തനിയെ അകന്നു പോയവരാണ് ഞാനും ജയറാമും! ആ വിളിയാണ് ശരിക്കും പ്രശ്നമായത്; രാജസേനൻ പറഞ്ഞത്
പ്രേക്ഷകരുടെ പൾസറിഞ്ഞ് സിനിമകൾ ഒരുക്കിയ സംവിധായകനാണ് രാജസേനൻ. മലയാള സിനിമയ്ക്ക് നിരവധി ഹിറ്റുകൾ സമ്മാനിച്ചിട്ടുണ്ട് അദ്ദേഹം. ജയറാം മലയാള സിനിമയിലെ താരമൂല്യമുള്ള നായകന്മാരിൽ ഒരാളായി മാറുന്നത് രാജസേനൻ സിനിമകളിലൂടെയാണ്. ജയറാമിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിൽ മിക്കതും പിറന്നത് രാജസേനന്റെ സംവിധാനത്തിലാണ്. ഇവരുടെ കൂട്ടുകെട്ടിൽ പിറന്ന ചിത്രങ്ങൾക്ക് ഇന്നും നിരവധി ആരാധകരുണ്ട്.
1991ൽ പുറത്തിറങ്ങിയ കടിഞ്ഞൂൽ കല്യാണം എന്ന ചിത്രത്തിലൂടെയാണ് ജയറാമും രാജസേനനും ആദ്യമായി ഒന്നിക്കുന്നത്. പിന്നീട് പതിനഞ്ച് സിനിമകളിൽ ഇരുവരും ഒന്നിച്ചു. 2006ൽ പുറത്തിറങ്ങിയ മധുചന്ദ്രലേഖ ആയിരുന്നു ഇവരുടെ കൂട്ടുകെട്ടിൽ എത്തിയ അവസാന ചിത്രം. അതിനുശേഷം അത്രനല്ല സ്വരച്ചേർച്ചയിലല്ല ജയറാമും രാജസേനനും. പിന്നീട് ഒരുമിച്ചു സിനിമകൾ ചെയ്തിട്ടില്ല എന്ന് മാത്രമല്ല ഒരിടത്തും ഇരുവരെയും ഒരുമിച്ചു കണ്ടിട്ടില്ല.

രാജസേനനെ കുറിച്ച് ജയറാം എവിടെയും സംസാരിക്കാനും തയ്യാറായിട്ടില്ല. എന്നാൽ പലപ്പോഴും തങ്ങളുടെ പിണക്കത്തെ കുറിച്ച് രാജസേനൻ പലപ്പോഴായി സംസാരിച്ചിട്ടുണ്ട്. ഒരിക്ക കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലും ഇതേക്കുറിച്ച് അദ്ദേഹം മനസുതുറക്കുകയുണ്ടായി. പിണക്കത്തിന്റെ കാരണം രണ്ടുപേർക്കും അറിയില്ലെന്നാണ് രാജസേനൻ പറഞ്ഞത്. ആ വാക്കുകൾ ഇപ്പോൾ വീണ്ടും ശ്രദ്ധനേടുകയാണ്.
''അകന്നത് എന്തുകൊണ്ടാണ് എനിക്കും പുള്ളിക്കും അറിയില്ല. ആരെങ്കിലും കോമ്പ്രമൈസ് ചെയ്യാൻ ആണെങ്കിൽ പിണങ്ങിയ കാരണം അറിയണം. വഴക്ക് ഉണ്ടായിരിക്കണം. എന്നാൽ ഇത് വഴക്കില്ലാതെ തനിയെ അകന്ന് പോയതാണ്." രാജസേനൻ പറയുന്നു. അതേസമയം തന്റെ വിളികളാണ് പ്രശ്നമായതെന്നും രാജസേനൻ പറഞ്ഞു.
"നമ്മള്‍ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരെ വിളിക്കുന്നത് എന്തെങ്കിലും ആഗ്രഹിച്ച് കൊണ്ടല്ലല്ലോ. എന്നാല്‍ ഒരു കാലം കഴിഞ്ഞ് ഞാന്‍ ജയറാമിനെ വിളിക്കുമ്പോള്‍, ഡേറ്റിന് വിളിക്കുന്നത് പോലെയാണ് പുള്ളി പ്രതികരിക്കുന്നത്. സംസാരിച്ച് ഒരു മിനിട്ട് തികയുന്നതിന് മുമ്പെ, ഞാന്‍ ഷോട്ടിലാണ്, തിരക്കിലാണ് തിരിച്ചു വിളിക്കാം, എന്ന് പറഞ്ഞ് എന്റെ കോള്‍ കട്ട് ചെയ്യും,"
"അപ്പോൾ എന്റെ ഫോണ്‍ കോള്‍ പുള്ളിക്ക് ബുദ്ധിമുട്ടാകുന്നതായി എനിക്ക് തോന്നി. ഞാന്‍ ഡേറ്റ് ചോദിച്ച് വിളിക്കുന്നതായി പുള്ളി തെറ്റിദ്ധരിച്ചതാണോ എന്നും തോന്നി. എന്നാലിത് പല പ്രാവശ്യമായപ്പോള്‍ എന്റെ തോന്നലല്ല എന്ന് തനിക്ക് മനസിലായി. ഞങ്ങൾ തമ്മില്‍ വഴക്കോ ആശയക്കുഴപ്പമോ സാമ്പത്തിക ഇടപാടുകളോ ഒന്നും ഉണ്ടായിട്ടില്ല. ദേഷ്യപ്പെട്ട് സംസാരിക്കുന്ന ഒരു സാഹചര്യവും ഉണ്ടായിട്ടില്ല."
"12-13 വര്‍ഷത്തോളം ഞങ്ങള്‍ തമ്മില്‍ കാണാതിരുന്ന മാസങ്ങളോ ദിവസങ്ങളോ ഇല്ലായിരുന്നു. ഇനി കണ്ടില്ലെങ്കില്‍ ഒന്നോ രണ്ടോ മണിക്കൂര്‍ ഫോണിലെങ്കിലും ഒന്നോ രണ്ടോ മണിക്കൂര്‍ സംസാരിക്കുമായിരുന്നു. ആ ആള് പിന്നെ എവിടെ പോയെന്ന് എനിക്കറിയില്ല," രാജസേനൻ പറയുന്നു.

അതേ സമയം, താനുമായി എന്താണ് പ്രശ്നമെന്ന് നേരിട്ട് പറയാന്‍ ബുദ്ധിമുട്ടാണെങ്കില്‍ ജയറാമിന് അത് ചാനലിലൂടെ പറയാമായിരുന്നു. പക്ഷെ എന്നാല്‍ വളരെ ബോധപൂര്‍വം ചര്‍ച്ചകളില്‍ നിന്നും എന്റെ പേര് ഒഴിവാക്കാന്‍ ജയറാം ശ്രമിക്കുന്നുണ്ടെന്നാണ് രാജസേനന്‍ ആരോപിക്കുന്നത്. പത്മരാജനിലൂടെയാണ് സിനിമയില്‍ വന്നതെങ്കിലും രാജസേനന്റെ സിനിമകളാണല്ലോ ജയറാമിനെ ഇത്രയും ഉയരത്തിലെത്തിച്ചത്, എന്ന ചോദ്യം ഒരുവിധം എല്ലാ അഭിമുഖങ്ങളിലും ജയറാമിനോട് ചോദിക്കുന്നതാണ്. പക്ഷെ ജയറാം അതിൽ നിന്ന് ബ്രില്ല്യൻറായി ഊറിവരുമെന്നും രാജസേനൻ പറയുന്നു.
"എന്നെക്കുറിച്ചുള്ള ചര്‍ച്ച അവിടെ വച്ച് അവസാനിപ്പിക്കുകയും പകരം മറ്റ് സംവിധായകരുടെ പേര് പ്രതിഷ്ഠിക്കുകയാണ് ജയറാം ചെയ്യാറുള്ളത്. ഇത് കാണുമ്പോള്‍ എനിക്ക് ചിരിയാണ് വരുന്നത്. ഇങ്ങനെ പറയുമ്പോള്‍ കിട്ടുന്ന സുഖമെന്താണ് എന്നാണ് എനിക്ക് അദ്ദേഹത്തോട് ചോദിക്കാനുള്ളത്," എന്നായിരുന്നു രാജസേനൻ അഭിമുഖത്തിൽ പറഞ്ഞത്. അതേസമയം കഴിഞ്ഞ കുറച്ചു വർഷങ്ങളായി കരിയറിൽ മോശം ഘട്ടത്തിലൂടെയാണ് രാജസേനൻ കടന്നു പോകുന്നത്.
ജയറാമിന്റെ സ്ഥിതിയും സമാനമാണ്. എന്നാൽ എബ്രഹാം ഓസ്‌ലർ എന്ന പുതിയ ചിത്രത്തിലൂടെ ജയറാമിന്റെ ഒരു വമ്പൻ തിരിച്ചുവരവ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നുണ്ട്. അതിനായുള്ള കാത്തിരിപ്പിലാണ് സിനിമാ പ്രേമികൾ.


Click it and Unblock the Notifications











