ടെന്‍ഷന്റെ മുള്‍മുനയില്‍ സുരേഷ് ഗോപിയും ദീലിപുമടക്കം; സെറ്റിനെ ഇളക്കിമറിച്ച് കാവ്യയുടെ സംശയം!
ഷൂട്ടിംഗ് ലൊക്കേഷനില്‍ താരങ്ങള്‍ക്ക് പറ്റുന്ന അബദ്ധങ്ങളുടെ കഥകള്‍ എന്നും ആരാധകര്‍ക്ക് ഇഷ്ടമുള്ള ഒന്നാണ്. തമാശരൂപേണ അത്തരം കഥകള്‍ പറയാന്‍ മിടുക്കുള്ള ഒരുപാട് നടന്മാരും സംവിധായകരുമൊക്കെയുണ്ട് മലയാള സിനിമയില്‍. മുകേഷ്, ജയറാം, ഇന്നസെന്റ് തുടങ്ങി ധ്യാന്‍ ശ്രീനിവാസന്‍ വരെ കഥ പറഞ്ഞ് കയ്യിലെടുക്കുന്നവര്‍ ഒരുപാടുണ്ട്.
ഒരിക്കല്‍ സിനിമാ ചിരിമയില്‍ അതിഥികളായി സംവിധായകര്‍ റാഫി മെക്കാര്‍ട്ടിന്‍ എത്തിയപ്പോഴും ഇത്തരത്തില്‍ രസകരമായ ചില കഥകള്‍ പങ്കുവച്ചിരുന്നു. കാവ്യ മാധവന് പറ്റിയൊരു അബദ്ധത്തിന്റെ കഥയായിരുന്നു സംവിധായകന്‍ റാഫി പങ്കുവച്ചത്. ജയറാമും പരിപാടിയില്‍ അതിഥിയായി എത്തിയിരുന്നു. റാഫി പങ്കുവച്ച കഥ വായിക്കാം തുടര്‍ന്ന്.

തെങ്കാശിപ്പട്ടണത്തിന്റെ ഷൂട്ടിംഗ് നടക്കുകയാണ്. ആറ് ആര്‍ട്ടിസ്റ്റുകളുണ്ട്. സുരേഷ് ഗോപി, ലാല്‍, ദിലീപ്, സംയുക്ത, ഗീതു, കാവ്യ. ആറു പേരുമുള്ള ഡാന്‍സ് രംഗം ചെയ്യുകയാണ്. ഒരുപാട് ഡാന്‍സേഴ്‌സുമുള്ള പാട്ടാണ്. സ്പീഡിലുള്ള പാട്ടും സ്റ്റെപ്പുകളുമാണ്. എത്ര ചെയ്തിട്ടും എല്ലാവരും ഒരുപോലെ ശരിയാകുന്നില്ല. എങ്ങനെ വന്നാലും ആരെങ്കിലും ഒരാള്‍ തെറ്റിക്കും. ഗോലുമാല് പാട്ടാണ്, ആക്ഷന്‍ സോംഗ് പോലെയാണത്. അന്നാണെങ്കില്‍ ഫിലിമിലുമാണ് ഷൂട്ട് ചെയ്യുന്നത്.
ട്രോളിയും ക്രെയിനുമൊക്കെയുണ്ട്. ആകെ ടെന്‍ഷന്‍ ആയി. ഞാന്‍ വൈലന്റായി. ഒടുവില്‍ ഞാന്‍ പറഞ്ഞു, ആര്‍ക്കെങ്കിലും എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ ഇപ്പോള്‍ ചോദിക്കണം അല്ലാതെ ടേക്കിന്റെ ഇടയിലല്ല ചോദിക്കേണ്ടത്. ആക്ഷന്‍ പറഞ്ഞതും കാവ്യ ഒരറ്റത്തു നിന്നും കൈ പൊക്കി. ഒരു സംശയം ഉണ്ട്. ട്രോളിയുടെ ഒക്കെ ഇടയിലൂടെ പാവാടയും പൊക്കി പിടിച്ച് കാവ്യ അടുത്തേക്ക് വന്നു. എന്നിട്ട്, ഈ കൊച്ചിയും എറണാകുളവും ഒന്നാണോ അതോ രണ്ടാണോ? എന്ന് ചോദിച്ചു.
ആ സമയത്താണ് കാവ്യ കണ്ണൂരില്‍ നിന്നും എറണാകുളത്തേക്ക് താമസം മാറാന്‍ തീരുമാനിക്കുന്നത്. വിവരം അറിയുന്നവരെല്ലാം കാവ്യയോട് ചോദിക്കുന്നത് കൊച്ചിയാണോ എറണാകുളം ആണോ എന്നാണ്. ആ പാട്ട് ചെയ്യുമ്പോഴൊക്കെ കാവ്യയുടേയും മനസിലെ സംശയം അതായിരുന്നു. അതാണ് എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ ഇപ്പോള്‍ ചോദിക്കണം എന്ന് പറഞ്ഞപ്പോള്‍ അവളുടെ മനസിലേക്ക് വന്നതെന്നും റാഫി പറയുന്നു.
പിന്നാലെ നടന്‍ കുഞ്ചാക്കോ ബോബന്റെ ഭാര്യ പ്രിയയുടെ കഥയും റാഫിയും ജയറാമും ചേര്‍ന്ന് പങ്കുവെക്കുന്നുണ്ട്. ആ കഥ ഇങ്ങനെയാണ്.
ഫോര്‍ട്ടി ഫീറ്റ് ക്രെയിന്‍ വന്ന സമയമാണ്. അഴകപ്പന്‍ അതേക്കുറിച്ച് എപ്പോഴും വാചാലനാണ്. താനാണ് ഇത് ആദ്യമായി കൊണ്ടു വരുന്നത് എന്നതിനാല്‍ ആരെങ്കിലും അതേക്കുറിച്ച് ചോദിക്കണം എന്ന് കരുതിയിരിക്കുകയാണ്. പക്ഷെ ആരും ചോദിക്കുന്നില്ല. ഇടയ്ക്ക് ഇടയ്ക്ക് മുകളില്‍ കയറി ഇരിക്കുന്നുണ്ട്. പക്ഷെ ആരും ഗൗനിക്കുന്നില്ല. അങ്ങനെ വിഷമിച്ചിരിക്കുമ്പോഴാണ് നടന്‍ കുഞ്ചാക്കോ ബോബന്റെ ഭാര്യ പ്രിയ അടുത്ത് വരുന്നത്. അഴകപ്പേട്ടാ, ആ ഫോര്‍ട്ടി ഫീറ്റ് ഇടുമ്പോള്‍ ഒന്ന് പറയണേ എന്ന് പറഞ്ഞു.

എല്ലാവരും കണ്ടോളൂ, ഇവിടെ കുറേ നടന്മാരും സംവിധായകനും എന്റെ കുറേ അസിസ്റ്റന്റുമാരുമുണ്ട്. ആരും ഇതുവരേയും ചോദിച്ചില്ല. നടന്റെ ഭാര്യയാണ്, പക്ഷെ അവര്‍ക്ക് ഒരു ആവശ്യവുമില്ല എന്നിട്ടും അവര്‍ വന്ന് ചോദിക്കുന്നു. അവര്‍ക്കിതിന്റെ വാല്യു അറിയാം. മോള്‍ പോയ്‌ക്കൊളൂ ഞാന്‍ ഷോട്ട് ഇടാന്‍ നേരം വിളിക്കാമെന്ന് അഴകപ്പന്‍ പറഞ്ഞു. പ്രിയ ഇടയ്ക്ക് ഇടയ്ക്ക് വന്ന് എന്തായി എന്ന് ചോദിക്കും. പറയാം പറയാം എന്ന് അഴകപ്പന്‍ പറയും.
അവസാനം ശരിക്കും എന്താണ് മോള്‍ക്ക് അറിയേണ്ടത് എന്ന് അഴകപ്പന്‍ ചോദിച്ചു. ഇനി ക്രെയിനിന്റെ മുകളില്‍ കയറുമ്പോള്‍ ആ മരത്തില്‍ നിന്നും ഒരു ബബ്ലൂസ് നാരങ്ങ എനിക്ക് പറിച്ച് തരണം എന്ന് പ്രിയ പറഞ്ഞു. അഴകപ്പന്റെ മുഖം ഒന്ന് കാണണമായിരുന്നുവെന്നാണ് ജയറാം പറയുന്നത്.


Click it and Unblock the Notifications











