കാവ്യയ്ക്ക് അന്ന് ആറ് വയസ്സ്: ആദ്യ കൂടിക്കാഴ്ചയെ കുറിച്ച് ദിലീപ് പറഞ്ഞത്

By Desk

മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ നായികാനായകന്മാരായി എത്തിയ താര ജോഡികളിൽ പ്രധാനികളാണ് ദിലീപും കാവ്യ മാധവനും. 1999ൽ പുറത്തിയിറങ്ങിയ ചന്ദ്രനുദിക്കുന്ന ദിക്കിൽ മുതൽ, 2016ൽ പുറത്തിയിറങ്ങിയ പിന്നെയും വരെ, ഏതാണ്ട് ഇരുപത്തിയൊന്ന് ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചു. ആ ചിത്രം പുറത്തിറങ്ങി അധികം വൈകാതെ, ഏറെ നാളത്തെ ഗോസിപ്പുകൾ അവസാനിപ്പിച്ചുകൊണ്ട് ഇരുവരും ജീവിവിധത്തിലും ഒന്നിച്ചു. ഇന്ന് ഇരുവർക്കും മഹാലക്ഷ്മി എന്നൊരു മകൾ ഉണ്ട്.

മുൻപൊരിക്കൽ, റെഡ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ, ദിലീപ് തന്റെ വ്യക്തി ജീവിതത്തെ കുറിച്ച് ചില അപൂർവമായ വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. അന്ന്, മീശ മാധവൻ താരം തന്റെ സിനിമയിലെയും ജീവിതത്തിലെയും നായികയായ കാവ്യ മാധവനെ കുറിച്ചും, നടിയെ ആദ്യമായി കണ്ടുമുട്ടിയ നിമിഷത്തെ കുറിച്ചും തുറന്നു പറഞ്ഞു. താൻ കാവ്യയെ ആദ്യമായി കാണുമ്പോൾ അവർ ഒരു ബാല താരമായിരുന്നുവെന്നാണ് നടൻ പറഞ്ഞത്. അന്ന് നടിയുടെ പ്രായം കഷ്ടിച്ച് ആറ് വയസ്സ് മാത്രമായിരുന്നു. ദിലീപ് ആവട്ടെ, ഇരുപതുകളുടെ തുടക്കത്തിൽ എത്തി നിൽക്കുന്ന ചെറുപ്പക്കാരനും.

Dileep and Kavya now and then
Photo Credit: Filmibeat

ചാന്തുപൊട്ടിന് മികച്ച നടനുള്ള അവാർഡ് ദിലീപ് കിട്ടിയേനെ, പക്ഷെ സംഭവിച്ചത്..: ലാൽ ജോസ് പറയുന്നു

താനും കാവ്യയും ആദ്യം കണ്ടതൊക്കെ ഓർക്കുമ്പോൾ ഇന്നും വലിയ അത്ഭുതമാണെന്നാണ് അന്ന് ദിലീപ് പറഞ്ഞത്. "കാവ്യയെ ഞാൻ ആദ്യം കാണുന്നത് പൂക്കാലം വരവായി (നടിയുടെ ആദ്യ സിനിമ) എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ചാണ്. അന്ന് ഞാൻ അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്നു, ആ സമയത്താണ് കാണുന്നത്. പക്ഷെ പിന്നെ അവൾ അഴകിയ രാവണനിൽ അഭിനയിക്കുമ്പോഴേക്ക് ഞാൻ പൂർണ്ണമായി സിനിമ അഭിനയത്തിലേക്ക് മാറിയിരുന്നു," പ്രശസ്ത താരം ഓർത്തെടുത്തു. കഷ്ടിച്ച് ആറ് വയസ്സുള്ള കാവ്യ മാധവൻ പൂക്കാലം വരവായി എന്ന സിനിമയിലൂടെ അഭിനയത്തിലേക്ക് എത്തുമ്പോൾ, സംവിധായകൻ കമലിന്റെ അസിസ്റ്റന്റ് ആയിരുന്നു ദിലീപ്.

"നായികയായിട്ട് എന്റെ കൂടെ അഭിനയിക്കാൻ വന്നത് ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന സിനിമയിലാണ്. അന്ന് ലാലുവാണ് (സംവിധായകൻ ലാൽ ജോസ്) പറഞ്ഞത് - ഇങ്ങനെ, നായികയായി ആര് വേണമെന്ന് ആലോചിച്ചപ്പോൾ. അപ്പൊ കാവ്യയെ ആയിടയ്ക്ക് ഒരു തവണ കണ്ടപ്പോൾ, നമ്മൾ പറഞ്ഞിട്ടുണ്ട്: "നീ ഹീറോയിൻ ആവുകയാണെങ്കിൽ നമ്മുടെ കൂടെ മതി കേട്ടോ," എന്ന്. അങ്ങനെയൊക്കെ പറഞ്ഞ് നമ്മൾ ഇങ്ങനെ കളിയാക്കി വിടാറൊക്കെയുണ്ട്. പക്ഷെ ജീവിതത്തിൽ ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് അന്നൊന്നും നമുക്ക് അറിയുക പോലുമില്ല," ഒരു ചിരിയോടെ ദിലീപ് പറഞ്ഞ് നിർത്തി.

Dileep and Kavya Madhavan
Photo Credit: Kavya Madhavan, Instagram / Filmibeat

അബിക്ക് സംഭവിച്ചത് ഇപ്പോൾ മനസിലായി, ഇപ്പോൾ മകനും...; ലാൽ ജോസിന്റെ വാക്കുകൾ ചർച്ചയാക്കി നെറ്റിസൺസ്

വിവാഹം കഴിഞ്ഞ കാലത്ത്, താനും കാവ്യ മാധവനും തമ്മിൽ ഒരിക്കലും പ്രണയത്തിൽ ആയിരുന്നില്ലെന്നും, എന്നാൽ അവരെ തനിക്ക് എന്നും ഇഷ്ടമായിരുന്നുവെന്നും, ദിലീപ് പറഞ്ഞിരുന്നു. താൻ കാരണം ഒരുപാട് ഗോസിപ്പുകൾ കേട്ട് കാവ്യ വിഷമിക്കുന്നത് കണ്ടപ്പോൾ, അന്ന് വിവാഹമോചിതനായിരുന്ന താൻ അവരെ ജീവിതത്തിലേക്ക് ഒപ്പം കൂറ്റൻ തീരുമാനിക്കുകയായിരുന്നു എന്നും നടൻ പറഞ്ഞു.

തന്റെ ഈ തീരുമാനം, തന്റെയും ആദ്യ ഭാര്യ മഞ്ജു വാര്യരുടെയും മകൾ മീനാക്ഷിയ്ക്ക് വേണ്ടിയായിരുന്നു എന്നും അന്ന് ദിലീപ് അവകാശപ്പെട്ടു. അച്ഛനോട് രണ്ടാമത് വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ടത് താൻ തന്നെയാണെന്ന് താര പുത്രിയും പറഞ്ഞിരുന്നു. എന്തായാലും, ദിലീപിനും മകൾ മഹാലക്ഷ്മിയ്ക്കുമൊപ്പം ഇപ്പോൾ ചെന്നൈയിലാണ് കാവ്യ മാധവന്റെ താമസം. അപൂർവമായി മാത്രമേ താരം കേരളത്തിൽ എത്താറുള്ളു.

Read more about: kavya madhavan dileep
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X