For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നരേന്ദ്ര പ്രസാദിന്റെ വാക്കു കേട്ട് സംവിധായകന്‍ മമ്മൂട്ടിയെ വഴക്ക് പറഞ്ഞു; വിഷമിച്ച് മാറിയിരുന്ന് താരം

  |

  മലയാള സിനിമയുടെ വല്യേട്ടനാണ് മമ്മൂട്ടി. പരിചയപ്പെടുത്തലുകള്‍ ആവശ്യമില്ല മലയാളിയ്ക്ക് മമ്മൂട്ടിയെ അറിയാന്‍. മലയാള സിനിമയെ കഴിഞ്ഞ കുറേ പതിറ്റാണ്ടുകളായി അദ്ദേഹം മുന്നില്‍ നിന്ന് നയിക്കുകയാണ്. പുതുതലമുറയിലെ യുവാക്കളെ പോലും പിന്നിലാക്കുന്ന ഊര്‍ജ്ജവും ആവേശവുമായി അദ്ദേഹം കുതിച്ചു കൊണ്ടിരിക്കുകയാണ്. അവനവനെ നിത്യവും അപ്പ്‌ഡേറ്റ് ചെയ്താണ് മമ്മൂട്ടിയിലെ താരവും നടനും വളരുന്നത്.

  Also Read: സുകുവേട്ടൻ ഇല്ലെന്നുള്ള നൊമ്പരം ഉള്ളിലുണ്ടെങ്കിലും കൊച്ചു മക്കളോടൊപ്പമാകുമ്പോൾ ആ ദുഃഖം മറക്കും: മല്ലിക

  മമ്മൂട്ടി പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു സുകൃതം. ഹരികുമാര്‍ ആയിരുന്നു സിനിമയുടെ സംവിധാനം. വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നിരുന്നു. സുകൃതത്തിലെ രവി ശങ്കര്‍ മമ്മൂട്ടിയുടെ സിനിമാ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ്. ഇപ്പോഴിതാ സുകൃതത്തിലെ ചില ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് ശാന്തിവിള ദിനേശ്.

  പിന്നീട് സംവിധായകന്‍ ആയി മാറിയ ശാന്തിവിള ദിനേശ് സുകൃതത്തിലെ അസോസിയേറ്റ് ആയിരുന്നു. ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ മമ്മൂട്ടിയെ സംവിധായകന്‍ വഴക്കു പറഞ്ഞതിനെക്കുറിച്ചാണ് ദിനേശ് മനസ് തുറന്നിരിക്കുന്നത്. മാസ്റ്റര്‍ ബിന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ശാന്തിവിള ദിനേശ് മനസ് തുറന്നത്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  Also Read: അമ്മയെ ഓരോ സ്ഥലങ്ങളിൽ കൊണ്ടുപോകുന്നത് ഏറെ സന്തോഷം നൽകാറുണ്ട്; യാത്രകളെ കുറിച്ച് അഹാന പറയുന്നു

  മമ്മൂട്ടി പൊതുവേ വളരെ പതുക്കെ സംസാരിക്കുന്ന നടനാണ്. അദ്ദേഹം ഷൂട്ടിങ്ങ് സമയത്ത് തന്റെ ഷര്‍ട്ടിന്റെ പോക്കറ്റില്‍ ഒരു ലേപല്‍ കണക്ട് ചെയ്ത് ഇടുമെന്നാണ് ശാന്തിവിള ദിനേശ് പറയുന്നത്. അപ്പോള്‍ വളരെ പതുക്കെ പറഞ്ഞാലും റെക്കോര്‍ഡാകും. സുകൃതം സിനിമയുടെ ഷൂട്ടിങ്ങിനിടയ്ക്കും അദ്ദേഹം ഇങ്ങനെയാണ് ചെയ്തതെന്ന് അദ്ദേഹം ഓര്‍ക്കുന്നുണ്ട്. ചിത്രത്തിലെ മറ്റൊരു പ്രധാന വേഷത്തിലെത്തിയത് നരേന്ദ്രപ്രസാദായിരുന്നു.


  ചിത്രത്തില്‍ ഉത്രളികാവില്‍ വെച്ച് നരേന്ദ്ര പ്രസാദും മമ്മൂട്ടിയും തമ്മില്‍ സംസാരിക്കുന്ന ഒരു സീനുണ്ട്. സീനില്‍ മമ്മൂട്ടി പറയുന്നതൊന്നും കേള്‍ക്കുന്നില്ലെന്ന് പ്രസാദ് സംവിധായകനായ ഹരികുമാറിനോട് പറഞ്ഞുവെന്നാണ് ശാന്തിവിള ദിനേശ് പറയുന്നത്. ഇത് കേട്ട അദ്ദേഹം മമ്മൂട്ടിയോട് ഡയലോഗ് ഉറക്കെ പറയാന്‍ പറഞ്ഞു.എന്നാല്‍ രണ്ട് മൂന്ന് തവണ പറഞ്ഞിട്ടും മമ്മൂട്ടി പറയുന്നത് കേള്‍ക്കാതെ വന്നതോടെ സംവിധായകന്‍ മമ്മൂട്ടിയോട് ദേഷ്യപ്പെട്ടുവെന്നാണ് ദിനേശ് പറയുന്നത്.

  Also Read: കിടപ്പറ രം​ഗത്തിന് ഒറിജിനാലിറ്റി വേണം; രേഖയുടെയും ഓം പുരിയുടെയും അഭിനയം വിവാദമായപ്പോൾ

  അന്ന് അദ്ദേഹത്തിന്റെ വാക്കുകള്‍ മമ്മൂട്ടിയെ നന്നായി വിഷമിപ്പിച്ചിരുന്നു. പിന്നീട് കുറച്ച് നേരം മാറിയിരുന്നതിന് ശേഷമാണ് മമ്മൂട്ടി വീണ്ടും അഭിനയിച്ചതെന്നും ശാന്തിവിള ദിനേശ് പറയുന്നുണ്ട്. അതേസമയം, ഇന്നും ആ സിനിമ കാണുമ്പോള്‍ തന്റെ മനസ്സിലേയ്ക്ക് ആ രംഗം വരുമെന്നും ശാന്തിവിള ദിനേശ് പറയുന്നുണ്ട്.

  1994 ലാണ് മമ്മൂട്ടി നായകനായ സുകൃതം റിലീസ് ചെയ്യുന്നത്. ഹരികുമാര്‍ സംവിധാനം ചെയ്ത സിനിമയുടെ തിരക്കഥയെഴുതിയത് എംടി വാസുദേവന്‍ നായര്‍ ആയിരുന്നു. അറ്റ്‌ലസ് രാമചന്ദ്രന്‍ ആയിരുന്നു സിനിമയുടെ നിര്‍മ്മാണം നിര്‍വ്വഹിച്ചത്. മമ്മൂട്ടിയ്ക്ക് പുറമെ ഗൗതമി, ശാന്തി കൃഷ്ണ, മനോജ് കെ ജയന്‍, നരേന്ദ്ര പ്രസാദ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയിരുന്നു. മികച്ച പ്രേക്ഷക പിന്തുണ നേടിയ സിനിമ ആ വര്‍ഷത്തെ മികച്ച മലയാള സിനിമയ്ക്കുള്ള ദേശീയ പുരസ്‌കാരവും മികച്ച പശ്ചാത്തല സംഗീതത്തിനുള്ള ദേശീയ പുരസ്‌കാരവും നേടിയിരുന്നു.

  അതേസമയം മമ്മൂട്ടിയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമകള്‍ പുഴുവും ഭീഷ്മ പര്‍വ്വവും സിബിഐ 5 ഉം ആണ്. സിബിഐ 5 പ്രതീക്ഷിച്ച വിജയം നേടാനാകാതെ പോയപ്പോള്‍ ഭീഷ്മ പര്‍വ്വം വന്‍ വിജയമായി മാറുകയായിരുന്നു. കയ്യടി നേടാന്‍ പുഴുവിനും സാധിച്ചിരുന്നു. നിരവധി സിനിമകളാണ് മമ്മൂട്ടിയുടേതായി അണിയറയിലുള്ളത്. സൈക്കോളജക്കില്‍ ത്രില്ലറായ റൊഷാക്ക് ആണ് റിലീസ് കാത്തു നില്‍ക്കുന്ന സിനിമ. ഈ ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. നിസാം ബഷീര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

  പിന്നാലെ ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന നന്‍പകല്‍ നേരത്ത് മയക്കം, ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫര്‍, അമല്‍ നീരദിന്റെ ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാല്‍ എന്നീ സിനിമകളും അണിയറയിലുണ്ട്.

  Read more about: mammootty
  English summary
  When Director Scolded Mammootty Because Of Narendra Prasad, Reveals Shanthivila Dinesh
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X