'നസ്രിയ എനിക്ക് എപ്പോഴും ഒരു അത്ഭുതമാണ്; ഫഹദിന്റെ ജീവിതത്തിൽ ചിട്ടയുണ്ടായത് അയാൾ കാരണമാണ്': ഫാസിൽ
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരജോഡിയാണ് നസ്രിയ നസീമും ഫഹദ് ഫാസിലും. മലയാളത്തിന്റെ ക്യൂട്ട് കപ്പിൾസായാണ് ഫഹദിനേയും നസ്രിയയേയും വിശേഷിപ്പിക്കാറുള്ളത്. ജീവിതത്തിന്റെ ഓരോ നിമിഷങ്ങളും ആസ്വദിക്കുന്ന രണ്ടുപേർ. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. ബാംഗ്ലൂർ ഡേയ്‌സ് എന്ന സിനിമയുടെ സെറ്റിൽ വെച്ച് ഇഷ്ടത്തിലായ ഇരുവരും അധികം വൈകാതെ വിവാഹിതരായി. 2014 ഓഗസ്റ്റിലായിരുന്നു വിവാഹം.
സിനിമയിലെ ഹിറ്റ് ജോഡി ജീവിതത്തിലും ഒന്നിച്ചപ്പോൾ പ്രേക്ഷകരും അത് ആഘോഷമാക്കി. കരിയറിൽ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു ഫഹദും നസ്രിയയും വിവാഹതരാകുന്നത്. വിവാഹശേഷം നസ്രിയ സിനിമയിൽ നിന്നും ഒരിടവേള എടുത്തെങ്കിലും പിന്നീട് തിരിച്ചെത്തി. ട്രാൻസ് എന്ന സിനിമയിൽ ഫഹദും നസ്രിയയും ഒരുമിച്ച് അഭിനയിക്കുകയും ചെയ്തു. പൊതുവേദികളിൽ ആണെങ്കിലും മറ്റു പരിപാടികൾക്ക് ആണെങ്കിലും ഇരുവരും ഒന്നിച്ചെത്തുമ്പോഴെല്ലാം ആരാധകർ അത് ആഘോഷമാക്കാറുണ്ട്.

എന്നാൽ വിവാഹസമയത്ത് പ്രായവ്യത്യാസവും മറ്റും ചൂണ്ടിക്കാട്ടി വലിയ രീതിയിലുള്ള വിമർശനം ഇവർക്കെതിരെ ഉയർന്നിരുന്നു. ഇരുവരും തമ്മിൽ പന്ത്രണ്ട് വയസിന്റെ വ്യത്യാസമുണ്ട്. ഫാസിലിന്റെ മകനായത് കൊണ്ടാണ് നസ്രിയ ഫഹദിനെ വിവാഹം ചെയ്യാൻ തയ്യാറായതെന്നുള്ള രീതിയിലും ചിലർ വിമർശനം ഉന്നയിക്കുകയുണ്ടായി. എന്നാൽ അതൊന്നും കാര്യമാക്കാതെ ഇരുവരും മുന്നോട്ട് പോവുകയായിരുന്നു. ഇന്ന് ജീവിതം കൊണ്ട് പലർക്കും മാതൃകയാണ് ഫഹദും നസ്രിയയും.
ഇപ്പോഴിതാ നസ്രിയയെ കുറിച്ച് ഫാസിൽ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധനേടുന്നത്. ഫഹദിന്റെ ജീവിതത്തിൽ ഒരു ചിട്ട ഉണ്ടായത് നസ്രിയ വന്നശേഷമാണെന്ന് ഫാസിൽ പറയുന്നു. ഫഹദിന്റെ ക്ലോസ് ആയിട്ട് വാച്ച് ചെയ്യുന്ന ഭാര്യയാണെന്നും തനിക്ക് നല്ലൊരു മരുമകളാണെന്നും അദ്ദേഹം പറഞ്ഞു. ഒരിക്കൽ ബിഹൈൻഡ്‌വുഡ്സ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഫാസിൽ മരുമകളെ കുറിച്ച് വാചാലനായത്. അതിൽ നിന്നുള്ള ഭാഗങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.
'നസ്രിയ എനിക്ക് എപ്പോഴും ഒരു അത്ഭുതമാണ്. നസ്രിയ ഒരു താരം ആണെന്ന് എനിക്ക് തോന്നുന്ന ഒന്നും നസ്രിയയിൽ നിന്നും വന്നിട്ടില്ല. എന്റെ രണ്ടു പെണ്മക്കളുമായും നല്ല കൂട്ടാണ്. ഫഹദിന്റെ ജീവിതത്തിൽ ഒരു ചിട്ടയുണ്ടായത് നസ്രിയ കാരണമാണ്. നസ്രിയ ഒരു ആർട്ടിസ്റ്റാണ്. എന്നാൽ ഓടി ഓടി പടം ചെയ്യണം എന്ന് ആഗ്രഹിക്കുന്ന ആർട്ടിസ്റ്റല്ല. അവിടെയാണ് ഫഹദിനെയും നസ്രിയയെയും സിങ്ക് ചെയ്യുന്ന ഒന്ന്',
'ഫഹദിനെ എക്സൈറ്റ് ചെയ്യുന്ന കഥാപാത്രങ്ങൾ മാത്രമേ ഫഹദ് എടുക്കൂ. നസ്രിയയും എകസൈറ്റ് ചെയ്യിക്കുന്ന കഥാപാത്രം വന്നാൽ ചെയ്യും. എന്നാൽ അത് തൊഴിലായി കൊണ്ട് നടക്കണമെന്ന ആഗ്രഹവുമില്ല. ഫഹദിനെ ക്ലോസ് ആയിട്ട് വാച്ച് ചെയ്യുന്ന ഭാര്യയാണ് നസ്രിയ. എനിക്കൊരു നല്ല മരുമകളാണ്. നസ്രിയ ഒരു കഥ ഇഷ്ടപ്പെട്ട് എന്നോട് വന്ന് ചെയ്യട്ടെ വാപ്പ എന്ന് ചോദിച്ചാൽ ചെയ്യാൻ ഞാൻ അപ്പോൾ തന്നെ പറയും,' ഫാസിൽ പറഞ്ഞു.

കുറച്ചു നാളുകൾക്ക് മുൻപ് മൂവി മാൻ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഫാസിൽ നസ്രിയയെ കുറിച്ച് പറഞ്ഞ വാക്കുകളും ശ്രദ്ധനേടിയിരുന്നു. വിവാഹശേഷം കുടുംബ ബന്ധങ്ങളിലോട്ടാണ് നസ്രിയയ്ക്ക് കൂടുതൽ താൽപര്യം. ഫഹദിനൊപ്പം ചേർന്ന് വീടിന്റെ ഇന്റീരിയറൊക്കെ ചെയ്തിരുന്നു. നസ്രിയ വന്നതിന് ശേഷം ഫഹദ് കുറേക്കൂടി നന്നായി. അല്ലായിരുന്നുവെങ്കിൽ വേറെ വഴിയൊക്കെ പോയേനെ. നസ്രിയയുടെ സാന്നിധ്യം അവന് വളരയെധികം ഹെൽപ് ഫുളായെന്നാണ് എനിക്ക് തോന്നുന്നത് എന്നാണ് ഫാസിൽ പറഞ്ഞത്.
കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ആന്റെ സുന്ദരനികി എന്ന തെലുങ്ക് സിനിമയിലാണ് നസ്രിയ അവസാനമായി അഭിനയിച്ചത്. മാമന്നൻ ആണ് ഫഹദിന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ഹനുമാൻ ഗിയർ, പുഷ്പ 2, ആവേശം തുടങ്ങിയ സിനിമകളാണ് ഫഹദിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.


Click it and Unblock the Notifications