുമൊക്കെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്.

  കുഞ്ഞിക്കൂനൻ ആവുന്നതിന് നടത്തിയ തയ്യാറെടുപ്പുകളെക്കുറിച്ച് ഒരിക്കൽ ദിലീപ് തുറന്നുപറഞ്ഞിരുന്നു. കൗമുദിക്ക് നൽകിയ അഭിമുഖത്തിലാണ് നടൻ ഇതിനെ കുറിച്ച് സംസാരിച്ചത്. അങ്ങനെ ഒരു രൂപത്തിനായി നാലഞ്ച് പേരുടെ രൂപം റെഫർ ചെയ്തിട്ടുണ്ടെന്നും അവസാനം സ്കെച്ച് ചെയ്ത് അങ്ങനെയൊരു രൂപം തീരുമാനിക്കുകയായിരുന്നു എന്നുമാണ് ദിലീപ് പറഞ്ഞത്.

  Also Read: ദിലീപിനോട് അന്ന് മുഖം കറുത്ത് സംസാരിച്ചു; പഴയ ദിലീപ് ആയിരിക്കണം എന്ന് പറഞ്ഞു; കമലിന്റെ വാക്കുകൾ

  'കുഞ്ഞിക്കൂഞ്ഞന് ശരിക്കും പറഞ്ഞാൽ അഞ്ചാറ് മാസത്തെ പ്രയത്‌നം തന്നെയുണ്ട്. അത് മാത്രമല്ല, ഒരു മൂന്ന് നാലഞ്ച് ആളുകളുടെ രൂപങ്ങൾ ഒന്നിച്ച് ചേർത്താണ് അങ്ങനെ ഒരു രൂപത്തിലേക്ക് എത്തിയത്. എല്ലാവർക്കും വളരെ ഓമനത്തം തോന്നുന്ന ഒരു കഥാപാത്രമാണത്. നമ്മൾ തന്നെ സ്കെച്ച് ചെയ്താണ് ആ രൂപത്തിലേക്ക് കൊണ്ട് വന്നത്. ചെയ്ത് നോക്കിയ ശേഷം ഇത് ഒക്കെയാണ് എന്ന നിലയ്ക്ക് അത് ഉറപ്പിക്കുകയായിരുന്നു,' ദിലീപ് പറഞ്ഞു.

  Read more about: dileep
  English summary
  When Dileep Opens Up His Struggles For His Character In Kunjikoonan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X